വുമൺ റീഡിംഗ് എ ലെറ്റർ (മെറ്റ്സു)
ചിത്രകാരൻ ഗബ്രിയേൽ മെറ്റ്സു വരച്ച ഒരു എണ്ണച്ചായാ ചിത്രം / From Wikipedia, the free encyclopedia
ഗബ്രിയേൽ മെറ്റ്സു മരണത്തിന് തൊട്ടുമുമ്പ് 1660 കളുടെ മധ്യത്തിൽ ചിത്രീകരിച്ച ഒരു ഓയിൽ പെയിന്റിംഗാണ് വുമൺ റീഡിംഗ് എ ലെറ്റർ. തന്റെ ജീവിതകാലത്ത്, ഡച്ച് പെയിന്റിംഗിന്റെ സുവർണ്ണ കാലഘട്ടത്തിൽ മെറ്റ്സു ഒരു പ്രശസ്ത ചിത്രകാരനായിരുന്നു. വെർമീറിനേക്കാൾ നന്നായി അറിയപ്പെട്ടു.[1]ഈ ചിത്രം മാൻ റൈറ്റിംഗ് എ ലെറ്ററുമായുള്ള ജോഡിയാണെന്ന് കരുതപ്പെടുന്നു.
വസ്തുതകൾ വുമൺ റീഡിംഗ് എ ലെറ്റർ, കലാകാരൻ ...
വുമൺ റീഡിംഗ് എ ലെറ്റർ | |
---|---|
കലാകാരൻ | ഗബ്രിയേൽ മെറ്റ്സു |
വർഷം | mid-1660s |
Catalogue | NGI.4537 |
തരം | Oil on wood panel |
അളവുകൾ | 52.5 cm × 40.2 cm (20.7 in × 15.8 in) |
സ്ഥാനം | നാഷണൽ ഗാലറി ഓഫ് അയർലണ്ട്, Dublin |
അടയ്ക്കുക
മെറ്റ്സുവിന്റെ ഏറ്റവും അറിയപ്പെടുന്ന ചില ചിത്രങ്ങളിലൊന്നായി ഈ ജോഡി ചിത്രം കണക്കാക്കപ്പെടുന്നു. സമാനമായ ഒരു ജോഡി വരച്ച ജെറാർഡ് ടെർ ബോർച്ചിൽ നിന്ന് ഈ ചിത്രത്തിനുള്ള ആശയം മെറ്റ്സുവിന് ലഭിച്ചു. 1987 മുതൽ ഡബ്ലിനിലെ നാഷണൽ ഗാലറി ഓഫ് അയർലണ്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.