ഇന്ത്യയിലെ ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയാദ്ധ്യക്ഷനും കേരളത്തിൽ നിന്നുമുള്ള ഒരു രാഷ്ട്രീയനേതാവുമാണ്  വിപി സാനു [1]. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള സിപിഐ (എം) സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്.[2][3]

വസ്തുതകൾ വിപി സാനു, വ്യക്തിഗത വിവരങ്ങൾ ...
വിപി സാനു
വ്യക്തിഗത വിവരങ്ങൾ
ജനനം (1988-10-31) 31 ഒക്ടോബർ 1988  (36 വയസ്സ്)
വളാഞ്ചേരി, മലപ്പുറം ജില്ല,കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ ഭാരതീയൻ
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
മാതാപിതാക്കൾവിപി സക്കരിയ
വസതിവളാഞ്ചേരി
അടയ്ക്കുക

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം വിപി സക്കരിയയുടെ മകനാണു വിപി സാനു. അന്ന് അദ്ദേഹം 22536 വോട്ടുകൾക്കു കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്‌.[4] രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ എം ദാസാണ് ഭാര്യ.[5][6][7][8][9][10]

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥി രാഷ്ട്രീയം

ബാലസംഘപ്രവർത്തനത്തിലൂടെയാണ് വി പി സാനു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബാലസംഘം ജില്ലാ പ്രസിഡന്റായും, സംസ്ഥാന കമ്മറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[11]

കുറ്റിപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ പഠന കാലഘട്ടതിനിടയിലാണ് ഇദ്ദേഹത്തിന്റെ വിദ്യാർത്ഥിരാഷ്ട്രീയം എസ് .എഫ്. ഐ  യിലൂടെ ആരംഭിക്കുന്നത്. പിന്നീട് എസ് എഫ് ഐ  യുടെ വളാഞ്ചേരി ഏരിയ സെക്രട്ടറി ആയി പ്രവർത്തിച്ചകാലയളവിലെ നേതൃപാടവത്താൽ പിന്നീട് മലപ്പുറം ജില്ലാ അധ്യക്ഷസ്ഥാനത്തേക്കും എസ് എഫ് ഐ  കേരളസംസ്ഥാനഅദ്യക്ഷ സ്ഥാനത്തേക്കും ഉയരുകയുണ്ടായി.[11] എസ്.എഫ്.ഐ യിൽ പ്രായപരിധി നിയമം നടപ്പാക്കുന്നതിന് മുൻപുതന്നെ, ബാലസംഘം ജില്ലാ പ്രസിഡന്റായിരുന്ന വി.പി സാനു എസ്.എഫ്.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടത്, പ്രായം കുറഞ്ഞ ജില്ലാ അധ്യക്ഷൻ എന്ന പ്രത്യേകതയ്ക്കിടയായി.[11]  

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ അബ്ദുൾ സലാമിനെതിരെ 150 ദിവസം നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ വഹിച്ച നേതൃത്വ സ്ഥാനവും, നിരാഹാര സമരവും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.[11] പിന്നീട് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപെട്ടു. രാജസ്ഥാനിലെ സിക്കറിൽ നടന്ന 15-മത്  എസ് എഫ് ഐ  അഖിലേന്ത്യാസമ്മേളനത്തിലാണ് സാനുവിനെ എസ് എഫ് ഐ  അഖിലേന്ത്യാ അധ്യക്ഷൻ എന്ന പുതിയ ദൗത്യത്തിനു ചുമതലപ്പെടുത്തുന്നത്.[12] സാനുവിനു കീഴിൽ എസ്.എഫ്.ഐ ഉത്തരേന്ത്യയിൽ നടത്തിയ മുന്നേറ്റം ശ്രദ്ധിക്കപ്പെട്ടു.[13] പിന്നീട് ഹിമാചൽ പ്രദേശിലെ ഷിംലയിൽ 2018 ഇൽ നടന്ന 16-മത് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനം വി. പി സാനുവിനെ അഖിലേന്ത്യാ അധ്യക്ഷനായ് രണ്ടാംതവണയും തിരഞ്ഞെടുത്തു.[12][14][15]

വാർഷിക ബഡ്ജറ്റ്ലൂടെ ജനദ്രോഹനടപടികൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയങ്ങൾക് എതിരായി, വിദ്യാഭ്യാസ വിഹിതം ഉയർത്തുക, ആരോഗ്യമേഖല മെച്ചപ്പെട്ടതാക്കുക, കൂടുതൽ തൊഴിലാlവസരങ്ങൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച് 2016 മാർച്ച്‌ 15നു രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന അഖിലേന്ത്യാ മാർച്ചിന്റ സംഘാടനം വി പി സാനുവിന് ദേശീയ പ്രാധാന്യമുള്ള വിദ്യാർത്ഥി നേതാവായി മാറ്റി.[16] പൊതുവിദ്യഭ്യാസ സംരക്ഷണം മുദ്രാവാക്യമാക്കി  കന്യാകുമാരി മുതൽ കശ്മീർ വരെ നീണ്ടു ദേശീയ ജാഥക്ക് നേതൃത്വം കൊടുത്തു.[17] തമിഴ് നാട്ടിൽ 3500 വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നതിനെതിരെ തൃച്ചി മുതൽ ചെന്നെ വരെ നടത്തിയ സൈക്കിൾ റാലി ശ്രദ്ധിക്കപ്പെട്ടു.[18] ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകതിനെതിരെയും ജെ എൻ യു വിലെ വിദ്യാർത്ഥിയായ നജീബ് അഹ്‌മദ്‌ തിരോധാനത്തിനെതിരെയും, കേന്ദ്ര സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെയും രാജ്യവ്യാപക പ്രതിക്ഷേധങ്ങൾ ഉയർത്തികൊണ്ടു വരാൻ സാനുവിനു കഴിഞ്ഞു.[19][20][21][22][23][24][25] ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ഇൻസ്റ്റിറ്റ്യൂഷനൽ  കൊലപാതക  കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ  ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ സാനുവിന് കീഴിൽ എസ് എഫ് ഐ മുൻനിരയിൽ ഉണ്ടായി.[26][27][28] 2016 ലെ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സംഘപരിവാർ ആശയങ്ങളോടു യോജിക്കാത്തതിനാൽ  കേന്ദ്ര സർക്കാർ നിരോധിച്ച ഹ്രസ്വചിത്രങ്ങളായ  'ദി അൺബിയറബിൾ ബീയ്ങ് ഓഫ് ലൈറ്റ്നെസ്സ്  'മാർച്ച് മാർച്ച് മാർച്ച്', 'ഇൻ ദി ഷെയ്ഡ്സ് ഓഫ് ഫാളൻ ചിനാർ ചിനാറിന്റെ നിഴലിൽ' എന്നിവ ഇന്ത്യയിലെ ക്യാമ്പസുകളിൽ പ്രദർശിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി.[29] ഇസ്രായേലിന്റെ പലസ്തീൻ കടന്നുകയറ്റത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ Hewlett packard( hP) ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആഹ്വാനം ചെയ്ത നടപടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി.[30][31][32][33] ഇത്തരത്തിൽ രാജ്യാന്തര വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ  വി പി സാനുവിനു അന്തർദേശീയ ശ്രദ്ധ നേടിക്കൊടുക്കുകയും, 2017 ഇൽ റഷ്യയിൽ നടന്ന World Festival of Youth and Students നു പ്രതിനിധിയായി ക്ഷണം ലഭിക്കുകയും ചെയ്തു. 2017 ൽ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ലണ്ടനിൽ വച്ചു നടത്തിയ വിദ്യാർത്ഥി രാഷ്ട്രീയ നേതാക്കളുടെ ഇന്ത്യൻ പ്രതിനിഥി സംഘത്തിൽ സാനു പങ്കെടുത്തു.


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ സംഘര്ഷവുമായി ബന്ധപെട്ടു അദ്ദേഹം പരസ്യമായി മാപ്പു പറയുകയും, എസ്.എഫ്.ഐ യുടെ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്‌തു.[34][35][36][37][38] എസ്.എഫ്.ഐ യുടെ ചരിത്രത്തിൽ ആദ്യമായി സംഘടനാ രീതികളുടെ പരിഷ്ക്കാരത്തിന് പ്രതേക സമ്മേളനം വിളിച്ചു ചേർത്തു.[39][40] ഓൺലൈൻ വിദ്യാഭ്യാസ സംബ്രദായത്തിന് എതിരെയും പര്യസ്യമായി നിലാപ്ട് എടുത്തു.[41][42] വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫെഡറൽ സ്വഭാവത്തെ നശിപ്പിക്കുന്ന,  പാർശ്വവൽക്കരണം,വാണിജ്യവൽക്കരണം എന്നിവയ്ക്കു കാരണമാകനിടയുള്ള  എൻ‌ഇ‌പിയുടെ കരട് പ്രസിദ്ധീകരിച്ചതുമുതൽ, നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിക്ഷേധം സംഘടിപ്പിക്കുന്നുതിൽ വി പി സാനു ശ്രദ്ധചെലുത്തി.[43][44][45][46] സ്വതന്ത്ര ഗവേഷണത്തെ ദുർബലപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി ഈ പുതിയ വിദ്യാഭ്യാസ നയം മാറുമെന്നും, സാമൂഹ്യ നീതി അട്ടിമറിക്കപെടുമെന്നും അദ്ദേഹം പറഞ്ഞു.[47][48] വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫെഡറൽ സ്വഭാവത്തെ നശിപ്പിക്കുന്ന,  പാർശ്വവൽക്കരണം,വാണിജ്യവൽക്കരണം എന്നിവയ്ക്കു കാരണമാകുന്ന 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ രാജ്യവ്യാപകമായ പ്രതിക്ഷേധം സംഘടിപ്പിക്കുന്നുതിൽ വി പി സാനു ശ്രദ്ധചെലുത്തി.[49][50] ഒമ്പത് മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിലെ സി.ബി.എസ്.ഇ സിലബസിൽ നിന്ന് മതേതരത്വം, ഫെഡറലിസം, പൗരത്വം തുടങ്ങിയ  പാഠഭാഗങ്ങൾ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തോട് പ്രതിഷേധം രേഘപെടുത്തി.[51] ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ഇൻസ്റ്റിറ്റ്യൂഷനൽ  കൊലപാതക  കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ  ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ സാനുവിന്റെ നേതൃത്വം ശ്രദ്ധിക്കപ്പെട്ടു.[52][53] നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയപരമായി നടപ്പിൽവരുത്താൻ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ 2019 ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ  ആക്രമിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെന്റ് മാർച്ച് നടത്തുകയും ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.[22][54][55][56][57] ആരോഗ്യവകുപ്പിന്റെ കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ മറ്റു ഭാഷകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വിവർത്തനം ചെയ്യാത്ത നടപടി ദേശീയ ശ്രദ്ധ ആകർഷിച്ചു.[58] രാജ്യത്ത് ആദ്യമായി വിദ്യാർത്ഥികൾ ശ്രവ പരിശോധനക്ക് വേണ്ടി നിർമിച്ച കോവിഡ് വിസ്‌ക്കുകൾ അദ്ദേഹം തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി.[59][60] 

നിലവിൽ സി.പി.ഐ (എം) മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്.

തിരഞ്ഞെടുപ്പുകൾ

മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാർഥിത്വത്തിന് അദ്ദേഹതിന്  അന്തർദേശീയപിന്തുണ ലഭിച്ചു.[61][62] ബ്രിട്ടൻ, തുർക്കി, ബോളിവിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും യുവ രാഷ്ട്രീയപ്രവർത്തകരും വിദ്യാഭ്യാസ അവകാശപ്രവർത്തകരും  അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയുണ്ടായി.[61][62] നടൻ പ്രകാശ് രാജ്, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.[63][64][65][66] ഇടതുപക്ഷ സർക്കാരിന്റെ സർക്കാരിന്റെ  '1000 നല്ല ദിനങ്ങൾ' എന്ന ബ്രോഷർ വിതരണം ചെയ്തതിനു പ്രതിപക്ഷം സാനുവിനെതിരെ തിരഞ്ഞെടുപ്പ് ചട്ടം ലംഘനത്തിന് പരാതി നൽകിയിരുന്നു.[67][68] "ഹിന്ദുത്വ തീവ്രവാദികൾ കൊന്ന ജുനൈദ് എന്ന പതിനേഴ് വയസുകാരൻ" എന്ന് തുടങ്ങിയ തിരഞ്ഞെടുപ്പ് നോട്ടീസിന് ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു, തുടർന്ന്, ജില്ല കളക്ടർ വിശദീകരണം ചോദിച്ചു.[69]  

കൂടുതൽ വിവരങ്ങൾ വർഷം, മണ്ഡലം ...
തിരഞ്ഞെടുപ്പുകൾ [70] [71]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2019മലപ്പുറം ലോകസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ്, യു.ഡി.എഫ്, 589873വി.പി. സാനുസി.പി.എം., എൽ.ഡി.എഫ്., 329720ഉണ്ണികൃഷ്ണൻബി.ജെ.പി., എൻ.ഡി.എ., 82332
2021 മലപ്പുറം ലോകസഭാമണ്ഡലം വി.പി. സാനു
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.