വി.ആർ. കൃഷ്ണയ്യർ
ഇന്ത്യൻ സുപ്രീം കോടതി മുൻ ന്യായാധിപൻ / From Wikipedia, the free encyclopedia
ഇന്ത്യയിലെ അതിപ്രഗല്ഭനായ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു വൈദ്യനാഥപുരം രാമയ്യർ കൃഷ്ണയ്യർ എന്ന വി.ആർ. കൃഷ്ണയ്യർ . (1914 നവംബർ 15 - 2014 ഡിസംബർ 4) പാലക്കാടിനടുത്ത് വൈദ്യനാഥപുരം ഗ്രാമത്തിൽ ജനിച്ച്, കൊയിലാണ്ടിയിൽ വളർന്ന്, അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠിച്ച് അഭിഭാഷകനായ അദ്ദേഹം 1952-ൽ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവുമായി. 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. സർക്കാരിന്റെ മൂന്ന് ഘടകങ്ങളിലും (നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം) പ്രവർത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.
വി.ആർ. കൃഷ്ണയ്യർ | |
---|---|
കേരളത്തിലെ നിയമം, ജലവിഭവ മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 4 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ. ചന്ദ്രശേഖരൻ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | കെ.പി.ആർ. ഗോപാലൻ |
മണ്ഡലം | തലശ്ശേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1915-11-15)നവംബർ 15, 1915 പാലക്കാട്, മലബാർ ജില്ല, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 4 ഡിസംബർ 2014(2014-12-04) (പ്രായം 99) എറണാകുളം |
പങ്കാളി | ശാരദ കൃഷ്ണയ്യർ |
മാതാപിതാക്കൾ |
|
വസതി | എറണാകുളം |
As of ഒക്ടോബർ 12, 2011 ഉറവിടം: നിയമസഭ |
നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.
വാർദ്ധക്യസഹജമായ അസുഖം മൂലം 2014 ഡിസംബർ 4-ന് തന്റെ 100-ആം വയസ്സിൽ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1] 100-ആം ജന്മദിനം ആഘോഷിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.