വിൻഡ് കേവ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡക്കോട്ട സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വിൻഡ് കേവ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Wind Cave National Park). ഹോട്ട് സ്പ്രിങ്സ് നഗരത്തിൽ നിന്നും 10 miles (16 km) വടക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. 1903ൽ പ്രസിഡന്റ് റൂസ്വെൽറ്റാണ് ഈ ദേശീയോദ്യാനം സ്ഥാപിച്ചത്. യു.എസിലെ ഏഴാമത്തെ ദേശീയോദ്യാനമായിരുന്നു ഇത്. ലോകത്തിൽ ആദ്യമായി ദേശീയോദ്യാനപദവി ലഭിക്കുന്ന ഗുഹകൾ എന്ന ഖ്യാതിയും വിൻഡ് കേവിനുണ്ട്. ബോക്സോവർക്ക് എന്നറിയപ്പെടുന്ന കാൽസൈറ്റ് രൂപങ്ങൾക്ക് പ്രശസ്തമാണ് ഈ ഗുഹകൾ. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് 95% ബോക്സോവർക്കുകളും വിൻഡ് കേവുകളിലാണ് ഉള്ളത്. ഫ്രോസ്റ്റ് വർക്കുകൾക്കും പ്രസിദ്ധമാണ് ഈ ഗുഹകൾ. ഇന്ന് ലോകത്തിലെ ഗുഹകളിൽ വെച്ച് നീളത്തിൽ ആറാം സ്ഥാനമാണ് വിൻഡ് കേവുകൾക്കുള്ളത്. 140.47 miles (226.06 km) ആണ് ഇതിന്റെ ദൈർഘ്യം[3]. ഗുഹകളെ കൂടാതെ, അമേരിക്കയിലെ ഏറ്റവും വലിയ പ്രയറി പുൽമേടുകളും ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.
വിൻഡ് കേവ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
ബോക്സ് വർക്ക് രൂപീകരണങ്ങൾ | |
Location | കസ്റ്റർ കൌണ്ടി, തെക്കൻ ഡക്കോട്ട |
Nearest city | ഹോട്ട് സ്പ്രിങ്സ് |
Coordinates | 43°33′23″N 103°28′43″W |
Area | 33,847 acres (136.97 km2)[1] |
Established | 1903 ജനുവരി 9 |
Visitors | 617,377 (in 2016)[2] |
Governing body | നാഷണൽ പാർക്ക് സർവ്വീസ് |
Website | വിൻഡ് കേവ് നാഷണൽ പാർക്ക് |