വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം
From Wikipedia, the free encyclopedia
ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നവർ , അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തെ ലെഖനങ്ങളിൽ നിന്നു് മോചിപ്പിച്ചു് അതിനെ മാതൃവർഗ്ഗമാക്കുകയാണു് ആദ്യം ചെയ്യേണ്ടതു്. എല്ലാ അപൂർണ്ണലേഖനങ്ങളേയും അതാതു് വിഷയത്തിലുള്ള സബ് കാറ്റഗറിയിലാക്കുകയാണു് വേണ്ടതു്. ജ്യോതിശാസ്ത്രവിഭാഗത്തിലുള്ള അപൂർണ്ണലേഖനങ്ങൾ കിട്ടിയാൽ അതു് ജ്യോതിശാസ്ത്രം പദ്ധതിക്കു് ഇപ്പോൾ തന്നെ ഉപകാരമാകും. --Shiju Alex|ഷിജു അലക്സ് 15:19, 13 ജൂലൈ 2009 (UTC)
- കുറച്ചു ഫലകങ്ങൾ നിർമ്മിച്ചു വച്ചിട്ടുണ്ടെങ്കിലും ഒരുപാട് ബാക്കിയുണ്ട്. --ജുനൈദ് (സംവാദം) 15:25, 13 ജൂലൈ 2009 (UTC)
- പുതിയ അപൂർണ്ണം ഫലകങ്ങൾ നിർമ്മിക്കുമ്പോൾ ഇംഗ്ലീഷ് പേരുകൾ കൂടി നല്കാൻ ശ്രമിക്കുക. ഇംഗ്ലീഷ് പേരുകൾ ഇംഗ്ലീഷ് വിക്കിയിലേതിനു സമാനമാകണം. പേരിടൽ സമ്പ്രദായത്തിന് ഇംഗ്ലീഷ് വിക്കിയിൽ ഒരു മാനകീകരണം ഉണ്ട്. അതുപോലൊന്ന് ഇവിടെയും വേണം. ഉദാഹരണമായി ഫലകത്തിന്റെ പേരിൽ രണ്ട് വാക്കുകൾ കൂടിച്ചേരുമ്പോൾ സ്പേസ് ഇടാതെ ഡാഷ് ഇടുക പോലുള്ളവ. {{അപൂർണ്ണ ജീവചരിത്രം}} പോലുള്ള ഫലകങ്ങൾ കൊണ്ട് ഈ പദ്ധതി ഉദ്ദേശിക്കുന്ന ഫലകം ലഭിക്കുമോ എന്ന് സംശയമുണ്ട്. പകരം {{mathematician-stub}} പോലുള്ള ഫലകങ്ങൾ നിർമ്മിക്കണം. അപ്പോൾ മാത്രമേ ഓരോ വിഷയത്തിൽ തല്പരരായവർക്ക് കൂടുതൽ സംഭാവനകൾ നല്കാൻ സാധിക്കൂ. --സിദ്ധാർത്ഥൻ 10:05, 15 ജൂലൈ 2009 (UTC)
- {{അപൂർണ്ണ ജീവചരിത്രം}} ഈ ഫലകം മുൻപേ നിർമ്മിച്ചിരുന്നവയാണ്. അപൂർണ്ണ ലേഖനങ്ങളിലെ ഉപവർഗ്ഗങ്ങളിൽ ചേർക്കാൻ ആവശ്യമായ ഫലകങ്ങൾ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട കുറച്ചെണ്ണം നിർമ്മിച്ചു, ഇനിയും ഒരു പാടുണ്ട് പണി. താങ്കൾക്കും സഹായിക്കാമല്ലോ --ജുനൈദ് (സംവാദം) 10:19, 15 ജൂലൈ 2009 (UTC)
- തീർച്ചയായും. വർഗ്ഗം പദ്ധതിയുടെ ഭാഗമായി അപൂർണ്ണലേഖനങ്ങളുടെ ഒരു വർഗ്ഗീകരണം നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു. അന്ന് മനസ്സിലാക്കിയ ചില കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ലേഖനങ്ങളിലേക്ക് ഫലകങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഫലകങ്ങൾ നിർമ്മിക്കുന്നതിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും നിർവചിക്കേണ്ടതുണ്ട്. തലക്കെട്ടിന്റെ ശൈലിയാണ് അതിൽ പ്രധാനം. ഇംഗ്ലീഷ് വിക്കി ഇതുസംബന്ധിച്ച് തുടരുന്ന നയങ്ങൾ നമുക്കും പിന്തുടരാവുന്നതാണ്. ഒരു പദ്ധതിയായി മാറുമ്പോൾ അതിന് ശരിയായി അലകും പിടിയും വേണമെന്നാണ് എന്റെ പക്ഷം. --സിദ്ധാർത്ഥൻ 10:33, 15 ജൂലൈ 2009 (UTC)
ഇംഗ്ലീഷ് വിക്കിയിലെ ഇതേ പദ്ധതിപ്രകാരം നിർമ്മിച്ച ഫലകങ്ങൾ അതേ പേരിൽ ഉപയോഗിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വർഗ്ഗം:Stub templates ഇവിടെ കാണാം ഇതുവരെയുള്ളവ. അവയേയും വർഗ്ഗീകരിക്കേണ്ടി വരും ;) --ജുനൈദ് (സംവാദം) 10:37, 15 ജൂലൈ 2009 (UTC)