വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സി.പി.ഐ.എം. സമര സന്ദേശ ജാഥ
From Wikipedia, the free encyclopedia
സമര സന്ദേശ ജാഥ എന്ന പരിപാടി ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി രേഖപ്പെടുത്തിയതാണെന്ന വാദത്തോട് യോജിക്കുന്നില്ല. ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു സംഭവമാണത്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ജാഥ, രാജ്യം നേരിടുന്നതും അനവധി രാഷ്ട്രീയകക്ഷികൾക്കും ജനങ്ങൾക്കും താല്പര്യമുള്ളതുമായ പൊതുവിഷയത്തിൽ നടന്ന ഈ സംഭവത്തിന് തീർച്ചയായും രാഷ്ട്രീയേതരമായ സ്വഭവാമാണുള്ളത്. വില്ലേജാഫീസ് പിക്കറ്റിംഗ് പോലെയുള്ള ദൈനംദിന പരിപാടിയായിരുന്നില്ല ഇത്. ഈ ലേഖനം നിലനിർത്തേണ്ടതുതന്നെയെന്ന് കരുതുന്നു. ലേഖനം അതിവേഗം നീക്കം ചെയ്യപ്പെടാനായുള്ള കാരണമായി ഉപയോക്താവ് സൂചിപ്പിച്ചിരിക്കുന്ന "ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയ വിഷയങ്ങൾ ശേഖരിക്കാനുള്ളതല്ല വിക്കിപീഡിയ", എന്ന പരാമർശം ലേഖനം നീക്കം ചെയ്യാനുള്ള ഒരു മാനദണ്ഡമായി എവിടെയാണ് സൂചിപ്പിച്ചിട്ടുള്ളത് എന്നുംകൂടി പറഞ്ഞാൽ നന്നായിരുന്നു. --Adv.tksujith (സംവാദം) 15:07, 28 മാർച്ച് 2013 (UTC)
സുജിത്, ആ കാത്തിരിക്കൂ ഫലകം കൂടി താളിൽ ചേർത്തോളൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:43, 28 മാർച്ച് 2013 (UTC)
- ചേർത്തു. സുഗീഷിന്റെ പ്രതികരണവും കാത്തിരിക്കുന്നു.... ഇവിടെ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. സി.പി.ഐ.(എം) അനവധി പരിപാടികൾ -വില്ലേജ് ഓഫീസ് ഉപരോധംമുതൽ സെക്രട്ടേറിയറ്റ് മാർച്ച് വരെ - ഓരോ ദിവസവും സംഘടിപ്പിക്കുന്നുണ്ട്. അവയിൽ ശ്രദ്ധേയമായനയും ഭാവിയിൽ റെഫറൻസിനായി ജനം ആവശ്യപ്പെടുന്നതുമായ കാര്യങ്ങൾ മാത്രമേ വിക്കിപീഡിയയിൽ വരേണ്ടതുള്ളു. സി,പി.ഐ. എമ്മിന്റെ പരിപാടികൾ മാത്രമല്ല, മറ്റേത് രാഷ്ട്രീയപ്പാർട്ടി ഇത്തരത്തിൽ ദേശീയ ശ്രദ്ധയാകർഷിച്ച പരിപാടി നടത്തിയാലും അത് ഇവിടെ വരേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് അദ്ധ്വാനി നടത്തിയ രഥയാത്രകളും വിക്കിപീഡിയയിൽ വരേണ്ടതാണ്. ഇന്ത്യാ ചരിത്രത്തിലെ സുപ്രധാനമായ ഈ രാഷ്ട്രീയ സംഭവങ്ങൾ കേവലം രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികൾ എന്ന നിലയിൽ അതിവേഗം നീക്കം ചെയ്യുന്നത് ഒട്ടും ശരിയല്ല --Adv.tksujith (സംവാദം) 16:35, 29 മാർച്ച് 2013 (UTC)
- ഇത് വെറും രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടി മാത്രമാണ്. വിക്കിയിൽ വരാൻ തക്ക ശ്രദ്ധേയത ഇതിനില്ല. അധ്വാനി രഥയാത്ര നടത്തുകയോ രാഹുൽ ഗാന്ധി തട്ടുകടയിൽ നിന്നും പൊറോട്ടയും ബീഫും കഴിക്കുന്നതോ വിക്കിപീഡിയയിൽ വരാൻ യോഗ്യമല്ല എന്നു തന്നെ കരുതുന്നു. ഇത് ഇത്രയ്ക്ക് ശ്രദ്ധേയമായ സംഗതി ആണെന്നു കരുതുവാനും പ്രത്യേക കാരണം ഒന്നും തന്നെ കാണുന്നുമില്ല. അതിനാൽ അതു നീക്കം ചെയ്യപ്പെടുന്നതാണ് ഉത്തമം. പലരുടേയും കടും പിടുത്തത്തിന്റെ ഫലമായി യാതൊരു ശ്രദ്ധേയതയും ഇല്ലാത്ത പല ചവറുകളും വിക്കിയിൽ വരുന്നുണ്ട്. അതിനു കാരണമായി പറയുന്നത് ആ ലേഖനത്തിന് വിക്കിയിൽ വരാമെങ്കിൽ ഇതിനും വരാം എന്ന മുടന്തൻ ന്യായമാണ്. ചില ഉപയോക്താക്കൾ അതിനു ചൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയം ഭാവിൽ എന്തെങ്കിലും ആയി മാറുകയാണെങ്കിൽ അന്ന് വിക്കിയിൽ ചേർക്കാമല്ലോ .--സുഗീഷ് (സംവാദം) 04:30, 30 മാർച്ച് 2013 (UTC)
@sugeesh.
- ഈ ലേഖനം ശ്രദ്ധേയതയുടെ ഏത് മാനദണ്ഡമാണ് പാലിക്കാത്ത് എന്ന് താങ്കൾ വിശദീകരിച്ചാൽ നന്നായിരുന്നു.
- "വെറും രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടി" മാത്രമല്ല എന്നത് മുകളിൽ വിശദീകരിച്ചിട്ടുണ്ട്. ആ കമന്റ് ഒന്നുകൂടി വായിക്കുക.
- ഇവിടെ ആ ലേഖനം ഉള്ളതുകൊണ്ട് ഈ ലേഖനം എന്നവാദം ആരും ഉയർത്തിയിട്ടില്ലല്ലോ... എഴുതാപ്പുറം വായിക്കേണ്ടതില്ല.
- ഈ വിഷയം ഭാവിയിൽ എന്തെങ്കിലുമായി മാറിക്കോട്ടെ ഇപ്പോൾ ശ്രദ്ധേയതയുണ്ടോ എന്ന് നോക്കിയാൽ മതിയല്ലോ.
താങ്കൾ എന്തെങ്കിലും തക്കതായ കാരണങ്ങൾ നിരത്തിയിട്ട് ഈ ലേഖനം നീക്കം ചെയ്തോളൂ. യാതൊരു എതിർപ്പുമില്ല. --Adv.tksujith (സംവാദം) 17:40, 30 മാർച്ച് 2013 (UTC)
- ഈ ലേഖനം ശ്രദ്ധേയതയുടെ ഏത് മാനദണ്ഡമാണ് പാലിക്കുന്നത്. ?
സുഗീഷേ, ഒരുമാതിരി രാഷ്ട്രീയക്കാരെപ്പോലെ പെരുമാറാതെ. "ഏത് ശ്രദ്ധേയതാ മാനദണ്ഡമാണ് ഈ താൾ പാലിക്കാത്തത്' എന്ന എന്റെ ചോദ്യത്തിന് 'ഏത് ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നു എന്ന് വ്യാക്തമാക്കുക' എന്ന് എന്നോട് തിരിച്ച് ചോദിക്കുന്നത് മോശമാണ്. ആദ്യം മറുപടി പറയുക: ഏത് ശ്രദ്ധേയതാ മാനദണ്ഡമാണ് ഈ താൾ പാലിക്കാത്തത് ? --Adv.tksujith (സംവാദം) 09:05, 1 ഏപ്രിൽ 2013 (UTC)
- ശ്രദ്ധേയതാ നയത്തിൽ പറയുന്ന പൊതുവായ കാര്യങ്ങൾ
- പരാമർശിക്കുന്ന വിഷയത്തോട് ബന്ധമില്ലാത്തതും, ആശ്രയിക്കാവുന്ന ഉറവിടങ്ങളിൽ തക്കതായ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിഷയം ശ്രദ്ധേയമാണെന്ന് അനുമാനിക്കാം. (A topic is presumed to be notable if it has received significant coverage in reliable sources that are independent of the subject.)
എന്നതാണല്ലോ? ഇതിനുതക്ക അവലംബമായി ആമുഖത്തിൽ നൽകിയിരിക്കുന്നത് ആകെ രണ്ട് ലിങ്കുകൾ. TIMES OF INDIA, ഒന്ന്, പാർട്ടി സൈറ്റ്, രണ്ട്.
ഇനി ഒന്നാമത്തേതിൽ ശ്രദ്ധേയമായ രീതിയിൽ വിഷയത്തെ പരാമർശിച്ചിട്ടുണ്ട് എങ്കിൽ എന്റെ വാദങ്ങൾ ഞാൻ ഒഴിവാക്കിയേനേ. പക്ഷേ അവിടെ നൽകിയിരിക്കുന്നത് ആകെ രണ്ട് ഖണ്ഡിക എന്നുപറയാൻ പറ്റില്ല; രണ്ട് വാക്യങ്ങൾ. അല്ലെങ്കിൽ പോട്ടെ ഖണ്ഡിക എന്നു തന്നെ കരുതാം. ഇതു ഞാൻ വെട്ടുന്നു.
അതിൽ പറഞ്ഞിരിക്കുന്നത് ഇവിടെ കോപ്പി ചെയ്യുന്നു. NEW DELHI: The CPM on Tuesday presented alternative policies to counter the "neo-liberal" policies of the Congress and the BJP which, the party said, were responsible for the country's problems, including price rise, communalism and corruption. At a rally at Ramlila Maidan, supporters crowded around Tripura chief minister Manik Sarkar, who led the Left Front to victory for four successive terms, jostling for his autograph and a closer glimpse of the leader. The rally marked the convergence of jathas (protest marches) that traversed about 10,000 km across the country for about a fortnight. Chiefs of Left parties - CPM, CPI, RSP and Forward Bloc - attended the rally. Each of the four jathas - Sangharsh Sandesh Jatha - was led by a politburo member. Through the jathas, the CPM is trying to reclaim and expand the shrinking space of Left forces. The party is also trying to revive its grassroots connect, mobilize the masses and rejuvenate its cadre, especially after the loss of West Bengal and Kerala. "The CPM's alternative policy puts people, not profits, at the centre of development strategies as opposed to neo-liberal policies of the Congress and the BJP," CPM general secretary Prakash Karat said. With general elections looming, the CPM's jathas have the seeds of a potential non-Congress, non-BJP Third Front. "We hope democratic, secular forces join the alternative policy platform of the Left," Karat said. "We succeeded in reaching out to the people. The response, especially from the rural poor, was good," he added. "This marks the beginning of a new era in politics. The time has come for not just alternative governments by Congress or BJP but of alternative policies that would ensure basic rights to people," CPM politburo member Sitaram Yechury said. In May, the CPM will hold demonstrations and law violation programmes. The CPM will mobilize people to fight for their right to education, employment, health and protect and strengthen working people's unity against communal politics. In the last fortnight, Karat led the eastern jatha starting from Kolkata, Sitaram Yechury led the march from Mumbai while Brinda Karat steered the northern jatha from Jallianwala Bagh. The southern jatha, led by S R Pillai, originated in Kanyakumari. Numerous sub-jathas joined the main jathas. Economist Prabhat Patnaik said, "It is an interesting and innovative mass contact campaign. I believe in alternative economic strategy of the Left because they can think beyond existing neo-liberal paradigms." Leaders need to understand the problems plaguing the country first hand. "Whether the party can revive and grow in new areas will depend on correct understanding of the people's problems and articulation of their desires and aspirations," Patnaik said.
ഇതിൽ നേതാക്കൾ അതു പറഞ്ഞു ഇതു പറഞ്ഞു പറഞ്ഞതല്ലാതെ സ്വതന്ത്രമായ റിപ്പോർട്ട് അല്ലല്ലോ? ഇതിൽ എവിടെയാണ് ശ്രദ്ധേയമായ പരാമർശം ഉള്ളത്?
ഇനി അതല്ല രണ്ടാമത്തേ കണ്ണിയിലുള്ളത് ഈ ജാഥയ്ക്ക് ചുക്കാൻ പിടിച്ച പാർട്ടിയുടേ നേതാവ് സീതാറാം യെച്ചൂരിയുടെ ഒരു ലേഖനമാണ്. പിന്നെ ആകെയുള്ള മൂന്നാമത്തേതും അവസാനത്തേതുമായ കണ്ണിയും മുകളിൽ പ്രസ്താവിച്ച പാർട്ടിയുടേ സ്വന്തം സൈറ്റിൽ നേതാവ് പ്രകാശ് കാരാട്ട് നൽകിയിരിക്കുന്ന ഒരു ലേഖനമാണ്.
ഇനി അവലംബം എന്ന നിലയിൽ ഒന്നാമത്തെ ലിങ്കുൾപ്പെടുത്താം എങ്കിൽപ്പോലും അതിൽ പോലും ശ്രദ്ധേയത നൽകുന്ന പരാമർശങ്ങളില്ല. പിന്നെ രണ്ടാമത്തേയും മൂന്നാമത്തേയും ലിങ്ക്, സ്വന്തം പാർട്ടി നടത്തുന്ന പരിപാടിയെ പ്രകീർത്തിച്ച് ലേഖനമെഴുതുക എന്നത് എല്ലാ പാർട്ടിക്കാരുടേയും ആവശ്യമാണ്. പക്ഷേ അത് ഒരിക്കലും വിക്കിപീഡിയയിൽ ശ്രദ്ധേയത നൽകുന്ന ഘടകമല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു.--സുഗീഷ് (സംവാദം) 09:57, 1 ഏപ്രിൽ 2013 (UTC)
- രാഷ്ട്രീയപാർട്ടികളുടെ ദേശീയപ്രാധാന്യമുള്ള സമരപരിപാടികൾ വിക്കിപീഡിയയിൽ വരേണ്ടതാണെന്ന വാദം ശരിവക്കുന്നു. അതുകൊണ്ട് SD ഫലകം ഒഴിവാക്കുന്നു. പക്ഷേ ശ്രദ്ധേയത തെളിയിക്കുന്ന പ്രാഥമിക ഉറവിടങ്ങൾ മാത്രമേ ഈ ലേഖനത്തിനുള്ളൂ. കൂടുതൽ മെച്ചപ്പെട്ട നിഷ്പക്ഷ അവലംബങ്ങൾ ആവശ്യമാണ്. നിലവിലുള്ള സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയാണെങ്കിൽ ലേഖനം നീക്കം ചെയ്യാൻ യോഗ്യമാണ്. --Vssun (സംവാദം) 10:42, 1 ഏപ്രിൽ 2013 (UTC)
@Vssun ഈ ലേഖനം എങ്ങനെ സ്പീഡി ഡിലീഷന് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് എന്നതാണ് എനിക്കിതുവരെ പിടികിട്ടാതിരുന്ന കാര്യം. ആ ഫലകം മാറ്റിയതിൽ നന്ദി. ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. അവിടെ ചർച്ച നടക്കട്ടെ. ഞാൻ ബോധപൂർവ്വം മറ്റ് അവലംബങ്ങൾ ചേർക്കാതിരുന്നതാണ്. കൂടുതൽ സ്വതന്ത്ര അവലംബങ്ങൾ ചേർക്കാം. തലക്കെട്ടിന്റെ കാര്യത്തിലുള്ള നിർദ്ദേശം മനസ്സിലായില്ല.
@sugeesh: ToI യിൽ രണ്ട് വരിയേ ഈ പരിപാടിയെക്കുറിച്ചുള്ളു എന്നൊക്കെ പറയുന്നത് അതിശയോക്തിയല്ലേ... സി.പി.ഐ.എമ്മിന് കാര്യമായ പിന്തുണനാളിതുവരെ നൽകികാണാത്ത ഒരു ദേശീയ പത്രം മുകളിൽ കാണുന്നവിധം വലിയൊരു ലേഖനം, താങ്കൾ അത് ഒറ്റ ഖണ്ഡികയിലേക്ക് ചുരുക്കിയെങ്കിലും പത്തോളും ഖണ്ഡികകളുള്ള സാമാന്യം ദീർഘമായ റിപ്പോർട്ടാണത്, അവരുടെ ഒരു പരിപാടിയെക്കുറിച്ച് നൽകുമ്പോൾ അതിനെ Significant Coverage അല്ല എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഇതേക്കുറിച്ച് പത്രം സപ്ലിമെന്റ് ഇറക്കണമെന്നാണെങ്കിൽ OK. നടന്നതുതന്നെ! (താങ്കൾ എന്തുദ്ദേശത്തിലാണ് ഈ താളിന് SD ഫലകം ഇട്ടതെന്നൊക്കെ എനിക്ക് മനസ്സിലായി. പക്ഷേ, ആ വിഷയത്തിൽ ഞാൻ നിസ്സഹായനാണ്. എന്റെ ശ്രദ്ധയിൽ അവ പെടുന്നതിന് മുൻപ് കാര്യങ്ങളൊക്കെ കഴിഞ്ഞിരുന്നു... } --Adv.tksujith (സംവാദം) 13:20, 1 ഏപ്രിൽ 2013 (UTC)
- സുനിലിനോട് ചോദിച്ചതിന് ഞാൻ മറുപടി നൽകണ്ടല്ലോ?!
സി.പി.ഐ.എമ്മിന് കാര്യമായ പിന്തുണനാളിതുവരെ നൽകികാണാത്ത ഒരു ദേശീയ പത്രം മുകളിൽ കാണുന്നവിധം വലിയൊരു ലേഖനം, താങ്കൾ അത് ഒറ്റ ഖണ്ഡികയിലേക്ക് ചുരുക്കിയെങ്കിലും പത്തോളും ഖണ്ഡികകളുള്ള സാമാന്യം ദീർഘമായ റിപ്പോർട്ടാണത്,. പത്രം സിപി.ഐ.എമ്മിനോ എതിർക്കുന്നോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. പിന്നെ ഓരോ വരിയും ഖണ്ഡികതിരിച്ച് എഴുതിയാൽ വലിയ ലേഖനം ആവണമെന്നില്ലല്ലോ? അതിനേക്കുറിച്ച് സപ്ലിമെന്റ് ഇറക്കണം എന്നു ഞാൻ പറയുന്നത് ബാലിശവും ശുദ്ധമണ്ടത്തരവുമാണെന്ന് താങ്കളേക്കാൾ നന്നായി എനിക്കറിയാം. പിന്നെ ഈ വാർത്തയിൽ പത്രക്കാരുടെ സ്വതന്ത്രഉം ശ്രദ്ധേയത ലഭിക്കാവുന്നതുമായ അഭിപ്രായങ്ങൾ ഒന്നുമില്ലല്ലോ? കുറേ നേതാക്കളുടെ അഭിപ്രായങ്ങളല്ലാതെ.--സുഗീഷ് (സംവാദം) 13:34, 1 ഏപ്രിൽ 2013 (UTC)
@Sugesh --Adv.tksujith (സംവാദം) 15:16, 1 ഏപ്രിൽ 2013 (UTC)
- സുനിൽ ഉദ്ദേശിച്ച തലക്കെട്ട് സി.പി.ഐ.എം. സമര സന്ദേശ ജാഥ എന്ന രീതിയിലാണോ? --സിദ്ധാർത്ഥൻ (സംവാദം) 15:31, 1 ഏപ്രിൽ 2013 (UTC)
കുറേ പുതിയ അവലംബങ്ങൾ ഞാൻ ചേർത്തിട്ടുണ്ട്. ധാരാളം ദേശീയ-പ്രാദേശിക പത്രവാർത്തകൾ ചേർക്കപ്പെട്ടിട്ടുണ്ട്. ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. (അദ്വാനിയുടെ രഥയാത്രയ്ക്കും ശ്രദ്ധേയതയുണ്ട് എന്നും അഭിപ്രായമുണ്ട്). --അജയ് ബാലചന്ദ്രൻ (സംവാദം) 16:01, 1 ഏപ്രിൽ 2013 (UTC)
- ശരി പേരിൽ മാറ്റം വരുത്താം.--Adv.tksujith (സംവാദം) 07:02, 2 ഏപ്രിൽ 2013 (UTC)