എതിർക്കുന്നു--Naveen Sankar (സംവാദം) 16:35, 28 ജൂലൈ 2012 (UTC) ഒരേ ഉപയോക്താവ് തന്നെ രണ്ടു തവണ വോട്ട് ചെയ്തിരിക്കുന്നു. --Anoop | അനൂപ് (സംവാദം) 11:34, 30 ജൂലൈ 2012 (UTC)
മാനദണ്ഡങ്ങൾ പ്രകാരം "ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻഗണന." എന്നല്ലെ? --AneeshJose (സംവാദം) 08:02, 30 ജൂൺ 2012 (UTC)
ലേഖനത്തിൽ ഉൾപെടുത്താതെ എങ്ങനെയാണ് ലേഖനത്തിനു മിഴിവേകുക? ലേഖനത്തിൽ ഉപയോഗിക്കണം എന്നു നിർബന്ധമില്ലെങ്കിൽ മാനദണ്ഡങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ തിരുത്തണം. മുൻപൊക്കെ പല ചിത്രങ്ങളും ലേഖനം ശുഷ്കമാണ് എന്ന കാരണത്താൽ തിരഞെടുക്കപ്പെടാതെ പോയിട്ടുണ്ട്. --AneeshJose (സംവാദം) 12:28, 1 ജൂലൈ 2012 (UTC)
ഇവിടെ പരാമർശിക്കുന്ന ഒരു ചർച്ച ഇപ്പോൾ കാണുന്നില്ല. അതിൽ എന്തെങ്കിലും തീരുമാനം ആയതാണോ? --AneeshJose (സംവാദം) 12:30, 1 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:49, 10 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു---ബിനു (സംവാദം) 04:56, 25 ജൂലൈ 2012 (UTC)
---ഈ ചിത്രം തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ പാലികുന്നു . ഭുരിപക്ഷ അഭിപ്രായവും ഉണ്ട്, പിന്നെ എന്ത് കൊണ്ട് തിരഞ്ഞെടുകുനില്ല ....Irvin Calicut.......ഇർവിനോട് പറയു... 15:19, 25 ജൂലൈ 2012 (UTC)
മാനദണ്ഡങ്ങളിലെ വ്യക്തതയില്ലായ്മയെക്കുറിച്ച് ചർച്ച നടക്കുന്നു. ഇപ്പോളത്തെ മാനദണ്ഡങ്ങൾ പ്രകാരം താങ്കൾ പറഞ്ഞ ചിത്രം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചർച്ചയിൽ പലർക്കും അഭിപ്രായ വ്യത്യാസങ്ങളുള്ളതു കൊണ്ടാണ് ഒരു സമവായമാകുന്നതു വരെ കാത്തിരിക്കാം എന്നു കരുതിയത്. മുൻപ് ഈ കാരണത്താൽ തിരഞ്ഞെടുക്കതിരുന്ന ചിത്രങ്ങളിൽ ചിലത് 1 , 2, 3 കാണുക --AneeshJose (സംവാദം) 08:50, 30 ജൂലൈ 2012 (UTC)
ആ ചിത്രം ഞാൻ തിരഞ്ഞെടുക്കുന്ന സമയത്ത് വിലാസിനി എന്ന താളിൽ ചേർത്തിട്ടുണ്ടായിരുന്നു. താളിൽ ചേർത്ത തിയതി 20 മാർച്ചിനും തിരഞ്ഞെടുത്തത് മേയ് 16 നും ആണ്. ആരോടും ഒരു തരത്തിലും പക്ഷാപാത പരമായി ഞാൻ പെരുമാറിയിട്ടില്ല സഹോദരാ. --AneeshJose (സംവാദം) 11:50, 30 ജൂലൈ 2012 (UTC)
സസ്യം എന്ന താളിൽ മാത്രമല്ല, നിഴൽ, ഭൂമി, പ്രപഞ്ചം എന്നീ താളുകളിലും ചേർക്കാൻ പറ്റിയ ചിത്രമാണ് ഇത്. പിന്നെ മറ്റൊരു കാര്യം, തിരഞ്ഞെടുത്ത ചിത്രം ആർക്കും പുതുക്കാവുന്നതാണ്. അതു കൊണ്ട് ഈ ചിത്രം താങ്കൾ തന്നെ തിരഞ്ഞെടുത്തിട്ടോളൂ. സസ്യത്തേക്കുറിച്ച് ഗംഭീരൻ ഒരു വിവരണവും പ്രതീക്ഷിക്കുന്നു. --AneeshJose (സംവാദം) 18:54, 30 ജൂലൈ 2012 (UTC)
-- ഹ ഹ ഹ .... എവിടെയെല്ലാം ചേർക്കാം എന്ന് കണ്ടു പിടിച്ച തങ്ങളുടെ ഫുതി അപാരം തന്നെ (തല വെയിൽ കൊള്ളണ്ട), എവിടെയെല്ലാം ചേർക്കണം എന്ന് തങ്ങൾക്ക് അറിവുള്ള സ്ഥിതിക്ക് അവിടെ എല്ലാം ചേർക്കും എന്ന് പ്രതിക്ഷിക്കുന്നു . പിന്നെ തിരഞ്ഞെടുത്ത ചിത്രങ്ങൾ പുതുക്കാൻ തങ്ങളെ ആരും നിർബന്ധികുനില്ല, പറ്റിലെകിൽ ചെയണ്ട മാഷെ, വേറെ ആരെങ്കിലും ചെയ്തോള്ളും .... ....Irvin Calicut.......ഇർവിനോട് പറയു... 10:20, 31 ജൂലൈ 2012 (UTC)
N ലേഖനത്തിനു മിഴിവേകണം എന്ന മാനദണ്ഡം പാലിക്കുന്നില്ല. --AneeshJose (സംവാദം) 15:54, 5 ഓഗസ്റ്റ് 2012 (UTC)
അനുകൂലിക്കുന്നു-- മനോഹരം Feelgreen630 (സംവാദം) 11:50, 18 ജൂൺ 2012 (UTC)വോട്ടു ചെയ്യാൻ വേണ്ട കുറഞ്ഞ മാനദണ്ഡം പാലിക്കുന്നില്ല. --എഴുത്തുകാരിസംവാദം 12:37, 18 ജൂൺ 2012 (UTC)
തെരഞ്ഞെടുക്കുന്നതിൽ എതിർപ്പില്ല. പക്ഷെ, ഈ ചിത്രത്തിന്റെ മുകളിലെ ആ ചിത്രവും, താഴെയുള്ള ശിൽപ മാതൃകയും പകർപ്പവകാശ പരിധിയിൽ വരില്ലേ എന്നൊരു സംശയം. --Anoop | അനൂപ് (സംവാദം) 12:17, 10 ജൂൺ 2012 (UTC)
പൊതുസ്ഥലത്തുള്ള ശില്പങ്ങൾ ഇന്ത്യയിൽ പകർപ്പവകാശപരിധിയിൽ വരില്ല. മുകളിൽ ഉള്ള ഫോട്ടോ മാത്രമേ പ്രശ്നക്കാരൻ ആയിട്ടുള്ളൂ. പക്ഷെ അതും ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം ആയതിനാൽ ഡീ-മിനിമിസ് പ്രകാരം പകർപ്പവകാശപരിധിക്ക് പുറത്താണെന്ന് കരുതുന്നു. --ശ്രീജിത്ത് കെ(സംവാദം) 12:25, 10 ജൂൺ 2012 (UTC)
അനുകൂലിക്കുന്നുReji Jacob (സംവാദം) 17:20, 2 മേയ് 2012 (UTC) നിറങ്ങളിൽ കൃത്രിമം കാട്ടുന്നതാണെങ്കിലല്ലേ മുകളിൽ ചേർത്ത നിരീക്ഷണത്തിനു സാംഗത്യമുള്ളു? യഥാർത്ഥ നിറങ്ങൾ തന്നെയാണെങ്കിൽ കളർ കോമ്പിനേഷൻ എന്ന പ്രയോഗം തന്നെ
ആവശ്യമില്ല.
അനുകൂലിക്കുന്നു--യൂസുഫ് മതാരി 07:37, 3 മേയ് 2012 (UTC)
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ് .കെ 15:03, 6 മാർച്ച് 2012 (UTC)
അനുകൂലിക്കുന്നു - ഇതാണ് ചിത്രശലഭം..ഒരായിരം വോട്ടുകൾ--Naveen Sankar (സംവാദം) 17:08, 9 മാർച്ച് 2012 (UTC)
അനുകൂലിക്കുന്നു --Sivahari (സംവാദം) 15:41, 14 മാർച്ച് 2012 (UTC)
N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. (ലേഖനത്തിൽ ഉപയോഗിക്കുന്നില്ല.)--റോജി പാലാ (സംവാദം) 17:36, 17 മാർച്ച് 2012 (UTC)
തെറ്റിദ്ധാരണ മൂലമുള്ള അഭിപ്രായം വെട്ടുന്നു--റോജി പാലാ (സംവാദം) 11:46, 23 മാർച്ച് 2012 (UTC)
:മാനദണ്ഡം ഇങ്ങനെയാണ് ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻഗണന. ലേഖനത്തിൽ ഉപയോഗിക്കണം എന്നു പറയുന്നില്ല. ഒരു പക്ഷെ ഞാനടക്കം പലരും ഈ നിബന്ധന ലേഖനത്തിൽ ചിത്രം ഉപയോഗിക്കണം എന്ന് തെറ്റിദ്ധരിച്ചിരുന്നു. ചിത്രം ലേഖനങ്ങളിൽ ചേർക്കേണ്ടതായി വരുമ്പോൾ കൂടുതൽ ചിത്രങ്ങൾ ലേഖനങ്ങളിലേക്ക് കുത്തി നിറയ്ക്കേണ്ടതായി വരുന്നു. പഞ്ചായത്തിലെ ഈ ചർച്ചയും കാണുക.--KG(കിരൺ) 04:22, 21 മാർച്ച് 2012 (UTC)
അനുകൂലിക്കുന്നു കിരൺ ഗോപി, അത് ലെൻസിന്റെ ഗ്ലെയർ അല്ല, അതിന്റെ പേരാണ് ബൊക്കേ(bokeh) . ഇതിനു ഹെക്സഗണൽ ഷേപ്പ് വന്നത് ലെൻസിന്റെ അപെർച്ചർ മൂലമാണ്. --ChalliovskyTalkies ♫♫ 15:00, 20 മാർച്ച് 2012 (UTC)
ഗ്രാഫിക്സ് ലാബിലെ Centpacrr ലെൻസ് ഫ്ലെയർ നീക്കം ചെയ്തു. -- Jkadavoor (സംവാദം) 07:08, 26 മാർച്ച് 2012 (UTC)
അനുകൂലിക്കുന്നു-കോമ്മൺസിലെ തിരഞ്ഞെടുത്ത ചിത്രം--KG(കിരൺ) 07:07, 29 മാർച്ച് 2012 (UTC)
നാമനിർദ്ദേശ മാനദണ്ഡം രണ്ടും പാലിക്കേണ്ടതാണോ?--റോജി പാലാ (സംവാദം) 07:36, 29 മാർച്ച് 2012 (UTC)
നാമനിർദ്ദേശം ചെയ്തതിനു ശേഷം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ നാമനിർദ്ദേശം അസാധുവാണു് ....Irvin Calicut.......ഇർവിനോട് പറയു... 09:56, 29 മാർച്ച് 2012 (UTC)
N അസാധു. സമർപ്പിച്ച ഉപയോക്താവിന് ആവശ്യത്തിനു തിരുത്തലുകളില്ല.--റോജി പാലാ (സംവാദം) 11:46, 3 ഏപ്രിൽ 2012 (UTC)
ഒരു കൂട്ടം സൂര്യകാന്തിപ്പൂക്കൾ അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരിസംവാദം 08:52, 17 ഫെബ്രുവരി 2012 (UTC)
നിഷ്പക്ഷം - പൂക്കൾ കാണാൻ കൊള്ളാം, പക്ഷേ വല്ലാത്ത ഗ്രെയിൻസ്!! അത് ചിത്രത്തിന്റെ ഭംഗി കുറക്കുന്നു. --വൈശാഖ് കല്ലൂർ (സംവാദം) 09:23, 17 ഫെബ്രുവരി 2012 (UTC)
അനുകൂലിക്കുന്നു --റോജി പാലാ (സംവാദം) 18:05, 18 ഫെബ്രുവരി 2012 (UTC)
എതിർക്കുന്നു എനിക്കിഷ്ടപ്പെട്ടില്ല. --Naveen Sankar (സംവാദം) 16:22, 20 ഫെബ്രുവരി 2012 (UTC)
എതിർക്കുന്നുസുപ്പു (സംവാദം) 08:17, 22 ഫെബ്രുവരി 2012 (UTC)
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-സുഹൈറലി 11:27, 8 ഫെബ്രുവരി 2012 (UTC)
എതിർക്കുന്നുവിളഞ്ഞ് കെടക്കുന്ന പാടമാണോ ഇത്! ഇതിലും എത്രയോ നന്നായി ചിത്രീകരിക്കാനുള്ള സ്കോപ്പ് ഉണ്ട്. കളറ് ആകെ മങ്ങിയിട്ടാണ്.--മനോജ് .കെ 03:26, 9 ഫെബ്രുവരി 2012 (UTC)
ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ചുവെന്ന് കരുതപ്പെടുന്ന ഏക ശിലയിൽ കൊത്തിയെടുത്ത കോട്ടുക്കലിലെ ഗുഹാക്ഷേത്രം, ചരിത്രപ്രാധാന്യം കണക്കിലെടുത്ത് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--കിരൺഗോപി 05:18, 31 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു -- --AneeshJose (സംവാദം) 15:40, 6 ഫെബ്രുവരി 2012 (UTC)
അനുകൂലിക്കുന്നു --അഖിലൻ 16:30, 6 ഫെബ്രുവരി 2012 (UTC)
അനുകൂലിക്കുന്നു --ഭൂമിക 08:33, 11 ഫെബ്രുവരി 2012 (UTC)
നാമനിർദ്ദേശം ചെയ്തതിനു ശേഷം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ നാമനിർദ്ദേശം അസാധുവാണു്. --അനൂപ് | Anoop (സംവാദം) 18:30, 14 ഫെബ്രുവരി 2012 (UTC)
--ഇത് ശരിയല്ല. ചിത്രീകരിച്ച ആളോ നാമനിർദ്ദേശം ചെയ്ത ആളോ അല്ല മാറ്റം വരുത്തിയിരിക്കുന്നത്. മൂന്നാമതൊരാൾ മാറ്റം വരുത്തിയതിന് അസാധുവാക്കുന്നത് കഷ്ടമാണ്. ഇങ്ങനെയാണെങ്കിൽ ഒരു ചിത്രം പോലും തിരഞ്ഞെടുക്കാതെയാക്കാൻ ഒരാൾ വിചാരിച്ചാൽ പറ്റും? നാമനിർദ്ദേശത്തിന് സമർപ്പിച്ചാൽ അടുത്ത് തന്നെ മാറ്റങ്ങൾ വരുത്തിയ പതിപ്പ് മൂന്നാം കക്ഷി അപ്ലോഡിയാൽ പോരെ :P --മനോജ് .കെ 19:12, 14 ഫെബ്രുവരി 2012 (UTC)
വരുത്തുന്ന മാറ്റം ചിത്രത്തിന്റെ മേന്മ കൂട്ടുന്നുവെങ്കിൽ അനുകൂലിക്കുകയല്ലേ വേണ്ടത്? (കോമൺസിൽ നാമനിർദ്ദേശത്തിനുശേഷവും പ്രമാണത്തിൽ മാറ്റംവരുത്താം എന്ന് തോന്നുന്നു.) --വൈശാഖ് കല്ലൂർ (സംവാദം) 07:46, 15 ഫെബ്രുവരി 2012 (UTC)
ഈ സംവാദം കാണുക. കൂടുതൽ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുമല്ലോ --അനൂപ് | Anoop (സംവാദം) 08:30, 16 ഫെബ്രുവരി 2012 (UTC)
നല്ല ചിത്രമാണിത്; തിരഞ്ഞെടുക്കാൻ പൂർണ്ണമായും അനുയോജ്യമായ നല്ല നാടൻ ചിത്രം. നാടൻ കോഴിയ്ക്ക് ബോയിലർ കോഴിയെക്കാളും രുചികൂടും എന്നപോലെ.
മനോജിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. മൂന്നാമതൊരാൾ ചെയ്ത തിരുത്തൽ ചിത്രം തിരഞ്ഞെടുക്കുന്നതിനെ ബാധിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.
വൈശാഖ്; ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതിനുശേഷം തിരുത്താതിരിക്കുക. അങ്ങനെയൊരു നിയമം നമ്മൾ തന്നെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്, പ്രാബാല്യത്തിലാക്കിയിട്ടുണ്ട്. ഇനിയും ശ്രദ്ധിക്കുമല്ലൊ.
അനൂപ് മനോജ് അതിനുള്ള വിശദികരണം തന്നിട്ടുമുണ്ട് അത് എല്ലാവർക്കും മനസ്സിലായി എന്നാണ് വിശ്വാസം. ഇനി അതല്ല ആ തിരുത്തലുകൾ പുനഃസ്ഥാപിക്കാവുന്നതുമാണ് (നമ്മുടെ നിയമാവലിക്ക് തടസ്സമെങ്കിൽ).--രാജേഷ് ഉണുപ്പള്ളിTalk 09:48, 16 ഫെബ്രുവരി 2012 (UTC)
ഉണുപ്പള്ളീ, അങ്ങനൊരു നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. നിലവിൽ വരുത്തുവാനുള്ള ചർച്ച നടന്നുകൊണ്ടിരിക്കുന്നു. --വൈശാഖ് കല്ലൂർ (സംവാദം) 10:44, 16 ഫെബ്രുവരി 2012 (UTC)
അനുകൂലിക്കുന്നു --സുപ്പു (സംവാദം) 08:28, 22 ഫെബ്രുവരി 2012 (UTC)
എതിർക്കുന്നു ലേഖനങ്ങളിലൊന്നും ഉപയോഗിക്കുന്നില്ല. ചിത്രം പോര --അനൂപ് | Anoop (സംവാദം) 18:26, 14 ഫെബ്രുവരി 2012 (UTC)
ഗുളികൻ_തെയ്യം കാണുക. ആണവൻ തന്നെ പ്രശ്നം. തിരിച്ചുവിടൽ ഫലകമാണ് ഉപയോഗിച്ചിരിക്കുന്നത്. കോമൺസിൽ ഫയൽ മൂവ് അവകാശമുള്ള ആരെങ്കിലും ഇതൊന്നു തിരുത്തുക.--മനോജ് .കെ 19:16, 14 ഫെബ്രുവരി 2012 (UTC)
ആരും ബഹളം ഉണ്ടാക്കരുത്. ചില്ല് തിരുത്തിയിട്ടുണ്ട്. --ശ്രീജിത്ത് കെ(സംവാദം) 19:26, 14 ഫെബ്രുവരി 2012 (UTC)
നന്ദി ശ്രീജിത്ത്. --മനോജ് .കെ 19:58, 14 ഫെബ്രുവരി 2012 (UTC)
അനുകൂലിക്കുന്നു--Ranjithsiji (സംവാദം) 12:20, 15 ഫെബ്രുവരി 2012 (UTC)
ഇപ്പോഴും ലേഖനങ്ങളിലൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണു് കോമൺസിൽ നോക്കിയാൽ കാണുന്നത്. --അനൂപ് | Anoop (സംവാദം) 09:33, 17 ഫെബ്രുവരി 2012 (UTC)
എതിർക്കുന്നു മുനയില്ല --ഭൂമിക 08:35, 11 ഫെബ്രുവരി 2012 (UTC)
അനുകൂലിക്കുന്നു ഇത് ലേഖനത്തിനു ഉതകുന്ന നല്ല ചിത്രമാണ്, മാത്രമല്ല മുനകൾ മുഴുവനുള്ള ഒന്നു ചിത്രത്തിലുണ്ട്താനും.--എഴുത്തുകാരിസംവാദം 08:11, 14 ഫെബ്രുവരി 2012 (UTC)
അഭിപ്രായ സമന്വയത്തിയായി സമർപ്പിക്കുന്നു. --അച്ചുകുളങ്ങര (സംവാദം) 14:17, 18 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു--Sivahari (സംവാദം) 13:35, 19 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു--ഡിറ്റി 17:04, 20 ജനുവരി 2012 (UTC)
എതിർക്കുന്നു വലത്തേമൂലയ്ക്കുള്ള ഇലയിൽ മാത്രം ഫോക്കസ്, പൂവ് 'ഔട്ട് ഓഫ് ഫോക്കസ്' ആയിപ്പോയി, വെളിച്ചം ക്രമീകരിക്കാമായിരുന്നു :( --വൈശാഖ് കല്ലൂർ (സംവാദം) 10:53, 24 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു--പ്രശോഭ് 12:07, 27 ജനുവരി 2012 (UTC)
ചിത്രം ജനുവരി 30നുശേഷം മായ്ക്കപ്പെട്ടേക്കാം:( വേഗം വേണ്ടത് ചെയ്യൂ. --വൈശാഖ് കല്ലൂർ (സംവാദം) 06:57, 27 ജനുവരി 2012 (UTC)
എതിർക്കുന്നുഅടിക്കുറിപ്പിൽ പറയുന്ന പൂവും മൊട്ടും ഫോക്കസിലില്ലല്ലോ. --മനോജ് .കെ 08:10, 27 ജനുവരി 2012 (UTC)
ഇതു് ഒരു അപൂർവ്വ ചിത്രമായതിനാൽ, തെരഞ്ഞെടുക്കപ്പെടാവുന്നതാണു്. .എല്ലാവരുടേയും അഭിപ്രായ സമന്വയത്തിയായി സമർപ്പിക്കുന്നു.--സുപ്പു (സംവാദം) 11:53, 17 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു - ചിത്രം എടുത്തയാളുടെ പ്രായവും, വിക്കിപീഡിയയോടുള്ള പുള്ളിയുടെ താത്പര്യവും പരിഗണിച്ച് എന്റെ വോട്ട് നൽകുന്നു --Sivahari (സംവാദം) 13:21, 18 ജനുവരി 2012 (UTC)
എന്നാലും വോട്ട് ചിത്രത്തിനില്ല; ആളിനേയുള്ളൂ അല്ലേ!!;) --വൈശാഖ് കല്ലൂർ (സംവാദം) 13:27, 18 ജനുവരി 2012 (UTC)
എതിർക്കുന്നു തെളിച്ചമില്ല--ഭൂമിക 08:36, 11 ഫെബ്രുവരി 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 17:59, 18 ഫെബ്രുവരി 2012 (UTC)
ഈ ചിത്രം തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അത് സ്കൂൾ കലോത്സവം കഴിയുന്നതിന് മുമ്പായാൽ നന്നായിരിക്കും.എല്ലാവരുടേയും അഭിപ്രായ സമന്വയത്തിയായി സമർപ്പിക്കുന്നു. --മനോജ് .കെ 04:19, 17 ജനുവരി 2012 (UTC)
ഡിജിറ്റൽ വാട്ടർമാർക്ക് ശ്രദ്ധിക്കുമല്ലോ.--എഴുത്തുകാരിസംവാദം 07:08, 17 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു പെട്ടെന്ന് തിരഞ്ഞെടുക്കുവാൻ നയം സമ്മതിക്കില്ലായിരിക്കാം, എങ്കിലും പെട്ടെന്നായാൽ നന്ന്. --വൈശാഖ് കല്ലൂർ (സംവാദം) 13:14, 17 ജനുവരി 2012 (UTC)
എതിർക്കുന്നു -- ഒരു സാധാരണ ചിത്രം --സുപ്പു (സംവാദം) 13:41, 17 ജനുവരി 2012 (UTC)
എതിർക്കുന്നു --Chiyami (സംവാദം) 14:50, 17 ജനുവരി 2012 (UTC)
എതിർക്കുന്നു തിരഞ്ഞഎടുക്കാനുള്ള യാതൊരു പ്രത്യേകതകളും ഇതിനില്ല--രാജേഷ് ഉണുപ്പള്ളിTalk 07:40, 18 ജനുവരി 2012 (UTC)
ചിത്രത്തിന് മേന്മയോ മറ്റ് പ്രത്യേകതകളോ കാണില്ലായിരിക്കാം. പക്ഷേ, ഇപ്പോൾ നടക്കുന്ന യുവജനോത്സവത്തിന്റെ സമയത്ത് തന്നെ ഈ ചിത്രം മലയാളം വിക്കിയുടെ മുൻപേജിൽ വന്നാൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി, സമർപ്പിച്ചയാളും അതുതന്നെയായിരിക്കാം ചിന്തിച്ചത്. --വൈശാഖ് കല്ലൂർ (സംവാദം) 13:29, 18 ജനുവരി 2012 (UTC)
മുമ്പ് ഇതുപോലൊരു ചിത്രം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് തോന്നുന്നു.എന്നാലും എല്ലാവരുടേയും അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ് .കെ 17:38, 10 ജനുവരി 2012 (UTC)
എതിർക്കുന്നു മുൻപത്തെ ചിത്രങ്ങൾ കണ്ടവർക്ക് ഇത് ഇഷ്ടപെടാൻ ബുദ്ധിമുട്ടാണ്. നിരവധികാരണങ്ങൾ ചിത്രത്തിന്റെ ഭംഗികുറക്കുന്നു. സൈഡിൽ അനാവശ്യമായി വന്ന കവുങ്ങിൻ തൂണുകളും, അലങ്കാര കുടകളും മറ്റും; മുൻപിൽ കിടക്കുന്ന ചെരുപ്പും അതിന്റെ ഭംഗികുറക്കുന്നു. --രാജേഷ് ഉണുപ്പള്ളിTalk 07:45, 18 ജനുവരി 2012 (UTC)
എതിർക്കുന്നു പോരാ --ഭൂമിക 08:38, 11 ഫെബ്രുവരി 2012 (UTC)
N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 17:56, 18 ഫെബ്രുവരി 2012 (UTC)
ചിത്രം മേന്മയേറിയതൊന്നും അല്ലെങ്കിലും പ്രശസ്തനായ ഒരു വ്യക്തിയുടെ ഇത്ര അടുത്ത് നിന്നുള്ള നല്ലൊരു ക്ലോസപ്പ് ചിത്രം സംഭാവന ചെയ്തിനു ഒരു കടപ്പാടെന്നോണം ഒരു നാമനിർദ്ദേശം നൽകുന്നു.--ശ്രീജിത്ത് കെ(സംവാദം) 12:38, 9 ജനുവരി 2012 (UTC)
- ഇങ്ങേരു അത്ര പ്രശസ്തനാണോ? ഇങ്ങേരുടെ താൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ആദ്യ ദിവസം തന്നെ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശം വന്നിരുന്നു. --RameshngTalk to me 13:08, 9 ജനുവരി 2012 (UTC)
- ഇദ്ദേഹവും ഇദ്ദേഹത്തിന്റെ അച്ഛനും പ്രശസ്തർ തന്നെയാണ്. ഒരു പക്ഷെ വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയത കാണില്ലായിരിക്കാം. ഇത് രണ്ടും രണ്ടായി കാണാനാണ് എനിക്ക് ഇഷ്ടം:) --ശ്രീജിത്ത് കെ(സംവാദം) 17:33, 9 ജനുവരി 2012 (UTC)
എതിർക്കുന്നു മോനെ നേരത്തെ ഇവിടെ ഇട്ടതു കൊണ്ടാണോ അച്ഛനേയും മുകളിൽ കേറ്റിയെ; രണ്ടിനും തിരഞ്ഞഎടുക്കാനുതകുന്ന പ്രത്യേകതകൾ ഒന്നും ഇല്ല. ശ്രീജിത് അത്ര പ്രശസ്താനാണോ അറിയില്ല--രാജേഷ് ഉണുപ്പള്ളിTalk 07:46, 18 ജനുവരി 2012 (UTC)
എതിർക്കുന്നു സാധാ ചിത്രം--സുഹൈറലി 09:37, 20 ജനുവരി 2012 (UTC)
N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:01, 9 ഫെബ്രുവരി 2012 (UTC)
അനുകൂലിക്കുന്നു --മനോജ് .കെ 02:53, 10 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു ---സുപ്പു (സംവാദം) 13:39, 17 ജനുവരി 2012 (UTC)
അനുകൂലിക്കുന്നു---Mirsabsahad (സംവാദം) 17:53, 17 ജനുവരി 2012 (UTC)അസാധു. വോട്ടുചെയ്യുവാൻ വേണ്ട കുറഞ്ഞ മാനദണ്ഡങ്ങളിൽ ഒന്നായ മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. എന്നത് പാലിക്കുന്നില്ല. --വൈശാഖ് കല്ലൂർ (സംവാദം) 03:26, 18 ജനുവരി 2012 (UTC)
ഇടമ്പിരി ആണോ വലമ്പിരി ആണോ? --എഴുത്തുകാരിസംവാദം 03:33, 18 ജനുവരി 2012 (UTC)
N അസാധു. വോട്ടുചെയ്യുവാൻ വേണ്ട കുറഞ്ഞ മാനദണ്ഡങ്ങളിൽ ഒന്നായ മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. എന്നത് പാലിക്കുന്നില്ല. --വൈശാഖ് കല്ലൂർ (സംവാദം) 03:27, 18 ജനുവരി 2012 (UTC)
എതിർക്കുന്നു വ്യക്തതയില്ല. --എഴുത്തുകാരിസംവാദം 03:31, 18 ജനുവരി 2012 (UTC)
എതിർക്കുന്നു തെളിച്ചക്കുറവാണോ... അതൊ നീല നിറം കൂടിയൊ; പോരാ--രാജേഷ് ഉണുപ്പള്ളിTalk 07:51, 18 ജനുവരി 2012 (UTC)
N അനുകൂലാഭിപ്രായമില്ല--കിരൺഗോപി 05:28, 31 ജനുവരി 2012 (UTC)
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ് .കെ 18:25, 20 ഡിസംബർ 2011 (UTC)
എതിർക്കുന്നു വെളിച്ചം പ്രശ്നമാണ്. --Vssun (സംവാദം) 01:34, 21 ഡിസംബർ 2011 (UTC)
എതിർക്കുന്നു എല്ലായിടത്തും നല്ല തെളിച്ചമില്ല --Sivahari (സംവാദം) 10:13, 21 ഡിസംബർ 2011 (UTC)
ചിത്രത്തിന്റെ തെളിച്ചത്തേക്കാളുപരി ഇതിന്റെ അപൂർവ്വതയാണ് എന്നെ ആകർഷിച്ചത്.--മനോജ് .കെ 14:27, 21 ഡിസംബർ 2011 (UTC)
അനുകൂലിക്കുന്നു ചിത്രം ഭംഗിയില്ല. പക്ഷെ അപൂർവ്വതയ്ക്ക് വോട്ട് --ശ്രീജിത്ത് കെ(സംവാദം) 09:07, 22 ഡിസംബർ 2011 (UTC)
നിഷ്പക്ഷം അപൂർവ്വതയ്ക്ക് വോട്ട്. വെളിച്ചത്തിന്റെ പ്രശ്നം പരിഹരിച്ച് വീണ്ടും അപ്ലോഡ് ചെയ്യാൻ സാധിക്കില്ലേ? ലേഖനത്തിൽ വിവരങ്ങൾ കുറവായതിനാൽ വോട്ട് നിഷ്പക്ഷം എന്നാക്കുന്നു --അനൂപ് | Anoop (സംവാദം) 09:49, 22 ഡിസംബർ 2011 (UTC)
അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 13:38, 26 ഡിസംബർ 2011 (UTC)
എതിർക്കുന്നു അപൂർവ്വത ഉണ്ടെങ്കിലും ചിത്രത്തിനു മേന്മ ഇല്ല. --എഴുത്തുകാരിസംവാദം 11:23, 27 ഡിസംബർ 2011 (UTC)
അനുകൂലിക്കുന്നു സാങ്കേതികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിലും ചിത്രം അപൂർവമാണ്. വാഴക്കൂമ്പിൽ നിന്നും രാത്രിയിൽ തേൻ കുടിക്കാൻ വരുന്ന നരിച്ചീറും ചെറിയ വവ്വാലുകളും പറന്നിറങ്ങുമ്പോൾ ആശ്രയിക്കുന്ന തൊട്ടടുത്തുള്ള വഴക്കയ്യുടെ ഇലകൾ വികലമായത് ശ്രദ്ധേയം. Ks മിനിക്ക് അഭിനന്ദനങ്ങൾ. നേരിട്ട് ക്യാമറയിലേക്ക് വന്നിരുന്ന സൂര്യരശ്മികൾ ഒഴിവാക്കാമായിരുന്നു. എഡിറ്റ് ചെയ്ത് ആരെങ്കിലും അത് ഒഴിവാക്കിയാൽ നന്നായിരുന്നു .--Johnson aj (സംവാദം) 19:12, 27 ഡിസംബർ 2011 (UTC)
അനുകൂലിക്കുന്നു -- തിരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിനു് സാങ്കേതിക മികവിലുപരിയായി, അപൂർവ്വത, കൌതുകത, വിജ്ഞാനസ്വഭാവം എന്നിവ പരിഗണിക്കണം --സുപ്പു (സംവാദം) 13:47, 17 ജനുവരി 2012 (UTC)