From Wikipedia, the free encyclopedia
ഒരു വിക്കിപീഡിയ ഉപയോക്താവ് ഒന്നിലധികം പേരിൽ തിരുത്തലുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന ഇതര ഉപയോക്തൃനാമത്തെ അപരമൂർത്തി എന്നു പറയുന്നു. അപരമൂർത്തിയെ ഉപയോഗിക്കുന്ന ഉപയോക്താവിനെ പ്രധാനമൂർത്തി എന്നും വിളിക്കാറുണ്ട്. അപരമൂർത്തികളുടെ ഉപയോഗം വിക്കിപീഡിയയിൽ പൊതുവേ പ്രോത്സാഹിപ്പിക്കാറില്ല.
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
വിക്കിപീഡിയയുടെ നയങ്ങൾ |
---|
തത്ത്വങ്ങൾ |
പഞ്ചസ്തംഭങ്ങൾ |
തർക്കവിഷയങ്ങൾ |
സന്തുലിതമായ കാഴ്ച്ചപ്പാട് പരിശോധനായോഗ്യത |
ഒത്തൊരുമിച്ചുള്ള പ്രവർത്തനം |
മര്യാദകൾ വ്യക്തിപരമായി |
കൂടുതൽ |
നയങ്ങളുടെ പട്ടിക |
ഒരു വ്യക്തി തന്നെ ഒന്നിലധികം വട്ടം വോട്ടു ചെയ്തു അല്ലെങ്കിൽ വിക്കിപീഡിയയുടെ നയങ്ങളെ അതിജീവിച്ചു അഥവാ ഭിന്നത സൃഷ്ടിച്ചു, മുതലായ ആരോപണങ്ങൾക്കു കാരണമാകുന്നതിനാലാണ് അപരമൂർത്തികളെ നിരുത്സാഹപ്പെടുത്തുന്നത്. ചിലർ രണ്ടാം അംഗത്വത്തെ ഒരു കാരണവശാലും അനുവദിക്കരുത് എന്നു വാദിക്കുമ്പോൾ മറ്റു ചിലർ അവ നിർദ്ദോഷകരമാണെങ്കിൽ ഉപയോഗിക്കാം എന്നഭിപ്രായക്കാരാണ്.
ഒന്നിലധികം അംഗത്വങ്ങൾ കൊണ്ട് വിവിധ ഉപയോഗങ്ങൾ ഉണ്ടാകാം, പക്ഷേ പക്ഷപാതപരമായ നിലപാടുകൾ ഒരു കാരണവശാലും അപരമൂർത്തികൾ കൈക്കൊള്ളാൻ പാടില്ല എന്നമട്ടിലാണ് വിക്കിപീഡിയ അപരമൂർത്തികളെ നിർവ്വചിച്ചിരിക്കുന്നത്. ആരെങ്കിലും അപരമൂർത്തികളെ ഉപയോഗിക്കുന്നുവെങ്കിൽ അവയെല്ലാം ബന്ധപ്പെടുത്തി(കണ്ണികൾ ഉപയോഗിച്ച്) നിർത്താൻ താത്പര്യപ്പെടുന്നു. അതുവഴി അവയെല്ലാം ഒരു വ്യക്തിയുടേതാണെന്ന് എളുപ്പം മനസ്സിലാക്കാവുന്നതാണ്. (മറ്റ് ഓൺലൈൻ സമൂഹങ്ങളേയും അപരമൂർത്തികൾ എപ്രകാരം ബാധിക്കുന്നു എന്നറിയാൻ ഈ താൾ കാണുക.)
ഈ നയത്തെ ലംഘിക്കുന്ന അംഗങ്ങളെ അപരിമിതമായി തടയപ്പെട്ടേക്കാം, പ്രധാന അംഗത്തേയും ഏതെങ്കിലും കാര്യനിർവ്വാഹകർ തിരിച്ചറിയുന്ന പക്ഷം തടയപ്പെട്ടേക്കാം. ഉപയോക്താക്കൾക്ക് ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിക്കി പഞ്ചായത്തിലോ കാര്യനിർവ്വാഹകർക്കുള്ള അറിയിപ്പുകളിലോ വെളിപ്പെടുത്താവുന്നതാണ്.
എവിടെയെങ്കിലും ഇത്തരത്തിൽ ഉള്ള അവ്യക്തമോ സങ്കീർണ്ണമോ ആയ ഒരു പ്രശ്നം ഉണ്ടായാൽ വിക്കിപീഡിയ:അംഗത്വം പരിശോധിക്കാൻ താത്പര്യപ്പെടുന്നു എന്ന താളിൽ അന്വേഷണത്തിനായി സമീപിക്കാവുന്നതാണ്.
വിക്കിപീഡിയ “ഒരു വ്യക്തി, ഒരു വോട്ട്” എന്ന നയം വോട്ടിടലിലും മറ്റു ചർച്ചകളിലും പാലിക്കുന്നു. അതുകൊണ്ട്, അപരമൂർത്തികൾ ഒരു പക്ഷത്തിനു കൂടുതൽ പിന്തുണ നൽകാൻ പാടില്ല. ഒന്നിലധികം വോട്ടുകൾ ചെയ്യുന്നതും, (ഒരാളുടെ) ഒന്നിലധികം അംഗത്വങ്ങൾ ചർച്ചകളിൽ പങ്കെടുക്കാനും പാടില്ല.
ഇരട്ടവോട്ടിടലിനു പുറമേ, നിലവിലുള്ള ഒരു ഒരു പക്ഷത്തിനായി കപടപ്രവർത്തനങ്ങൾ, വിദ്വേഷങ്ങൾ, ചിന്താധാരയുണ്ടാക്കൽ എന്നിവയും ചെയ്യാൻ പാടില്ല.
ഒരു വോട്ടെടുപ്പിൽ ഏതെങ്കിലും ഒരു ഉപയോക്താവിനെ ഇകഴ്ത്തിക്കാട്ടാനായി പെട്ടെന്ന് ഒരു കൂട്ടം അംഗങ്ങൾ പ്രത്യക്ഷപ്പെടുകയും ഉപയോക്താവിനെ താറടിക്കുകയും ചെയ്തേക്കാവുന്നതാണ്. ഉദാഹരണത്തിന് കാര്യനിർവ്വാഹകർക്കായുള്ള വോട്ടെടുപ്പിൽ ഒരാൾ ഒരു പറ്റം അംഗത്വങ്ങൾ എടുത്ത് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുകയും, എന്നിട്ട് ഇതു മുഴുവൻ സ്ഥാനാർത്ഥി സ്വയം ചെയ്തെന്ന് ആരോപിക്കുകയും ചെയ്യുകയാണെങ്കിൽ വോട്ടിടൽ തന്നെ പരാജയപ്പെട്ടേക്കാം. ഇത്തരം അപരമൂർത്തികൾ സാധാരണമല്ലെങ്കിൽ തന്നെയും സാധ്യമാണ്.
സഹലേഖകരുടെ നിരീക്ഷണങ്ങളിൽ നിന്ന് രക്ഷപെടാനായി അപരമൂർത്തികളെ ഉപയോഗിക്കരുത്. അപരമൂർത്തികൾ താങ്കളുടെ സംഭാവനകളെ വിഭജിക്കുകയും അങ്ങനെ അവ ഒരാളുടെതാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്തേക്കാം. ചിലപ്പോൾ അവ നിയമാനുസൃതവുമായേക്കാം. (താങ്കളുടെ തിരുത്തലുകൾ വിവാദവിഷയങ്ങളും പൊതുജീവിതത്തെ ബാധിക്കുന്നതുമാണെങ്കിൽ). ഏതായാലും വിക്കിപീഡിയയുടെ താത്പര്യങ്ങൾക്കനുസരിച്ച് താങ്കളുടെ തിരുത്തലുകളെ കുറിച്ചന്വേഷിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഈ നയത്തിന്റെ ലംഘനമാണ്.
ഒരു ഉപയോക്താവു തന്നെ നല്ലതും ചീത്തയുമായ അംഗത്വങ്ങൾ കൊണ്ടു നടക്കരുത്. ബുദ്ധിപരമായി നടന്നേക്കാവുന്ന ഇത്തരം പ്രവർത്തനങ്ങളെ ഒരു കാരണവശാലും അംഗീകരിക്കുന്നതല്ല.
നയങ്ങൾ വ്യക്തികൾക്കുള്ളതാണ്, അംഗത്വങ്ങൾക്കുള്ളതല്ല. നയങ്ങളുടെ ലംഘനം ഏത് അംഗത്വത്തിലാണെങ്കിലും അത് വിക്കിപീഡിയനായിട്ടാവും ഭവിക്കുക. വിക്കിപീഡിയയിൽ തിരുത്തുന്നതിൽ നിന്നും നിരോധിക്കപ്പെട്ട അല്ലെങ്കിൽ തടയപ്പെട്ടവർ അപരമൂർത്തികളെ കൊണ്ട് ഇതിനെ അതിജീവിക്കാൻ നോക്കരുത്. അത് ശിക്ഷാവിധി കൂടാൻ കാരണമായേക്കാം.
കാര്യനിർവ്വാഹക പദവിയുള്ള ഒന്നിലധികം അംഗത്വങ്ങൾ ഒരു ഉപയോക്താവിന് ഒരു കാരണവശാലും അംഗീകരിക്കില്ല. താങ്കൾ പിരിഞ്ഞു പോയി, കുറേനാൾ കഴിഞ്ഞപ്പോൾ പുതിയ പേരുമായി എത്തി കാര്യനിർവ്വഹക സ്ഥാനാർത്ഥിയാവാം, അതിനർത്ഥം താങ്കൾ പഴയ അംഗത്വത്തെ ഉപേക്ഷിച്ചു എന്നാണ്.
വിവിധ അംഗത്വങ്ങൾക്ക് നിയമാനുസൃതമുള്ള ഉപയോഗങ്ങളുമുണ്ട്. ഉദാഹരണത്തിന്, വിക്കിപീഡിയ പുലികൾക്ക് ഒരു പുതിയ അംഗത്വമെടുത്ത് പുതിയ ഉപയോക്താക്കളോട് സമൂഹം എപ്രകാരം പെരുമാറുന്നു എന്നു പരിശോധിക്കാവുന്നതാണ്.
ഒരു പ്രത്യേക ഉപയോക്താവ് തിരുത്തി എന്ന കാരണത്താൽ ചിലപ്പോൾ വിവരങ്ങൾ നിഷ്പക്ഷമല്ല എന്നാരോപിക്കപ്പെട്ടേക്കാം, വ്യക്തിയെ തിരിച്ചറിഞ്ഞാൽ വിക്കിപീഡിയക്കു പുറത്തുവരെ ഒരു പക്ഷേ വ്യക്തിപരമായ ആക്രമണങ്ങളും നടന്നേക്കാം. അതൊഴിവാക്കാൻ ചിലർ അപരമൂർത്തികളെ ഉപയോഗിക്കുന്നു.
ഒന്നിലധികം പേർ തിരുത്തുവാനുപയോഗിക്കുന്ന അംഗത്വങ്ങളാണ് പങ്ക് അംഗത്വങ്ങൾ, വിക്കിപീഡിയയിൽ വളരെ വിരളമായെ ഇത്തരം അംഗത്വങ്ങൾ അനുവദിക്കാറുള്ളു. ഫൌണ്ടേഷനുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന Schwartz_PR എന്ന അംഗത്വം ഇത്തരത്തിലൊന്നിനുദാഹരണമാണ്. താങ്കൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മിക്കവാറും തടയപ്പെടാൻ സാധ്യതയുണ്ട്.
ബോട്ടുകളെ(സ്വയം പ്രവർത്തിതമോ, നിയന്ത്രിത സ്വയം പ്രവർത്തിതമോ ആയ പ്രോഗ്രാമുകൾ) നിയന്ത്രിക്കുന്ന ഉപയോക്താക്കളെ അവയെ വിവിധ അംഗത്വങ്ങളാക്കാനും ഓരോന്നിനും ബോട്ടുപദവി നൽകാനും വിക്കിപീഡിയ പ്രോത്സാഹിപ്പിക്കാറുണ്ട്.
ഒരാൾക്ക് തന്റെ ഉപയോക്തൃനാമത്തോട് വളരെ സാദൃശ്യമുള്ള പേരിൽ അംഗത്വമെടുക്കാനും അതെല്ലാം തന്റെ പ്രധാന അംഗത്വത്തിലേക്ക് തിരിച്ചുവെക്കാനുമുള്ള സ്വാതന്ത്ര്യം വിക്കിപീഡിയ നൽകുന്നുണ്ട്. ഇപ്രകാരം ചെയ്യുന്നതുകൊണ്ട്, ആൾമാറാട്ടവും നശീകരണപ്രവർത്തനങ്ങളും തടയാൻ കഴിയണമെന്നു മാത്രം. ഇത്തരം അംഗത്വങ്ങൾ പ്രധാന അംഗത്വത്തിലേക്കു തിരിച്ചുവെക്കുകയും, തിരുത്തലുകൾ നടത്താതിരിക്കുകയും ചെയ്യുന്നതാവും നല്ലത്.
ഒരു ചൂടു പിടിച്ച വിഷയം ഉണ്ടാകുമ്പോൾ പല വ്യക്തികളും പുത്തൻ പുതിയ അംഗത്വങ്ങൾ ഉണ്ടാക്കി വോട്ടിടലിലോ, ചർച്ചയിലോ പങ്കെടുക്കുന്നതായോ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതായോ കാണാറുണ്ട്. താളുകൾ മായ്ക്കാനുള്ള ചർച്ചകളിലും, പ്രശ്നസങ്കീർണ്ണ ലേഖനങ്ങളിലും ഇത് സാധാരണമാണ്. ഇത്തരം പുതിയ അംഗത്വങ്ങൾ അഥവാ അജ്ഞാത തിരുത്തലുകൾ ചിലപ്പോൾ ലേഖനവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഒരു ലേഖകന്റെ സുഹൃത്തായിരിക്കാൻ സാധ്യതയുണ്ട്, അല്ലെങ്കിൽ ആരുടെയെങ്കിലും പ്രേരണനിമിത്തം ചർച്ചയുടെ പ്രത്യേക വശം പിന്തുണക്കാനെത്തിയതായിരിക്കാം. ഇത്തരം അംഗത്വങ്ങളെ ഏക-ലക്ഷ്യ അംഗത്വങ്ങൾ എന്നും വിളിക്കുന്നു, കാരണം ഉത്തമരായ വിക്കിപീഡിയർ എല്ലാ വിഭാഗം ലേഖനങ്ങളും തിരുത്താറുണ്ട്, എന്നാൽ അവതാരങ്ങൾ ഒരു പ്രത്യേക ലക്ഷ്യത്തോടെ പിറവിയെടുക്കുന്നു.
അപരമൂർത്തികളേയും അവതാരങ്ങളേയും തിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും ഒരു പോലെയാണ് കൈകാര്യം ചെയ്യുന്നത്. അപരമൂർത്തികളോ അവതാരങ്ങളോ വിക്കിപീഡിയ സമൂഹത്തിന്റെ ഭാഗമല്ല. അതിനാൽ ഒരു ഉപയോക്താവിന്റെ അപരമൂർത്തികളായാലും ഒരു കൂട്ടം ഉപയോക്താക്കളുടെ അവതാരങ്ങളായാലും എല്ലാം ഒരു വ്യക്തിയായിമാത്രമാണ് വിക്കിപീഡിയ കാണുന്നത്.
പ്രത്യേക കാഴ്ചപ്പാടിൽ കാര്യങ്ങൾ കാണുന്ന വ്യക്തികളെ വിക്കിപീഡിയ ലേഖനങ്ങൾ കാട്ടി ആകർഷിച്ചു വരുത്തി ചർച്ചയുടെ ഒരു ഭാഗത്തിനു ശക്തികൂട്ടാൻ ശ്രമിക്കുന്നത് വിക്കിപീഡിയ ഒട്ടും അനുവദിക്കില്ല. ബന്ധുമിത്രാദികളെ ക്ഷണിച്ച് വരുത്തി അംഗത്വം എടുപ്പിച്ച് കൂടുതൽ പിൻബലം തേടുന്നതും അനുചിതമാണ്. വിക്കിപീഡിയയിൽ ഇത്തരം പാട്ടിലാക്കൽ പരിപാടികൾ എന്തെങ്കിലുമുണ്ടെങ്കിൽ അവയെല്ലാം സാധ്യമെങ്കിൽ തിരുത്തുന്നതാണ് (കാണുക:വിക്കിപീഡിയ:പാട്ടിലാക്കൽ അഥവാ en:Wikipedia:Canvassing)
വിക്കിപീഡിയയെ കുറിച്ച് അല്പം മാത്രം വിവരവും, മുൻവിധികളോടെയും എത്തുന്നവർ സന്തുലിത പ്രാപിക്കാൻ സാധാരണ സഹായിക്കുന്നില്ലെന്നു മാത്രമല്ല, മിക്കവാറും അത് നശിപ്പിക്കുകയും ചെയ്യുന്നു. വിക്കിപീഡിയ അഭിപ്രായവും വസ്തുതകളും കുഴച്ചുമറിച്ചു ചേർക്കാനുള്ള ഇടമല്ല, ഇവിടെ സ്വയം ന്യായീകരണമോ, വികാരപരമായ വാദങ്ങളോ ചേർക്കരുത്.
ഒരു ചർച്ചയിൽ താങ്കളുടെ ശബ്ദം അവഗണിക്കപ്പെടുന്നു എന്നു തോന്നിയാൽ അതിനുള്ള മറുപടി, വിക്കിപീഡിയയ്ക്കു പുറത്തു നിന്നും ആളെ ഇറക്കുമതി ചെയ്യലല്ല. പകരം വ്യക്തിപരമായി ആക്രമിക്കാതെ, മറ്റു വിക്കിപീഡിയരിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുക. അല്ലെങ്കിൽ പ്രശ്നപരിഹാരമാർഗ്ഗങ്ങൾ കൈക്കൊള്ളുക.
അപരമൂർത്തി അംഗത്വങ്ങൾ വിക്കിപീഡിയയിലെ തിരുത്തൽ രീതികളുമായി മറ്റു പുതിയ അംഗത്വങ്ങളെക്കാളും പരിചയം കാണിക്കും എന്നത് സാധാരണമാണ്. അവർ സാധാരണ തിരുത്തലുകളുടെ ചുരുക്കം നൽകാനും, മായ്ക്കാനുള്ള ലേഖനങ്ങളുടേയും, കാര്യനിർവാഹക പദവിക്കുള്ള നിർദ്ദേശങ്ങളിലും മറ്റും നടക്കുന്ന ചർച്ചകളിലും, തിരുത്തൽ യുദ്ധങ്ങളിലും പങ്കെടുക്കാൻ ഉത്സുകരായിരിക്കും. അവരുടെ സംഭാവന പട്ടിക നോക്കിയാൽ ഏക-ലക്ഷ്യ അംഗത്വമാണെന്ന് തോന്നുകയും ചെയ്തേക്കാം.
ഒരു പ്രത്യേക കാഴ്ചപ്പാടുള്ള ഉപയോക്താക്കൾ, എതിർ കാഴ്ച്ചപ്പാടുള്ള അംഗത്വത്തെ പോലെ പ്രവർത്തിക്കാൻ സൃഷ്ടിക്കുന്ന ദുർബലമായ അംഗത്വങ്ങളാണ് “വൈക്കോൽ മൂർത്തി“. ഇത്തരം മൂർത്തികൾ വിഷയത്തെ സാധാരണ ചീത്തയായി പ്രതിനിധീകരിക്കുകയും, പ്രകോപന കാരണഭൂതരാവുകയും ചെയ്യുന്നു. അവർ ദുർബലമായ വാദഗതികൾ മുന്നോട്ട് വെച്ച് “എതിരാളികൾക്ക്” എളുപ്പം വിജയപാത തീർക്കുന്നതായി കാണപ്പെട്ടേക്കാം. വൈക്കോൽ മൂർത്തികൾ ചിന്താശൂന്യരായും മുൻവിധിയുള്ളവരുമായി അനുഭവപ്പെട്ടുവരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ചർച്ചയെ ദുർബലപ്പെടുത്തുകയും, കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽ പ്രവർത്തിക്കുന്ന ശരിക്കുള്ള അംഗത്വങ്ങൾ ഉണ്ടാകാമെന്നതിനാൽ ഇവരെ തിരിച്ചറിയാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്.
ചില സന്ദർഭങ്ങളിൽ ഒരു അംഗത്വം അപരമൂർത്തിയാണോ അല്ലയോ എന്ന് വ്യക്തമാവില്ല. തിരുത്തൽ ശൈലിയിലും താത്പര്യങ്ങളിലും സാമ്യം കണ്ടെത്തിയാലും ഒരു വ്യക്തിയാണ് പിന്നിലുള്ളതെന്ന് ഉറപ്പാക്കാനുള്ള തെളിവുകൾ ഉണ്ടായെന്നിരിക്കില്ല.
ഒരു തിരുത്തൽ യുദ്ധത്തിൽ, വോട്ടിടലിൽ അഥവാ അഭിപ്രായ സമന്വയത്തിൽ അപരമൂർത്തികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ 100-തിരുത്തൽ നയം പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. അതായത് നൂറ് തിരുത്തലുകളെങ്കിലും ഉള്ളവരെ അഭിപ്രായം പറയാവൂ എന്ന്. എന്നിരുന്നാലും തിരുത്തലുകളുടെ എണ്ണം കുറവാണെന്നു കരുതി ആരേയും അപരമൂർത്തിയെന്ന് വിളിക്കരുത്. ഒരു പുതിയ ഉപയോക്താവിനെ തീർച്ചയില്ലാതെ അപരമൂർത്തിയെന്ന് വിളിച്ചാൽ മിക്കവാറും അദ്ദേഹത്തിന് അപമാനിതനായെന്ന തോന്നലാവും ഉണ്ടാക്കുക. വിക്കിപീഡിയയെ കുറിച്ച് ചീത്ത അഭിപ്രായം ഉണ്ടാകാനും മതി.
തർക്കം ഉണ്ടാകാനിടയുള്ള ലേഖനങ്ങളിൽ - മതപരമായ ലേഖനങ്ങൾ, മായ്ക്കാനുള്ള ലേഖനങ്ങൾ മുതലായവ - അക്കാരണം കൊണ്ടുതന്നെ പല ഉപയോക്താക്കളും വിക്കിപീഡിയയിൽ എത്താനിടയുണ്ടെന്നോർക്കുക. നൂറു തിരുത്തലുകളിൽ കുറവു തിരുത്തലുകൾ ഉള്ളവർ അപരമൂർത്തികളാണെന്നു കല്പിച്ച് ചിലർ 100-തിരുത്തൽ നയം “പ്രശ്നബാധിത പ്രദേശങ്ങളിൽ“ നിശ്ചയമായും ഉപയോഗിക്കണം എന്നാവശ്യപ്പെട്ടേക്കാം. പൊതുവേ അത്തരം നടപടികൾ ശരിയല്ലെന്നാണു കരുതുന്നത്. അപരമൂർത്തികൾ നൂറു തിരുത്തലുകളിൽ കൂടുതൽ നടത്തിയിട്ടുണ്ടെന്നും വരാം.
അപരമൂർത്തികളുടെ ഉപയോഗം സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ, ഉറപ്പിനായി സെർവർ രേഖകൾ പരിശോധിക്കപ്പെട്ടേക്കാം. വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്വകാര്യതാനയവുമായി ചേർത്ത്, വിരലിലെണ്ണാവുന്ന ഉപയോക്താക്കൾക്ക് ഗൌരവമേറിയ സന്ദർഭങ്ങളിൽ, വ്യക്തമായ കാരണങ്ങളുടെ പിൻബലത്തോടെ രണ്ടംഗത്വങ്ങൾ ഒരാളാണോ എന്നു പരിശോധിക്കാൻ അനുമതി ലഭിച്ചേക്കാം.
താങ്കൾ മറ്റാരുടെയെങ്കിലും അപരമൂർത്തിയാണെന്ന് വ്യാജം ആരോപിക്കപ്പെട്ടുപോയാൽ, അത് ഒട്ടും വ്യക്തിപരമായെടുക്കരുത്. പുതിയ ഉപയോക്താക്കൾ അപരിചിതരാണല്ലോ. ഇവിടെ അല്പനേരം ചിലവഴിക്കുക, ഒന്നാന്തരം തിരുത്തലുകൾ നടത്തുക. താങ്കളുടെ തിരുത്തലുകൾ താങ്കൾക്കായി സംസാരിച്ചുകൊള്ളും. താങ്കൾ ആരുടേയും അപരമൂർത്തിയല്ലെന്നു തെളിയിക്കാനിതാണ് ഏകമാർഗ്ഗം.
ആരെങ്കിലും ആരുടെയെങ്കിലും അപരമൂർത്തിയാണെന്നു താങ്കൾക്കു തോന്നുന്നുണ്ടെങ്കിൽ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് വിക്കിപീഡിയ:അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ എന്ന താളിൽ ഒരു കുറിപ്പിടുക. കാര്യനിർവ്വാഹകരിൽ ആരെങ്കിലുമൊരാൾ താങ്കളുടെ നിർദ്ദേശം പരിഗണിക്കുന്നതായിരിക്കും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.