വാനുവാടു
From Wikipedia, the free encyclopedia
ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് വാനുവാട്ടു (English: /ˌvɑːnuːˈɑːtuː/ ⓘ vah-noo-AH-too അല്ലെങ്കിൽ /vænˈwɑːtuː/ van-WAH-too; ബിസ്ലാമ IPA: [vanuaˈtu]). ഔദ്യോഗികമായി ദി റിപ്പബ്ലിക് ഓഫ് വാനുവാട്ടു (French: République de Vanuatu, ബിസ്ലാമ: റിപാബ്ലിക് ബ്ലോങ്ക് വാനുവാട്ടു) എന്നും ഈ രാജ്യം അറിയപ്പെടുന്നു. അഗ്നിപർവതപ്രവർത്തനത്താലുണ്ടായ ഒരു ദ്വീപസമൂഹമാണിത്. ഓസ്ട്രേലിയയിൽ നിന്ന് 1750 കിലോമീറ്റർ കിഴക്കും ഫിജിക്ക് പടിഞ്ഞാറും, സോളമൻ ദ്വീപുകൾക്ക് തെക്കുകിഴക്കും, ന്യൂഗിനിക്ക് തെക്കുകിഴക്കുമാണ് ഈ ദ്വീപുകളുടെ സ്ഥാനം.
റിപ്പബ്ലിക് ഓഫ് വാനുവാട്ടു റിപാബ്ലിക് ബ്ലോങ്ക് വാനുവാട്ടു (ബിസ്ലാമ) റിപബ്ലിക്വ് ഡെ വാനുവാട്ടു (in French) | |
---|---|
ദേശീയ ഗാനം: യുമി, യുമി, യുമി (in Bislama) നാം, നാം, നാം | |
തലസ്ഥാനം and largest city | പോർട്ട് വില |
ഔദ്യോഗിക ഭാഷകൾ | ബിസ്ലാമ ഇംഗ്ലീഷ് ഫ്രഞ്ച് |
വംശീയ വിഭാഗങ്ങൾ (1999) | 98.5% നി-വാനുവാട്ടു 1.5% മറ്റുള്ളവർ |
നിവാസികളുടെ പേര് | നിവാനുവാട്ടു വാനുവാട്ടുവൻ |
ഭരണസമ്പ്രദായം | യൂണിട്ടറി പാർലമെന്ററി റിപ്പബ്ലിക് |
• പ്രസിഡന്റ് | ലോലു അബിൽ |
• പ്രധാനമന്ത്രി | സാട്ടോ കിൽമാൻ |
നിയമനിർമ്മാണസഭ | പാർലമെന്റ് |
സ്വതന്ത്രരാജ്യം | |
1980 ജൂലൈ 30 | |
• ആകെ വിസ്തീർണ്ണം | 12,190 km2 (4,710 sq mi) (161-ആം സ്ഥാനം) |
• 2011 ജൂലൈ[4] estimate | 224,564 |
• 2009 census | 243,304[5] |
• ജനസാന്ദ്രത | 19.7/km2 (51.0/sq mi) (188-ആമത്) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | 120.4 കോടി ഡോളർ[6] |
• പ്രതിശീർഷം | 4,916 ഡോളർ[6] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | 74.3 കോടി ഡോളർ[6] |
• Per capita | 3,036 ഡോളർ[6] |
എച്ച്.ഡി.ഐ. (2004) | 0.693 Error: Invalid HDI value · 126-ആമത് |
നാണയവ്യവസ്ഥ | വാനുവാട്ടു വാറ്റു (VUV) |
സമയമേഖല | UTC+11 (VUT (വാനുവാട്ടു സമയമേഖല)) |
ഡ്രൈവിങ് രീതി | വലതുവശം |
കോളിംഗ് കോഡ് | 678 |
ഇൻ്റർനെറ്റ് ഡൊമൈൻ | .vu |
മെലനേഷ്യക്കാരാണ് വാനുവാട്ടുവിൽ ആദ്യം താമസമുറപ്പിച്ചത്. പെഡ്രോ ഫെർണാണ്ടസ് ഡി ക്വൈറോസ് എന്ന സ്പാനിഷ് നാവികനും സംഘവുമാണ് ഇവിടെയെത്തിയ ആദ്യ യൂറോപ്യന്മാർ. 1605-ൽ എസ്പിരിറ്റു സാന്റോ എന്ന ദ്വീപിലാണ് ഇവർ എത്തിപ്പെട്ടത്. ഈ ദ്വീപസമൂഹം സ്പെയിനിനവകാശപ്പെട്ടതാണെന്ന് ഇവർ പ്രഖ്യാപിച്ചു. 1880-കളിൽ ഫ്രാൻസും ബ്രിട്ടനും ഈ രാജ്യത്തിന്റെ ഭാഗങ്ങൾക്കുമേൽ അവകാശവാദമുന്നയിച്ചു. 1906-ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് സംയുക്തമായി ദ്വീപുഭരണം നടത്തുവാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു. 1970-കളിൽ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭം തുടങ്ങി. സ്വതന്ത്ര വാനുവാട്ടു രാജ്യം 1980-ൽ സ്ഥാപിതമായി.
"ഭൂമി" അല്ലെങ്കിൽ "വീട്" എന്നർത്ഥം വരുന്ന വാനുവ എന്ന പദത്തിൽ നിന്നാണ് വാനുവാട്ടു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. [7] പല ഓസ്ട്രണേഷ്യൻ ഭാഷകളിലും ഈ പദം നിലവിലുണ്ട്.[8] ടു എന്ന വാക്കിന്റെ അർത്ഥം നിൽക്കുക എന്നാണ്. [9] രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനെയാണ് ഈ രണ്ടു പദങ്ങളും ഒരുമിച്ചുപയോഗിക്കുമ്പോൾ വിവക്ഷിക്കുന്നത്. [9]