വരാൽ
From Wikipedia, the free encyclopedia
ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ, ബിലാൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്.
വരാൽ Snakehead murrel | |
---|---|
Chiana striata, after Bleeker, 1879 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Perciformes |
Family: | Channidae |
Genus: | |
Species: | C. striata |
Binomial name | |
Channa striata (Bloch, 1793) | |
Distribution of Channa striata. Source: USGS 2004[2] | |
Synonyms[2] | |
|
മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഈർപ്പമുള്ള സാഹചര്യങ്ങളിൽ ജലത്തിനു പുറത്ത് ചെറിയ പാലായനങ്ങൾ നടത്താറുണ്ട്. അൽപ്പം നനവുള്ള ചെളിയിൽ പുതഞ്ഞ് ശരീരത്തിലെ കൊഴുപ്പുപയോഗിച്ച് കുറെ കാലം ജീവിക്കാൻ ഇവയ്ക്ക് പറ്റും.[3]
ഇതിന്റെ തന്നെ കുടുംബത്തിൽ ഉള്ള ചേറുമീൻ അഥവാ പുള്ളിവരാൽ (Channa marulius)[4], വാക (Channa micropeltes), പുലി വാക, പുള്ളിവരാൽ, വട്ടോൻ എന്നിവയും ജലാശയങ്ങളിൽ കണ്ടു വരുന്നു. വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ) ചുവപ്പ് നിറമാണ്.