വന്ദേ മാതരം
ഒരു ഭാരതീയ ദേശീയ ഗീതം / From Wikipedia, the free encyclopedia
ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെഴുതിയ ഒരു ദേശഭക്തിഗാനമാണ് വന്ദേമാതരം. സംസ്കൃത ഭാഷയിലെ ഏതാനും വാക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്[2]. 1870 കളിൽ എഴുതപ്പെട്ട ഈ കവിത തന്റെ ആനന്തമഠം എന്ന നോവലിൽ കർത്താവ് ചേർത്തിരുന്നു[3][4]. ബന്ദേ മാതരം എന്നും ഇത് ഉച്ചരിക്കപ്പെടാറുണ്ട്. 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത്[5][6]. കവിതയുടെ ആദ്യത്തെ രണ്ട് വരികൾ ഇന്ത്യയുടെ ദേശീയഗീതമായി (National Song) കോൺഗ്രസ് പ്രവർത്തക സമിതി സ്വീകരിക്കുകയായിരുന്നു[7][8][9][10]. എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ദേശീയഗീതം (ഗാനം | |
വരികൾ (രചയിതാവ്) | ബങ്കിം ചന്ദ്ര ചാറ്റർജി, ആനന്ദമഠം (1882) |
---|---|
സംഗീതം | ഹേമന്ത മുഖർജി (സിനിമാ പതിപ്പ്) ജാദുനാഥ് ഭട്ടാചാര്യ (ഒറിജിനൽ) |
സ്വീകരിച്ചത് | 24 ജനുവരി 1950 |
Music sample | |
[[:File:Vande Mataram on Mohan Veena.ogg|2017ൽ വിശ്വ മോഹൻ ഭട്ട് വന്ദേമാതരം ആലപിച്ചത്.]] | |
ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ | |
---|---|
പതാക | ത്രിവർണം |
ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
ഗാനം | ജന ഗണ മന |
ഗീതം | വന്ദേ മാതരം |
മൃഗം | രാജകീയ ബംഗാൾ കടുവ |
പക്ഷി | മയിൽ |
പുഷ്പം | താമര |
ജലജീവി | സുസു |
വൃക്ഷം | പേരാൽ[1] |
ഫലം | മാങ്ങ |
കളി | ഹോക്കി |
ദിനദർശിക | ശകവർഷം |