ല്യൂബോവ് ദസ്തയേവ്സ്കായ
From Wikipedia, the free encyclopedia
ല്യൂബോവ് ഫിയോദോറോവ്ന ദസ്തയേവ്സ്കായ (Russian: Любо́вь Фёдоровна Достое́вская; 1869-1926), ഐമി ദസ്തയേവ്സ്കായ എന്നും അറിയപ്പെടുന്ന ഒരു റഷ്യൻ സാഹിത്യകാരിയും[1] ഓർമ്മക്കുറിപ്പുകാരിയും പ്രശസ്ത സാഹിത്യകാരനായിരുന്ന ഫിയോദോർ ദസ്തയേവ്സ്കിയുടെയും അദ്ദേഹത്തിന്റെ പത്നി അന്നയുടെയും രണ്ടാമത്തെ മകളുമായിരുന്നു. അവരുടെ ആദ്യത്തെ കുട്ടിയായിരുന്ന സോന്യ 1868 ൽ ജനിക്കുകയും അതേ വർഷം മരണമടയുകയും ചെയ്തു.
ല്യൂബോവ് ദസ്തയേവ്സ്കായ | |
---|---|
![]() ല്യൂബോവ് ദസ്തയേവ്സ്കയ 1870 കളിലെ ബാല്യകാലത്ത്. | |
ജന്മനാമം | Любовь Достоевская |
ജനനം | Lyubov Fyodorovna Dostoevskaya (1869-09-14)14 സെപ്റ്റംബർ 1869 ഡ്രെസ്ഡെൻ, കിങ്ഗം ഓഫ് സാക്സണി, നോർത്ത് ജർമ്മൻ കോൺഫെഡറേഷൻ |
മരണം | 10 നവംബർ 1926(1926-11-10) (പ്രായം 57) Gries, Bolzano, Kingdom of Italy |
തൊഴിൽ | എഴുത്തുകാരി |
ദേശീയത | റഷ്യൻ |
ശ്രദ്ധേയമായ രചന(കൾ) | Dostoyevsky According to His Daughter (1920) |
ബന്ധുക്കൾ | Fyodor Dostoevsky (father), Anna Dostoevskaya (mother) |
ല്യൂബോവ് ഒരിക്കലും വിവാഹിതയായിരുന്നില്ല. പിന്നീടുള്ള ജീവിതത്തിൽ അവർ മാതാവിൽ നിന്ന് അകന്ന് അവരുടെ വീട്ടിൽ നിന്ന് മാറിത്താമസിച്ചു.[2] 1913 -ൽ, വൈദ്യചികിത്സയ്ക്കായി നടത്തിയ ഒരു വിദേശയാത്രയ്ക്ക് ശേഷം, അവിടെ തുടരാൻ തീരുമാനിച്ച ല്യൂബോവ് 1926 -ൽ മരിക്കുന്നതുവരെ വിദേശത്ത് താമസിച്ചു.[3] ആ കാലയളവിൽ അവർ ഐമി ദസ്തയേവ്സ്കായ (Russian: Эме Достоевская) എന്ന പേരിലും അറിയപ്പെട്ടു.[4] മാരകമായ അനീമിയ രോഗം കാരണം അവർ ഇറ്റലിയിൽവച്ച് അന്തരിച്ചു.[5]
ല്യൂബോവ് ദസ്തയേവ്സ്കായ ഒരു ഓർത്തഡോക്സ് മതവിശ്വാസി ആയിരുന്നെങ്കിലും ശവസംസ്കാര ചടങ്ങുകൾ അബദ്ധവശാൽ കത്തോലിക്കാ വിശ്വാസികളുടേതിന് തുല്യമായാണ് നടത്തപ്പെട്ടത്.[6] പിന്നീട് ശവക്കല്ലറയിലെ ഒരു ലളിതമായ തടി കൊണ്ടുള്ള കുരിശ് മാറ്റി ഉടൻ ഒരു ചെറിയ പോർഫിറി ശവക്കല്ലറ സ്ഥാപിക്കപ്പെട്ടു. 1931 -ൽ ഇറ്റാലിയ ലെറ്ററേറിയ മാസിക നിർദ്ദേശിച്ചത്, ദസ്തയേവ്സ്കയയെ ഇറ്റലിയിൽ അടക്കം ചെയ്തതിനാൽ, ഒരു സ്മാരകം സ്ഥാപിക്കേണ്ടത് ഇറ്റാലിയൻ സർക്കാരിന്റെ കടമയാണെന്നാണ്.[7] 1931 ഡിസംബറിൽ വെനീസ ട്രിഡന്റീന മാസികയുടെ എഡിറ്റർ എഴുതിയ ഒരു ശിലാഫലകം ഉപയോഗിച്ച് ഒരു ഗ്രാനൈറ്റ് അടിത്തറ നിർമ്മിക്കപ്പെട്ടു.[8] സെമിത്തേരിയുടെ പുനർനിർമ്മാണത്തിനുശേഷം ഗ്രൈസിലെ ഫിയോദോർ ദസ്തയേവ്സ്കിയുടെ മകളുടെ അന്തിമവിശ്രമ സ്ഥലം സംരക്ഷിക്കപ്പെട്ടു.[9] അവരുടെ ശവകുടീരം ബോൾസാനോ നഗരത്തിലെ സെമിത്തേരിയിലേക്ക് മാറ്റി സ്ഥാപിച്ചു.