ജർമ്മനിയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
വടക്കുപടിഞ്ഞാറൻ ജർമ്മനിയിൽ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ലോവർ സാക്സണി അഥവാ നീഡർസാക്സൺ (ജർമ്മൻ: Niedersachsen; ഇംഗ്ലീഷ്: Lower Saxony). ജർമ്മനിയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും (47,624 ചതുരശ്ര കിമീ) ജനസംഖ്യയിൽ നാലാം സ്ഥാനത്തുമുള്ള (79 ലക്ഷം) സംസ്ഥാനമാണ് ലോവർ സാക്സണി.
Lower Saxony
Niedersachsen | |||
---|---|---|---|
State | |||
Coordinates: 52°45′22″N 9°23′35″E | |||
Country | Germany | ||
Capital | Hanover | ||
സർക്കാർ | |||
• ഭരണസമിതി | Landtag of Lower Saxony | ||
• Minister-President | Stephan Weil (SPD) | ||
• Governing parties | SPD / CDU | ||
• Bundesrat votes | 6 (of 69) | ||
വിസ്തീർണ്ണം | |||
• Total | 47,614.07 ച.കി.മീ. (18,383.90 ച മൈ) | ||
ജനസംഖ്യ (2017-12-31)[1] | |||
• Total | 79,62,775 | ||
• ജനസാന്ദ്രത | 170/ച.കി.മീ. (430/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166 കോഡ് | DE-NI | ||
GDP (nominal) | €247 billion (2013)[2] | ||
GDP per capita | €31,100 (2013) | ||
NUTS Region | DE9 | ||
HDI (2017) | 0.920[3] very high · 11th of 16 | ||
വെബ്സൈറ്റ് | www |
ജർമ്മനിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം നോർത്ത് സീ, നെതർലാൻഡ്സ്, ജർമ്മൻ സംസ്ഥാനങ്ങളായ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ, ഹാംബുർഗ്, മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ, ബ്രാൺഡൻബുർഗ്, സാക്സണി-അൻഹാൾട്ട്, തുറിഞ്ചിയ, ഹെസ്സെ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു.
ജർമ്മൻ ഗോത്രവിഭാഗമായ 'സാക്സണിൽ' നിന്നാണ് സാക്സണി എന്ന പേര് വരുന്നത്.
ജർമ്മൻ ആണ് ലോവർ സാക്സണിയിലെ ഔദ്യോഗിക ഭാഷ. ഗ്രാമീണ മേഖലകളിൽ, വടക്കൻ ലോ സാക്സൺ (ലോ ജർമൻ ഭാഷയുടെ ഒരു വകഭേദം), ഫ്രിഷ്യൻ ഭാഷാഭേദമായ സാറ്റർലാൻഡ്സ് ഫ്രിഷ്യൻ എന്നിവ ഇപ്പോഴും സംസാരിക്കാറുണ്ടെങ്കിലും ഇത് സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.
സംസ്ഥാന തലസ്ഥാനമായ ഹാനോവർ (Hanover), ബ്രൗൺഷ്വൈഗ് (Braunschweig), ല്യൂണെബുർഗ് (Lüneburg), ഓസ്നാബ്രുക്ക് (Osnabrück), ഓൾഡൻബുർഗ് (Oldenburg), ഹിൽഡെസ്ഹൈം (Hildesheim), വോൾഫൻബ്യൂട്ടൽ (Wolfenbüttel), വൂൾഫ്സ്ബുർഗ് (Wolfsburg), ഗ്യോട്ടിൻഗൻ (Göttingen) എന്നിവയാണ് പ്രധാന നഗരങ്ങൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.