ലോധി ഉദ്യാനം
From Wikipedia, the free encyclopedia
28.591525°N 77.218710°E / 28.591525; 77.218710
വസ്തുതകൾ ലോധി ഉദ്യാനം, തരം ...
ലോധി ഉദ്യാനം | |
---|---|
തരം | Public park |
സ്ഥാനം | ന്യൂ ഡൽഹി, ഇന്ത്യ |
Area | 90 acres (360,000 m2) |
Created | ലോധി രാജവംശം, ഡൽഹി സുൽത്താനേറ്റ് |
Status | Open year round |
അടയ്ക്കുക
ന്യൂ ഡെൽഹിയിൽ നഗരമദ്ധ്യത്തിൽ 90 acres (360,000 m2) [1]വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഒരു ഉദ്യാനമാണ് ലോധി ഉദ്യാനം (ലോധി ഗാർഡൻസ്ൻ - Hindi: लोधी बाग़, Urdu: لودھی باغ) . ഒരു ഉദ്യാനം എന്നതിലുപരി, പതിനഞ്ചാം നൂറ്റാണ്ടിലെ സ്മാരകങ്ങൾ നിലകൊള്ളുന്ന ചരിത്രകേന്ദ്രം കൂടിയാണിത്. ദില്ലി സുൽത്താനത്തിലെ അവസാന വംശങ്ങളായ സയ്യിദ്, ലോധി രാജവംശങ്ങളുടെ കാലത്ത് നിർമ്മിക്കപ്പെട്ട മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരം, ബഡാ ഗുംബദ്, ശീഷ് ഗുംബദ്, സിക്കന്ദർ ലോധിയുടെ ശവകുടീരം എന്നീ ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.
സഫ്ദർജംഗ് ശവകുടീരത്തിൽ നിന്നും നിസാമുദ്ദീനിലേക്ക് നീളുന്ന ലോധി റോഡിനരികിൽ വടക്കുവശത്തായി ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നു.