ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013
From Wikipedia, the free encyclopedia
2013 ലെ ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള ഫിഡെയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ 2013 നവംബർ 9 മുതൽ 22 വരെ നടന്ന മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013. നിലവിലെ ചാമ്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദും നോർവീജിയൻ ഗ്രാൻഡ് മാസ്റ്ററായ മാഗ്നസ് കാൾസണും തമ്മിലാണ് ഈ മത്സരം നടന്നത്. ആനന്ദിനെ എതിരിടാനുള്ള കളിക്കാരനെ കണ്ടെത്തിയത് രണ്ട് വട്ടമായി നടന്ന റൗണ്ട് റോബിൻ കാൻഡിഡേറ്റ് മത്സരങ്ങളിൽ നിന്നാണ്.
വസ്തുതകൾ
നിലവിലുള്ള ജേതാവ് | എതിരാളി |
വിശ്വനാഥൻ ആനന്ദ് (IND) | മാഗ്നസ് കാൾസൺ (NOR) |
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013-ലെ ജേതാവ് | |
ജനനം 11 ഡിസംബർ 1969 54 വയസ്സ് | ജനനം 30 നവംബർ 1990 33 വയസ്സ് |
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2012 ലെ വിജയി | 2013 കാൻഡിഡേറ്റ്സ് ടൂർണ്ണമെന്റിലെ വിജയി |
റേറ്റിംഗ്: 2775 (ലോക നം. 8)[1] | റേറ്റിംഗ്: 2870 (ലോക നം. 1)[1] |
അടയ്ക്കുക
നിശ്ചയിച്ച 12 മത്സരങ്ങളിൽ 10 മത്സരങ്ങൾക്കുള്ളിൽ തന്നെ 6½–3½ എന്ന സ്കോറിന് കാൾസൺ, ആനന്ദിനെ തോൽപ്പിക്കുകയും പുതിയ ലോക ചെസ്സ് ചാമ്പ്യനാവുകയും ചെയ്തു.