ലോക്കൽ അനസ്തെറ്റിക്
From Wikipedia, the free encyclopedia
വേദന അറിയാതിരിക്കാൻ ഉപയോഗിക്കുന്ന ഒരുതരം മരുന്നാണ് ലോക്കൽ അനസ്തെറ്റിക് (LA). ശസ്ത്രക്രിയയുടെ പശ്ചാത്തലത്തിൽ, ഒരു ലോക്കൽ അനസ്തെറ്റിക് ഒരു ജനറൽ അനസ്തെറ്റിക് മരുന്നിന് വിരുദ്ധമായി, ബോധം നഷ്ടപ്പെടുത്താതെ തന്നെ ശരീരത്തിന്റെ ഒരു പ്രത്യേക സ്ഥലത്ത് വേദന ഇല്ലാതാക്കുന്നു. നിർദ്ദിഷ്ട നാഡി പാതകളിൽ (ലോക്കൽ അനസ്തെറ്റിക് നെർവ് ബ്ലോക്ക്) ഇത് ഉപയോഗിക്കുക വഴി തളർച്ച (പേശികളുടെ ശക്തി നഷ്ടപ്പെടൽ) ഉണ്ടാക്കാനും കഴിയും.
ക്ലിനിക്കൽ ലോക്കൽ അനെസ്തെറ്റിക്കുകൾ അമിനോഅമൈഡ്, അമിനോഎസ്റ്റർ എന്നീ രണ്ട് ക്ലാസുകളിൽ ഒന്നായിരിക്കും. സിന്തറ്റിക് ലോക്കൽ അനെസ്തെറ്റിക്കുകൾ ഘടനാപരമായി കൊക്കെയ്നുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാലും അവയ്ക്ക് വളരെ കുറഞ്ഞ അബ്യുസ് പൊട്ടൻഷ്യൽ ഉള്ളതിനാൽ അവ കൊക്കെയ്നിൽ നിന്ന് വ്യത്യസ്തമാണ്, മാത്രമല്ല അവ രക്താതിമർദ്ദം അല്ലെങ്കിൽ വാസോകൺസ്ട്രിക്ഷൻ ഉണ്ടാക്കുന്നില്ല.
താഴെപ്പറയുന്ന വിവിധ സാങ്കേതികളിൽ ലോക്കൽ അനസ്തീസിയ ഉപയോഗിക്കുന്നു:
- ടോപ്പിക്കൽ അനസ്തേഷ്യ (ഉപരിതലം)
- ആഴത്തിലുള്ള ആഗിരണത്തിനായി ക്രീം, ജെൽ, തൈലം, ദ്രാവകം, ഡിഎംഎസ്ഒ അല്ലെങ്കിൽ മറ്റ് ലായകങ്ങൾ / കാരിയറുകൾ എന്നിവയിൽ ലയിപ്പിച്ച തരത്തിലുള്ള അനസ്തെറ്റിക് സ്പ്രേ
- ഇൻഫിൽട്രേഷൻ
- ബ്രാക്കിയൽ പ്ലെക്സസ് ബ്ലോക്ക്
- എപ്പിഡ്യൂറൽ (എക്സ്ട്രാഡ്യൂറൽ) ബ്ലോക്ക്
- സ്പൈനൽ അനസ്തേഷ്യ (സബ്അരാക്ക്നോയിഡ് ബ്ലോക്ക്)
- അയന്റോഫോറെസിസ്