ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്‌സഭ. രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ലോകസഭയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാം. ലോക്സഭയിലെ ആകെ അംഗസംഖ്യ 545 ആണ്. 543 പേരെ ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു മറ്റു 2 പേരെ "ആംഗ്ലോ ഇന്ത്യൻ" വിഭാഗത്തിൽ നിന്നും രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[3]

വസ്തുതകൾ ലോക്‌സഭ House of the People, വിഭാഗം ...
ലോക്‌സഭ
House of the People
18-ാം ലോക്‌സഭാ
Emblem of India
വിഭാഗം
തരം
കാലാവധി
5 വർഷം
നേതൃത്വം
ഓം ബിർള, ബി.ജെ.പി.
19 ജൂൺ 2019 മുതൽ
ഡെപ്യൂട്ടി സ്പീക്കർ
ഒഴിഞ്ഞുകിടക്കുന്നു
13 ആഗസ്റ്റ് 2014 മുതൽ
സഭാ നേതാവ്
RAHUL GANDHI (CONGRESS) .[1]
വിന്യാസം
സീറ്റുകൾ545 (തിരഞ്ഞെടുത്ത 543 അംഗങ്ങളും + രാഷ്ട്രപതി നിർദ്ദേശം ചെയ്യപ്പെട്ട 2 ആംഗ്ലോ ഇന്ത്യൻ അംഗങ്ങളും)[2]
ലോക്സഭ
രാഷ്ടീയ മുന്നണികൾ
ഭരണപക്ഷ കക്ഷികൾ (333)

ദേശീയ ജനാധിപത്യ സഖ്യം (NDA) (333)


പ്രതിപക്ഷ കക്ഷികൾ (206)
"ഇന്ത്യ" (I.N.D.I.A) (141)

സഖ്യമില്ലാത്തവ (63)

മറ്റുള്ളവ (6)

തെരഞ്ഞെടുപ്പുകൾ
First past the post
7 April – 12 May 2014
Indian general election, 2019
ആപ്തവാക്യം
धर्मचक्रपरिवर्तनाय
സഭ കൂടുന്ന ഇടം
view of Sansad Bhavan, seat of the Parliament of India
Lok Sabha Chambers, Sansad Bhavan, Sansad Marg, New Delhi, India
വെബ്സൈറ്റ്
loksabha.gov.in
അടയ്ക്കുക

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

അധികാരങ്ങൾ

  • നിയമനിർമ്മാണം
  • എക്സിക്യുട്ടീവിനെ നിയന്ത്രിക്കൽ
  • ധനകാര്യം
  • തിരഞ്ഞെടുപ്പ്
  • ചില നിർണായക തീരുമാനങ്ങളിൽ കോടതിയായി പ്രവർത്തിക്കൽ

കേരളത്തിലെ ലോകസഭ മണ്ഡലങ്ങൾ

2009 മുതൽ

മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനുശേഷം 2009 മുതൽ കേരളത്തിൽ താഴെ പറഞ്ഞിരിക്കുന്ന 20 ലോക്‌സഭാമണ്ഡലങ്ങളാണുള്ളത്. [4]

  1. കാസർഗോഡ്
  2. കണ്ണൂർ
  3. വടകര
  4. വയനാട്
  5. കോഴിക്കോട്
  6. മലപ്പുറം
  7. പൊന്നാനി
  8. പാലക്കാട്
  9. ആലത്തൂർ
  10. തൃശ്ശുർ
  11. ചാലക്കുടി
  12. എറണാകുളം
  13. ഇടുക്കി
  14. കോട്ടയം
  15. ആലപ്പുഴ
  16. മാവേലിക്കര
  17. പത്തനംതിട്ട
  18. കൊല്ലം
  19. ആറ്റിങ്ങൽ
  20. തിരുവനന്തപുരം

താഴെ പറഞ്ഞിരിക്കുന്ന ലോക്‌സഭാമണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്

  1. കാസർഗോഡ്
  2. കണ്ണൂർ
  3. വടകര
  4. കോഴിക്കോട്
  5. മഞ്ചേരി
  6. പൊന്നാനി
  7. പാലക്കാട്
  8. ഒറ്റപ്പാലം
  9. തൃശൂർ
  10. മുകുന്ദപുരം
  11. എറണാകുളം
  12. മുവാറ്റുപുഴ
  13. കോട്ടയം
  14. ഇടുക്കി
  15. ആലപ്പുഴ
  16. മാവേലിക്കര
  17. അടൂർ
  18. കൊല്ലം
  19. ചിറയിൻകീഴ്
  20. തിരുവനന്തപുരം
  21. ചാലക്കുടി

ഇന്ത്യയിലെ ലോകസഭാ മണ്ഡലങ്ങൾ

രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ അടക്കം 543 പേരാണ് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരനപ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ കണക്ക് താഴെ കൊടുക്കുന്നു.

കൂടുതൽ വിവരങ്ങൾ സംസ്ഥാനം, എണ്ണം ...
ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
സംസ്ഥാനംഎണ്ണംസംസ്ഥാനംഎണ്ണം
ഉത്തർപ്രദേശ്80ജമ്മു കാശ്മീർ6
മഹാരാഷ്ട്ര48ഉത്തരാഖണ്ഡ്5
വെസ്റ്റ് ബംഗാൾ42ഹിമാചൽ പ്രദേശ്4
ബീഹാർ40അരുണാചൽ പ്രദേശ്2
തമിഴ് നാട്39ഗോവ2
മധ്യപ്രദേശ്29മണിപ്പൂർ2
കർണാടക28മേഘാലയ2
ഗുജറാത്ത്26ത്രിപുര2
ആന്ധ്രപ്രദേശ്25മിസോറാം1
രാജസ്ഥാൻ25നാഗാലാന്റ്1
ഒറീസ21സിക്കിം1
കേരളം20അന്തമാൻ നിക്കോബാർ ദ്വീപ്1
തെലുങ്കാന17ഛണ്ഡിഖണ്ഡ്1
ആസാം14ദാമൻ ദ്യൂ1
ഝാർഖണ്ഡ്14ലക്ഷദ്വീപ്1
പഞ്ചാബ്13പോണ്ടിച്ചേരി1
ഛത്തീസ്ഖണ്ഡ്11ദാദ്രാ നഗർ ഹവേലി1
ഹരിയാന10ആംഗ്ലോ ഇന്ത്യൻ നോമിനി0
ന്യൂ ഡൽഹി7മൊത്തത്തിൽ : 543സീറ്റുകൾ
അടയ്ക്കുക

നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ

ലോകസഭയിൽ വാക്കാൽ മറുപടി ലഭിക്കേണ്ടതും ഉപചോദ്യങ്ങൾക്ക് സാധ്യതയുള്ളതുമായ ചോദ്യങ്ങളെയാണ് നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ എന്നു പറയുന്നത്.

ഇവയും കാണുക

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.