From Wikipedia, the free encyclopedia
ശാസ്ത്രീയ ഗ്രാഫുകൾ നിർമ്മിക്കുന്നതിനും ഡാറ്റാ വിശകലനത്തിനുമായി കെഡിഇ പണിയിടത്തിൽ ഉപയോഗിക്കുന്നതിന് നിർമ്മിച്ച ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ് ലാബ്പ്ലോട്ട് . ഇത് ഒറിജിൻ എന്ന സോഫ്റ്റ്വെയറിന് സമാനമാണ്. കൂടാതെ ഒറിജിന്റെ ഡാറ്റ ഫയലുകൾ ഇറക്കുമതി ചെയ്യാൻ കഴിയും. ഈ സോഫ്റ്റ്വെയർ ഒരു ക്രോസ് പ്ലാറ്റ്ഫോം സോഫ്റ്റ്വെയറാണ്.
Original author(s) | Stefan Gerlach |
---|---|
ആദ്യപതിപ്പ് | 2001 2003 (version 1.0, renamed to LabPlot) | (version 0.1, under the name QPlot)
Stable release | 2.6.0
/ 19 ഏപ്രിൽ 2019[1] |
റെപോസിറ്ററി | |
ഭാഷ | C, C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | Plotting |
അനുമതിപത്രം | GNU General Public License |
വെബ്സൈറ്റ് | labplot |
കോൺസ്റ്റാൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞനും ഐടി അഡ്മിനിസ്ട്രേറ്ററുമായ സ്റ്റെഫാൻ ഗെർലാക്കാണ് ലാബ്പ്ലോട്ട് ആരംഭിച്ചത്. [2] ഒറിജിൻലാബ് സോഫ്റ്റ്വെയറിലെ ഒപിജെ പ്രോജക്റ്റ് ഫയലുകൾ വായിക്കുന്നതിനുള്ള ലൈബ്രറി ലിബ്ഒറിജിൻ അദ്ദേഹം പ്രത്യേകം പ്രസിദ്ധീകരിച്ചു.
2008-ൽ, ലാബ്പ്ലോട്ടിന്റെയും സൈഡേവ്ഈസിന്റെയും(SciDAVis)(ക്യൂടിപ്ലോട്ടിൽ നിന്ന് പകർത്തിയെടുത്ത മറ്റൊരു ഒറിജിൻ ക്ലോൺ) ഡെവലപ്പർമാർ "അവരുടെ പദ്ധതി ലക്ഷ്യങ്ങൾ വളരെ സാമ്യമുണ്ടെന്ന് കണ്ടെത്തി" അതുകൊണ്ട് രണ്ട് സോഫ്റ്റ്വെയറുകളുടെയും കോഡ് ലയിപ്പിച്ച് ഒരു പൊതു ബാക്കെന്റ് ഉണ്ടാക്കാൻ തീരുമാനിച്ചു. കൂടാതെ പൂർണ്ണമായും കെഡിഇ 4 അടിസ്ഥാനമായി ഒരു ഫ്രെണ്ടെന്റും (ലാബ്പ്ലോട്ട് 2.x) കെഡിഇയുടെ അവലംബമില്ലാതെ ക്യുടി മാത്രം ഉപയോഗിച്ച് മറ്റൊരു ഫ്രണ്ട് എൻഡും (സൈഡേവ്ഈസ്) നിലനിറുത്തുവാനും തീരുമാനിച്ചു. ക്യൂടി മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രണ്ട് എൻഡ് കൂടുതൽ എളുപ്പത്തിൽ ക്രോസ് പ്ലാറ്റ്ഫോം ആയി വികസിപ്പിക്കാൻ സാധിക്കും.. [3] [4]
2016 സെപ്റ്റംബറിൽ, ലാബ്പ്ലോട്ട് അതിന്റെ വെബ്സൈറ്റിനെ labplot.sourceforge.net ൽ നിന്ന് labplot.kde.org ലേക്ക് മാറ്റി . [5]
ഇത് അതിന്റെ ഗ്രാഫിക്കൽ ഇന്റർഫേസിനായി ക്യൂട്ടി വിജറ്റ് സെറ്റ് ഉപയോഗിക്കുന്നു. ഇത് കെഡിഇ ഡെസ്ക്ടോപ്പുമായി സംയോജിപ്പിച്ചിരിക്കുന്നു കൂടാതെ കെഡിഇയുടെ ആപ്ലിക്കേഷനുകളുമായി ഡ്രാഗ് ആൻഡ് ഡ്രോപ്പ് പിന്തുണയുണ്ട്. ഹാൻഡ്ബുക്ക് കെഡിഇയിൽ എഴുതി കെ ഹെൽപ് സെന്റർ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു. ആപ്ലിക്കേഷനുകൾക്കായുള്ള ക്യൂട്ടി സ്ക്രിപ്റ്റ് (ക്യുഎസ്എ) ഉപയോഗിച്ച് ഇത് സ്ക്രിപ്റ്റ് ചെയ്യാവുന്നതാണ്. ഡാറ്റാ ഫയലുകൾ നേരിട്ട് വായിച്ചുകൊണ്ടോ ലാബ്പ്ലോട്ട് പിന്തുണയ്ക്കുന്ന ഒരു സ്പ്രെഡ്ഷീറ്റിൽ നിന്നോ 2 ഡി, 3 ഡി പ്ലോട്ടുകൾ ഒരു "വർക്ക്ഷീറ്റിൽ" റെൻഡർ ചെയ്യാൻ കഴിയും. ലാബ്പ്ലോട്ടിന് ജിഎസ്എൽ ഡാറ്റ വിശകലനം ഉൾപ്പെടെ നിരവധി ലൈബ്രറികളുമായി സമ്പർക്കപ്പെടാൻ ലാബ്പ്ലോട്ടിന് കഴിയും. ക്യുഡബ്ലിയുടി3D ലൈബ്രറികളും ഓപ്പൺജിഎല്ലും ഉപയോഗിച്ച് 3ഡി പ്ലോട്ടുചെയ്യൽ, ഫാസ്റ്റ് ഫൊറിയർ ട്രാൻസ്ഫോമിനുവേണ്ടി എഫ്എഫ്ടിഡബ്ലിയു, കൂടാതെ 80 ഇമേജ് ഫോർമാറ്റുകളിലേക്കും റോ പോസ്റ്റ്സ്ക്രിപ്റ്റ് ചിത്രങ്ങളിലേക്കും ഉള്ള കയറ്റുമതി പിന്തുണ, ഫിറ്റ്സ് ഫോർമാറ്റിനുള്ള പിന്തുണ, ലാടെക്, റിച്ച് ടെക്സ്റ്റ് ലേബലുകൾ, ഡാറ്റ മാസ്കിംഗ്, ഒരേ വർക്ക്ഷീറ്റിൽ ഒന്നിലധികം പ്ലോട്ടുകൾ, പൈ ചാർട്ടുകൾ, ബാർ ചാർട്ടുകൾ / ഹിസ്റ്റോഗ്രാമുകൾ, ഇന്റർപോളേഷൻ, ഡാറ്റ സ്മൂത്തിംഗ്, പീക്ക് ഫിറ്റിംഗ്, നോൺലീനിയർ കർവ് ഫിറ്റിംഗ്, റിഗ്രഷൻ, ഡീകോൺവല്യൂഷൻ, ഇന്റഗ്രൽ ട്രാൻസ്ഫോർമുകൾ എന്നിവയെല്ലാം ലാബ്പ്ലോട്ടിന്റെ സവിശേഷതകളാണ് (വിശദാംശങ്ങൾക്ക് ചുവടെ ലിസ്റ്റുചെയ്തിരിക്കുന്ന ഡവലപ്പർമാരുടെ വെബ്സൈറ്റ് കാണുക). ഗ്രാഫുകൾ പ്രസിദ്ധീകരണ-ഗുണനിലവാരമുള്ളവയാണ്. ലാബ്പ്ലോട്ടിന്റെ സമ്പർക്കമുഖം വിവിധ ഭാഷകളിൽ ലഭ്യമാണ്. [6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.