From Wikipedia, the free encyclopedia
റെഡ് കൈറ്റ്' (Milvus milvus) വലിയ ഒരു ഇടത്തരം ആക്സിപിട്രിഡൈ കുടുംബത്തിലെ ഇരപിടിയൻ പക്ഷിയാണ്. ദിവാജീവികളായ ഇരപിടിയൻ പക്ഷികളായ കഴുകൻ, പ്രാപ്പിടിയനുകൾ, ഹാരീയർ തുടങ്ങിയ സ്പിഷീസുകൾക്കൊപ്പം ഇവ കാണപ്പെടുന്നു. യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലും പടിഞ്ഞാറൻ പാലീയാർക്ടിക് മേഖലകളിലും ഇവ പ്രജനനം നടത്തുന്നു. മുൻപ് ഇത് വടക്കൻ ഇറാനിലും കാണപ്പെട്ടിരുന്നു.[2]പടിഞ്ഞാറൻ യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലും ശാന്തമായ മേഖലയിൽ അതിന്റെ ഉപരിതലത്തിൽ അത് വസിക്കുന്നു. വടക്കുകിഴക്കൻ, മധ്യ യൂറോപ്പിലെ ശൈത്യകാലത്ത് തെക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിലുള്ള പക്ഷികൾ കൂടുതലും തെക്കോട്ട് സഞ്ചരിച്ച് തുർക്കിയിൽ എത്തുന്നു. അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ഇസ്രായേലിൻറെ തെക്കുഭാഗങ്ങളിലും, ലിബിയ, ഗാംബിയ എന്നീ രാജ്യങ്ങളിലും ഫിൻലാന്റിൻറെ വടക്കും എത്തുന്നു.[3][4]
Red kite | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Accipitriformes |
Family: | Accipitridae |
Genus: | Milvus |
Species: | M. milvus |
Binomial name | |
Milvus milvus (Linnaeus, 1758) | |
Distribution map Cyan: resident; Green: breeding visitor | |
Synonyms | |
Falco milvus Linnaeus, 1758 |
റെഡ് കൈറ്റ് സ്വീഡിഷ് പ്രകൃതിശാസ്ത്രജ്ഞനായ കാൾ ലിന്നേയസ് 1758-ൽ തന്റെ സിസ്റ്റെമാ നാച്ചുറയുടെ പത്താമത് എഡിഷനിൽ ഫാൽകോ മിൽവാസ് എന്ന് ദ്വിനാമം നല്കിയിരിക്കുന്നു..[5]മിൽവാസ് എന്ന പദം ലാറ്റിനിൽ പക്ഷിയെന്നാണ്..[6]1799-ൽ ഫ്രെഞ്ച് നാച്വറലിസ്റ്റ് ബെർണാഡ് ജർമൻ ദെ ലാസിപ്പീഡ് ഈ സ്പീഷീസിനെ മിൽവാസിലേക്ക് മാറ്റുകയും ടോട്ടോണിം സൃഷ്ടിക്കുകയും ചെയ്തു.[7]
രണ്ട് ഉപജാതികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.[8]
ഉപജാതി എം. fasciicauda ഏതാണ്ട് വംശനാശം സംഭവിച്ചു.[9]
മിൽവസിൽ മറ്റ് രണ്ടു തരം സ്പീഷീസുകളുണ്ട്: ബ്ളാക്ക് കൈറ്റ്(എം. എംഗ്രാൻസ്), യെല്ലോ-ബിൽഡ് കൈറ്റ്(M. aegyptius)[10]എന്നിവ കേപ്പ് വെർദെ ദ്വീപുകളിലെ കാട്ടിലും, പലപ്പോഴും അപൂർവമായ മറ്റു സ്ഥലങ്ങളിലും കണ്ടുവരുന്നു. കേപ്പ് വെർദെ ദ്വീപുകളിൽ ബ്ളാക്ക് കൈറ്റുകളെ അപേക്ഷിച്ചു റെഡ് കൈറ്റ് മോർഫോളജിയിൽ തികച്ചും വ്യത്യസ്തമാണ്. കേപ്പ് വെർദെ കൈറ്റുകളെ ഒരു പ്രത്യേക വംശമായി പരിഗണിക്കപ്പെടണമോ എന്ന ചോദ്യമാണ് നിലനിൽക്കുന്നതെങ്കിലും റെഡ് കൈറ്റ് ഉപജാതികളെയും തീർപ്പാക്കിയിട്ടില്ല. മ്യൂസിയം മാതൃകയിലെ കേപ്പ് വെർദെ പക്ഷികളെക്കുറിച്ചുള്ള ഒരു മൈറ്റോകോൺഡ്രിയൽ ഡിഎൻഎ പഠനത്തിൽ ഒരു മോണോഫൈലെറ്റിക് രൂപപ്പെട്ടിരുന്നില്ല. [11]ഈ വ്യാഖ്യാനം പ്രശ്നമാണ്: mtDNA സങ്കരയിനം വിശകലനത്തിൽ കേപ്പ് വെർദെ ജനസംഖ്യയുടെ പരിണാമ ചരിത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞില്ല. കൂടാതെ റെഡ് കൈറ്റ് ജനിതകബന്ധം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്, ഭൂമിശാസ്ത്രപരമായ പ്രോക്സിമിറ്റി ജനിതക ബന്ധത്തെ സൂചിപ്പിക്കുന്നില്ലയെങ്കിലും ജനിതക സാമ്യതയും കൂടുതലാണ്.[12]റെലിക്റ്റ് സ്പീഷീസാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. കേപ്പ് വെർദെ പക്ഷികളുടെ മോർഫോളജിക്കൽ വ്യക്തത കണക്കിലെടുത്ത് കേപ്പ് വെർദെ ജനസംഖ്യ റെഡ് കൈറ്റിന്റെ മറ്റ് ജനവിഭാഗങ്ങളിൽ നിന്നും വേർപെടുത്തപ്പെട്ടു. കേപ്പ് വെർദെ ജനസംഖ്യ ഒരു പ്രത്യേക ഉപജാതിയാണോ (as M. migrans fasciicauda) അല്ലയോ എന്ന് വ്യക്തമായും പരിഗണിക്കാനാവില്ല. അല്ലെങ്കിൽ കുടിയേറിപ്പാർക്കുന്ന യൂറോപ്യൻ ജനസംഖ്യയിൽ നിന്നുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾ പോലും ജീൻ പൂളിൽ ഉൾപ്പെടുന്നു. 2000 മുതൽ കേപ്പ് വെർദെ ജനസംഖ്യ ഫലപ്രദമായി വംശനാശം നേരിട്ടു. ബ്ളാക്ക് കൈറ്റ് കൊണ്ട് സങ്കരയിനം ചെയ്യുന്ന എല്ലാ പക്ഷികളും നിലനിൽക്കുന്നുമുണ്ട്.
ഇംഗ്ലീഷ് വാക്കായ "കൈറ്റ്" അജ്ഞാതമായ ഉത്ഭവം ആയ ഓൾഡ് ഇംഗ്ലീഷ് സൈറ്റയിൽ നിന്നാണ് ലഭിച്ചത്. ജെഫ്രി ചോസർജെഫ്രി ചോസെറിന്റെ കവിതകളെ നൈറ്റ്'സ് ടെയിൽ എന്നു പരാമർശിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ ഹെൻ വ്രെറ്റ് കൈയെഴുത്ത് പ്രതിപാദ്യത്തിൽ "Ther cam a kyte, whil þt they were so wrothe That bar awey the boon bitwix hem bothe."ഈ വരികൾ അടങ്ങിയിരിക്കുന്നു: നീളമുള്ള സ്ട്രിംഗ് കൊണ്ട് ബന്ധിപ്പിച്ചിട്ടുള്ള ഒരു കളിപ്പാട്ടത്തിന് "കൈറ്റ്" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. [13]
റെഡ് കൈറ്റ് 60 മുതൽ 70 സെന്റിമീറ്റർ (24 മുതൽ 28 വരെ) നീളമുള്ളവയാണ്.[14]175-179 സെന്റീമീറ്റർ (69-70 ഇഞ്ച്) ചിറക് വിസ്താരവും, പൂവന് 800 മുതൽ 1200 ഗ്രാം വരെ (28-42 oz) തൂക്കവും ഒപ്പം പിടയ്ക്ക് 1000-1,300 ഗ്രാം (35-46 oz) തൂക്കവും കാണപ്പെടുന്നു. ഡൈഹെഡ്രലിൽ നടന്ന നീണ്ട ചിറകുകളുമായി ഉയർന്നുപറക്കുന്നതും രണ്ടായിപ്പിരിഞ്ഞ നീണ്ട വാലുകളും, വളച്ചുതിരിച്ച് ദിശ മാറ്റുകയും ചെയ്യുന്ന ഇത് മനോഹരമായ ഒരു പക്ഷിയാണ്. ശരീരം, മുകളിലോട്ടുള്ള വാൽ, ചിറകുകൾ എന്നിവ റൂഫസ് ആണ്. വെളുത്ത പ്രാഥമിക പറക്കാനുള്ള തൂവലുകളോടൊപ്പം കറുത്ത ചിറകിൻറെയറ്റം ചുരുങ്ങുന്നു. ഭാരം വ്യത്യാസത്തിനു പുറമേ ആൺപെൺ വ്യത്യാസം സമാനമാണ്. പക്ഷെ ജുവനൈൽസിന് മങ്ങിയ മഞ്ഞ നിറമുള്ള നെഞ്ചും ഉദരവും കാണപ്പെടുന്നു. അതിന്റെ ശബ്ദം നേർത്ത പൈപ്പ് ശബ്ദമാണ്. സാധാരണ പുൽപ്പരുന്തിൽ നിന്നും വ്യത്യസ്തമായി നിർത്താതെ കുറഞ്ഞ ശബ്ദമുണ്ടാക്കുന്നു. വെൽഷ് ജനസംഖ്യയിൽ 1% ഹാച്ച്ലിംഗുകൾക്ക് അപൂർവ്വ വൈറ്റ് ല്യൂസിസ്റ്റിക് കാണിക്കുന്നു. മറ്റൊരിടത്തു പോയി പാർക്കുന്നതിലൂടെ വംശം നിലനിൽക്കുന്നത് ഒരു നേട്ടമായി കാണുന്നു.[15]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.