![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/82/Calamus_draco_-_K%25C3%25B6hler%25E2%2580%2593s_Medizinal-Pflanzen-023.jpg/640px-Calamus_draco_-_K%25C3%25B6hler%25E2%2580%2593s_Medizinal-Pflanzen-023.jpg&w=640&q=50)
റാറ്റാൻ
From Wikipedia, the free encyclopedia
ആഫ്രിക്കയിലേയും ഏഷ്യയിലേയും ഓസ്ട്രേലേഷ്യൻ ദ്വീപുകളിലേയും ഉഷ്ണമേഖലപ്രദേശങ്ങളിൽ കാണപ്പെടുന്ന പന വർഗ്ഗത്തിൽ പെട്ട ഒരിനം വള്ളിച്ചെടിയാണ് റാറ്റാൻ. 'കലാമിയേ' ഗോത്രത്തിൽ പെടുന്ന ഈ ചെടിയുടെ 13 ജനുസ്സുകളിലായി 600-ഓളം ജാതികളുണ്ട്. രണ്ടു മുതൽ അഞ്ചു വരെ സെന്റീമീറ്റർ മാത്രം വ്യാസത്തിൽ നേർത്ത കാണ്ഡമുള്ള റാറ്റാൻ ചെടികൾ പൊതുവേ, പനവർഗ്ഗത്തിൽ പെട്ട മറ്റിനങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഇലമുട്ടുകൾ തമ്മിൽ അകലം കൂടുതലുള്ള ഇവയുടെ നീണ്ട കാണ്ഡങ്ങൾ വള്ളിച്ചെടികളെപ്പോലെ മറ്റു ചെടികളിലും അവയ്ക്കു മീതേയും പടർന്നുകയറി വളരുന്നു. ഒറ്റനോട്ടത്തിൽ ഇവയ്ക്ക് മുളയുമായി സാമ്യമുണ്ട്. എന്നാൽ മുളയിൽ നിന്നു വ്യത്യസ്തമായി, ഇവയുടെ കാണ്ഡത്തിന്റെ ഉൾഭാഗം പൊള്ളയല്ല. നൂറു മീറ്റർ വരെ നീളത്തിൽ ഇവ വളരാറുണ്ട്.[1]
വസ്തുതകൾ റാറ്റാൻ, ശാസ്ത്രീയ വർഗ്ഗീകരണം ...
റാറ്റാൻ | |
---|---|
![]() | |
"ഡീമോനോറോപ്സ് ഡ്രാക്കൊ" | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | ആവൃതബീജികൾ |
(unranked): | |
(unranked): | കോമെലിനിഡുകൾ |
Order: | അരെക്കേലുകൾ |
Family: | അരെക്കേസേ |
Subfamily: | കലാമോയിഡേ |
Tribe: | കലാമിയേ |
Genera | |
കലാമസ് |
അടയ്ക്കുക