റസ്റ്റ് (പ്രോഗ്രാമിംഗ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
സുരക്ഷയെ കേന്ദ്രീകരിച്ചുള്ള ഒരു മൾട്ടി-പാരഡിഗം സിസ്റ്റം പ്രോഗ്രാമിംഗ് ഭാഷയാണ് റസ്റ്റ്[6], പ്രത്യേകിച്ച് സുരക്ഷിതമായ കൺകറൻസി[7][8]. റസ്റ്റ് സി++ന് സമാനമാണ്, പക്ഷേ ഉയർന്ന പ്രകടനം നിലനിർത്തിക്കൊണ്ട് മികച്ച മെമ്മറി സുരക്ഷ നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്[9].
![]() | |
പുറത്തുവന്ന വർഷം: | ജൂലൈ 7, 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-07-07) |
---|---|
രൂപകൽപ്പന ചെയ്തത്: | Graydon Hoare |
വികസിപ്പിച്ചത്: | The Rust Project |
ഡാറ്റാടൈപ്പ് ചിട്ട: | Inferred, linear, nominal, static, strong |
സ്വാധീനിച്ചത്: | Crystal, Elm,[1] Idris,[2] Spark,[3] Swift[4] |
അനുവാദപത്രം: | MIT or Apache 2.0[5] |
വെബ് വിലാസം: | www |
ഡേവ് ഹെർമൻ, ബ്രണ്ടൻ ഐക്ക്, എന്നിവരിൽ നിന്നുള്ള സംഭാവനകളോടെയാണ് മോസില്ല റിസർച്ചിലെ ഗ്രേഡൺ ഹോറെ ആണ് റസ്റ്റ് ആദ്യം രൂപകൽപ്പന ചെയ്തത്.[10][11] സെർവോ ലേഔട്ട് അല്ലെങ്കിൽ ബ്രൗസർ എഞ്ചിൻ[12], റസ്റ്റ് കംപൈലർ എന്നിവ എഴുതുമ്പോൾ ഡിസൈനർമാർ ഭാഷ പരിഷ്ക്കരിച്ചു. എംഐടി ലൈസൻസിനും അപ്പാച്ചെ ലൈസൻസ് 2.0 നും കീഴിൽ കംപൈലർ സൗജന്യവും ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറും ഇരട്ട-ലൈസൻസുള്ളതാണ്.
2016 മുതൽ എല്ലാ വർഷവും സ്റ്റാക്ക് ഓവർഫ്ലോ ഡവലപ്പർ സർവേയിലെ "ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമിംഗ് ഭാഷ" ആണ് റസ്റ്റ്.[13][14][15][16]