ഭരണഘടനാ നിയമം, അന്താരാഷ്ട്ര നിയമം, രാഷ്ട്രതന്ത്രം, നയതന്ത്ര ചട്ടങ്ങൾ എന്നിവയിൽ രാഷ്ട്രത്തലവൻ അല്ലെങ്കിൽ ഭരണാധികാരി എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് ഒരു പരമാധികാര രാജ്യത്തിന്റെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന വ്യക്തിയെയാണ്. രാഷ്ട്രത്തലവനിൽ രാജ്യത്തിന്റെ പ്രതിനിധിയായി വർത്തിക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കും. മിക്ക രാജ്യങ്ങളിലും ഒരു വ്യക്തിയായിരിക്കും ഭരണാധികാരി എങ്കിലും ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ നാലു രാജ്യങ്ങളിൽ ഒരു കൂട്ടായ്മയാണ് ഈ സ്ഥാനം വഹിക്കുന്നത്: സ്വിറ്റ്സർലാന്റിലെ ഫെഡറൽ കൗൺസിൽ, ബോസ്നിയ ഹെർസെഗോവിനയുടെ പ്രസിഡൻസി, അൻഡോറയിലെ സഹ രാജകുമാരന്മാർ സാൻ മറീനോയിലെ റീജന്റ് ക്യാപ്റ്റന്മാർ എന്നിവരാണിത്.[1][2]

Thumb
1889-ലെ പ്രധാന രാഷ്ട്രത്തലവന്മാരുടെ ഫോട്ടോമോണ്ടേജ്.
ഇടതുനിന്ന് വലത്തേയ്ക്ക്: യൊഹാന്നസ് നാലാമൻ (എത്യോപ്യയുടെ ചക്രവർത്തി), തെവ്ഫിക് പാഷ (ഈജിപ്തിലെ ഖെദീവ്), അബ്ദുൾ ഹമീദ് രണ്ടാമൻ (ഓട്ടോമാൻ സാമ്രാജ്യത്തിലെ സുൽത്താൻ), നസർ അൽ-ദിൻ ഷാ ക്വാജർ (പേർഷ്യയിലെ ഷാ), ക്രിസ്ത്യൻ ഒൻപതാമൻ (ഡെന്മാർക്കിലെ രാജാവ്), ഡോം ലൂയി ഒന്നാമൻ (പോർച്ചുഗലിലെ രാജാവ്), വില്യം മൂന്നാമൻ (നെതർലാൻഡ്സിലെ രാജാവ്), ഡോം പെഡ്രോ രണ്ടാമൻ (ബ്രസീലിലെ ചക്രവർത്തി), മിലാൻ ഒന്നാമൻ (സെർബിയയിലെ രാജാവ്), ലിയോപോൾഡ് രണ്ടാമൻ (ബെൽജിയത്തിന്റെ രാജാവ്), അലക്സാണ്ടാർ മൂന്നാമൻ (റഷ്യയുടെ ചക്രവർത്തി), വിൽഹെം ഒന്നാമൻ (ജർമൻ ചക്രവർത്തിയും പ്രഷ്യയിലെ രാജാവും), ഫ്രാൻസ് ജോസഫ് ഒന്നാമൻ (ഓസ്ട്രിയയുടെ രാജാവും ഹംഗറിയുടെ രാജാവും), വിക്ടോറിയ (ഗ്രേറ്റ് ബ്രിട്ടന്റെയും അയർലാന്റിന്റെയും രാജ്ഞിയും ഇന്ത്യയുടെ ചക്രവർത്തിനിയും), ജൂൾസ് ഗ്രെവി (ഫ്രാൻസിന്റെ പ്രസിഡന്റ്), ലിയോ പതിമൂന്നാമൻ (മാർപ്പാപ്പ), മൈജി (ചക്രവർത്തി - ജപ്പാൻ), ഗുവാങ്ക്സു (ചൈനയുടെ ചക്രവർത്തി), ഉമ്പർട്ടോ ഒന്നാമൻ (ഇറ്റലിയുടെ രാജാവ്), ഡോൺ അൽഫോൺസോ പന്ത്രണ്ടാമൻ (സ്പെയിനിലെ രാജാവ്), ഓസ്കാർ രണ്ടാമൻ (സ്വീഡനിലെയും നോർവേയിലെയും രാജാവ്), ചെസ്റ്റർ എ. ആർതർ (അമേരിക്കൻ പ്രസിഡന്റ്).
വസ്തുതകൾ

ഇത് രാഷ്ട്രീയം സംബന്ധിച്ച ലേഖനങ്ങളുടെ ഭാഗമാണ്

Politics Portal
അടയ്ക്കുക

രാഷ്ട്രത്തലവൻ എന്ന പ്രയോഗം സാധാരണ ഗതിയിൽ ഭരണ കൂടത്തിന്റെ തലവൻ എന്നതിൽ നിന്ന് വ്യത്യസ്തമായ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. [2][3][4] ഉദാഹരണത്തിന് ബ്രിട്ടന്റേതോ ജർമനിയുടേതോ പോലുള്ള പാർലമെന്ററി സംവിധാനത്തിൽ; രാജാവോ രാജ്ഞിയോ അല്ലെങ്കിൽ പ്രസിഡന്റോ ആണ് രാഷ്ട്രത്തലവനായി കണക്കാക്കപ്പെടുന്നത്. പക്ഷേ പ്രധാനമന്ത്രിയോ ചാൻസലറോ ആണ് ഭരണകൂടത്തെ നയിക്കുന്നത്.[2][5][6]

പക്ഷേ പ്രസിഡൻഷ്യൽ സംവിധാനം നിലവിലുള്ള റിപ്പബ്ലിക്കുകളായ അമേരിക്കൻ ഐക്യനാടുകളിലോ ബ്രസീലിലോ പ്രസിഡന്റുമാർ ഒരേ സമയം തന്നെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരുമാണ്.[2][7][8] പൂർണ്ണ രാജഭരണമുള്ള രാജ്യങ്ങളിലും മറ്റുതരം അടിച്ചമർത്ത‌ൽ ഭരണങ്ങളിലും ഇതാണ് സ്ഥിതി.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.