From Wikipedia, the free encyclopedia
ഓരോ രാജ്യത്തിനും അവയുടെ സമുദ്രതീരത്തുനിന്നും ഉൾക്കടലിലേക്കുള്ള എത്ര ദൂരം തങ്ങളുടെ അധികാരപരിധിയായി കണക്കാക്കാം എന്നത് സംബന്ധിച്ചുള്ള രാജ്യാന്തര ഉടമ്പടിയാണ് യു.എൻ കടൽ നിയമ കൺവെൻഷൻ (United Nations Convention on the Law of the Sea - UNCLOS) എന്നറിയപ്പെടുന്നത് . ഐക്യരാഷ്ട്രസഭയുടെ കടൽ നിയമം സംബന്ധിച്ച മൂന്നാം സമ്മേളനത്തിലാണ് (1973-1982) ഈ ഉടമ്പടി അംഗീകരിച്ചത്. 1980 ഡിസംബർ 10-ന് വിവിധ രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച ഉടമ്പടി 1994-ലാണ് പ്രാബല്യത്തിൽ വന്നത്. 2015 ജനുവരി വരെ 166 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്.
യു.എൻ കടൽ നിയമ കൺവെൻഷൻ | |
---|---|
Signed Location |
10 ഡിസംബർ 1982 മോണ്ടിഗോ ബേ, ജമൈക്ക |
Effective Condition |
16 നവംബർ 1994[1] 60 ratifications |
Signatories | 157[2] |
Parties | 167[2][3] |
Depositary | ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ |
Languages | അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് |
United Nations Convention on the Law of the Sea at Wikisource |
ഐക്യരാഷ്ട്രസഭയുടെ കടൽ നിയമ ഉടമ്പടിയനുസരിച്ച്, തീരദേശരാജ്യങ്ങൾക്കെല്ലാം കരയിൽ നിന്ന് 200 നോട്ടിക്കൽ മൈൽ (320കിലോമീറ്റർ) അകലംവരെയുള്ള സമുദ്രത്തിൽ നിന്ന് മത്സ്യസമ്പത്ത് അടക്കമുള്ള പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുവാനുള്ള അവകാശമുണ്ടായിരിക്കും. എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (Exclusive Economic Zone) എന്നാണ് ഇതറിയപ്പെടുന്നത്.
കോണ്ടിനെന്റൽ ഷെൽഫ് (Continental Shelf) ഉള്ള രാജ്യങ്ങൾക്ക് തീരത്തുനിന്നും 640 കിലോമീറ്റർ ഉള്ളിലേക്കുള്ള കടലിലെ എണ്ണ, പ്രകൃതിവാതകസ്രോതസ്സുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള പൂർണ്ണ അവകാശമുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അകലം 640 കിലോമീറ്ററിൽ കുറവായിരുന്നാൽ പരസ്പരധാരണയിലൂടെ സമുദ്രവിഭവങ്ങൾ പങ്കിടുന്നതുസംബന്ധിച്ചുള്ള ധാരണയിലെത്തണം. അതേസമയം, കടലിലെ സഞ്ചാരസ്വാതന്ത്ര്യത്തിന് ഈ വ്യവസ്ഥകളൊന്നും ബാധകമല്ല.
ഏതൊരു രാജ്യത്തിന്റെയും തീരപ്രദേശത്തുനിന്നും 12 നോട്ടിക്കൽ മൈൽ(19കിലോമീറ്റർ) ദൂരത്തിലൂടെ കടന്നുപോകാൻ എതൊരു കപ്പലിനും മത്സ്യബന്ന്ധനയാനങ്ങൾക്കും അവകാശമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.