![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/60/Iran_1343_Yazd_%25288665215641%2529.jpg/640px-Iran_1343_Yazd_%25288665215641%2529.jpg&w=640&q=50)
യാസ്ദ്
From Wikipedia, the free encyclopedia
യാസ്ദ് (പേർഷ്യൻ: یزد [jæzd] ⓘ),[2] മുമ്പ് യെസ്ദ്,[3][4] എന്നും അറിയപ്പെട്ടിരുന്ന ഇറാനിലെ യാസ്ദ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇസ്ഫഹാനിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ കനേഷുമാരി പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു.[5]
യാസ്ദ് یزد കാത്ത്, ഇസാറ്റിസ് | |||||||||
---|---|---|---|---|---|---|---|---|---|
City | |||||||||
| |||||||||
| |||||||||
Coordinates: 31°53′50″N 54°22′4″E | |||||||||
Country | ഇറാൻ | ||||||||
പ്രവിശ്യ | യാസ്ദ് | ||||||||
County | യാസ്ദ് | ||||||||
Bakhsh | Central | ||||||||
• മേയർ | Abolghasem Mohiodini Anari | ||||||||
• നഗരസഭാ ചെയർമാൻ | Gholam Hossein Dashti | ||||||||
ഉയരം | 1,216 മീ(3,990 അടി) | ||||||||
(2016 Census) | |||||||||
• നഗരപ്രദേശം | 529,673 [1] | ||||||||
Demonym(s) | Yazdi (en) | ||||||||
സമയമേഖല | UTC+3:30 (IRST) | ||||||||
• Summer (DST) | UTC+4:30 (IRDT) | ||||||||
ഏരിയ കോഡ് | 035 | ||||||||
Climate | BWh | ||||||||
വെബ്സൈറ്റ് | yazd | ||||||||
Official name | Historic City of Yazd | ||||||||
Type | Cultural | ||||||||
Criteria | iii, v | ||||||||
Designated | 2017 (41st session) | ||||||||
Reference no. | 1544 | ||||||||
Region | Asia and the Pacific | ||||||||
മരുഭൂ കാലാവസ്ഥയോടുള്ള ഈ പ്രദേശത്തെ തലമുറകളുടെ പൊരുത്തപ്പെടുത്തലുകൾ കാരണം, യാസ്ദ് നഗരത്തിൽ സവിശേഷമായ ഒരു പേർഷ്യൻ വാസ്തുവിദ്യ നിലനിൽക്കുന്നു. നിരവധി ഉദാഹരണങ്ങളിലൊന്നായി ഇതിനെ "വിൻഡ്ക്യാച്ചർമാരുടെ നഗരം" (شهر بادگیرها Shahr-e Badgirha) എന്ന് വിളിപ്പേരുണ്ട്. സൊറാഷ്ട്രിയൻ അഗ്നി ക്ഷേത്രങ്ങൾ, അബ് അൻബാറുകൾ (ഭൂഗർഭ നീർത്തടം), ഖാനറ്റുകൾ (ഭൂഗർഭ ചാനലുകൾ), യാഖ്ചലുകൾ (ഐസ് ഹൗസ്), പേർഷ്യൻ കരകൗശല വസ്തുക്കൾ, കൈകൊണ്ട് നെയ്ത തുണി (പേർഷ്യൻ ടെർമേഹ്), പട്ട് നെയ്ത്ത്, പേർഷ്യൻ കോട്ടൺ മിഠായി, അതിന്റെ കാലാതീത പാരമ്പര്യമായ മധുരപലഹാരങ്ങൾ എന്നിവയ്ക്കും ഇത് വളരെ പ്രശസ്തമാണ്. സൈക്കിൾ സവാരിക്കാരുടെ പഴയ ചരിത്രവും ഇറാനിൽ ആളോഹരി സൈക്കിളുകളുടെ എണ്ണം കൂടിയതിനാലും യാസ്ദ് നഗരം 'സിറ്റി ഓഫ് സൈക്കിൾസ്' എന്നും അറിയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്യൻ സന്ദർശകരുമായും വിനോദസഞ്ചാരികളുമായുമുള്ള സമ്പർക്കത്തിൻറെ ഫലമായി ഇറാനിലെ സൈക്കിൾ സംസ്കാരം യാസ്ദ് നഗരത്തിൽ ഉടലെടുത്തതായി റിപ്പോർട്ടുണ്ട്.[6]