മോർണിംഗ് സിക്ക്നസ്
From Wikipedia, the free encyclopedia
ഗർഭാവസ്ഥയിലെ ഓക്കാനം, ഛർദ്ദി (Nausea and vomiting of pregnancy-NVP) എന്നും വിളിക്കപ്പെടുന്ന മോർണിംഗ് സിക്ക്നസ്, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി ഉൾപ്പെടുന്ന ഗർഭാവസ്ഥയുടെ ഒരു ലക്ഷണമാണ്. [1] പേര് രാവിലെ എന്ന് സൂചിപ്പിക്കുന്നെങ്കിലും, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി ദിവസത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. [2] സാധാരണയായി ഗർഭത്തിൻറെ 4-ാം ആഴ്ച മുതൽ 16-ആം ആഴ്ച വരെയാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. [2] ഗർഭത്തിൻറെ 20-ാം ആഴ്ചയ്ക്കു ശേഷവും ഏകദേശം 10% സ്ത്രീകളിൽ രോഗലക്ഷണങ്ങളുണ്ട്. [2] ഈ അവസ്ഥയുടെ ഗുരുതരമായ രൂപത്തെ ഹൈപ്പർമെസിസ് ഗ്രാവിഡാരം എന്നറിയപ്പെടുന്നു, അതിന്റെ ഫലമായി ശരീരഭാരം കുറയുന്നു. [1] [6]
മോർണിംഗ് സിക്ക്നസ് | |
---|---|
മറ്റ് പേരുകൾ | Nausea and vomiting of pregnancy, nausea gravidarum, emesis gravidarum, pregnancy sickness |
സ്പെഷ്യാലിറ്റി | ഒബ്സ്ട്രെറ്റിക്സ് |
ലക്ഷണങ്ങൾ | ഓക്കാനം, ശർദ്ദി[1] |
സങ്കീർണത | Wernicke encephalopathy, esophageal rupture[1] |
സാധാരണ തുടക്കം | ഗർഭിണിയായി 4 ആമത്തെ ആഴ്ച[2] |
കാലാവധി | ഗർഭിണിയായി 16 ആം ആഴ്ച വരെ[2] |
കാരണങ്ങൾ | അജ്ഞാതം[2] |
ഡയഗ്നോസ്റ്റിക് രീതി | Based on symptoms after other causes have been ruled out[3] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | ഹൈപ്പർമെസിസ് ഗ്രാവിഡാരം[1] |
പ്രതിരോധം | Prenatal vitamins[3] |
Treatment | Doxylamine and pyridoxine[3][4] |
ആവൃത്തി | ~75% of pregnancies[4][5] |
മോർണിംഗ് സിക്ക്നസ് അസുഖത്തിന്റെ കാരണം അജ്ഞാതമാണ്, പക്ഷേ ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ എന്ന ഹോർമോണിന്റെ അളവ് മാറുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കാം എന്ന് വിശ്വസിക്കുന്നു. [2] പരിണാമപരമായ വീക്ഷണകോണിൽ മോർണിംഗ് സിക്ക്നസ് ഉപയോഗപ്രദമാകുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. [1] സാധ്യമായ മറ്റ് കാരണങ്ങൾ നിരസിച്ചതിന് ശേഷം മാത്രമേ രോഗനിർണയം നടത്താവൂ. [3] വയറുവേദന, പനി, തലവേദന എന്നിവ സാധാരണയായി മോർണിംഗ് സിക്ക്നസ്ൽ ഉണ്ടാകില്ല. [1]
ഗർഭധാരണത്തിനു മുമ്പുള്ള വിറ്റാമിനുകൾ കഴിക്കുന്നത് അപകടസാധ്യത കുറയ്ക്കും. [3] ലഘുവായ കേസുകളിൽ ബ്ലാൻഡ് ഡയറ്റ് ഒഴികെയുള്ള പ്രത്യേക ചികിത്സ ആവശ്യമില്ല. [2][6][3] ചികിത്സ ഉപയോഗിക്കുകയാണെങ്കിൽ ഡോക്സിലാമൈൻ, പിറിഡോക്സിൻ എന്നിവയുടെ സംയോജനമാണ് തുടക്കത്തിൽ ശുപാർശ ചെയ്യുന്നത്. [3] [4] ഇഞ്ചി ഉപയോഗപ്രദമാകുമെന്നതിന് പരിമിതമായ തെളിവുകളുണ്ട്. [3] [7] മറ്റ് നടപടികളിലൂടെ മെച്ചപ്പെടാത്ത കഠിനമായ കേസുകളിൽ, methylprednisolone പരീക്ഷിച്ചേക്കാം. [3] ശരീരഭാരം കുറയുന്ന സ്ത്രീകളിൽ ട്യൂബ് ഫീഡിംഗ് ആവശ്യമായി വന്നേക്കാം. [3]
എല്ലാ ഗർഭിണികളിലും 70-80% വരെ മോർണിംഗ് സിക്ക്നസ് ഒരു പരിധിവരെ ബാധിക്കുന്നു. [4][5] 60% സ്ത്രീകൾക്കും ഛർദ്ദി അനുഭവപ്പെടുന്നു. [2] ഏകദേശം 1.6% ഗർഭിണികളിൽ ഹൈപ്പർമെസിസ് ഗ്രാവിഡാരം സംഭവിക്കുന്നു. [1] മോർണിംഗ് സിക്ക്നസ് ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ഗർഭാവസ്ഥയിൽ ജോലി ചെയ്യാനുള്ള കഴിവ് കുറയുകയും ആരോഗ്യ പരിപാലനച്ചെലവുകൾക്ക് കാരണമാവുകയും ചെയ്യും. [3] സാധാരണഗതിയിൽ, മിതമായ കേസുകൾ ഗർഭപിണ്ഡത്തെ ബാധിക്കില്ല, മാത്രമല്ല ഏറ്റവും കഠിനമായ കേസുകളും സാധാരണ ഫലങ്ങളാണ് നൽകുക. [1] ചില സ്ത്രീകൾ രോഗലക്ഷണങ്ങളുടെ കാഠിന്യം കാരണം ഗർഭച്ഛിദ്രം തിരഞ്ഞെടുക്കുന്നു. [1] വെർണിക്കെ എൻസെഫലോപ്പതി അല്ലെങ്കിൽ അന്നനാളം വിള്ളൽ പോലുള്ള സങ്കീർണതകൾ ഉണ്ടാകാം, പക്ഷേ വളരെ അപൂർവ്വമായി മാത്രം. [1]