ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
മുട്ടം : (ഹിന്ദി: मुट्टमं) (ഇംഗ്ലീഷ്: Muttom ) ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. തൊടുപുഴയിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൊടുപുഴ നിയമസഭാ മണ്ഡലത്തിന്റെയും ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെയും തൊടുപുഴ ബ്ലോക്കിന്റെയും പരിധിയിൽ വരുന്നു. കൊച്ചിയിൽ നിന്നും 66 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
ഈ ലേഖനത്തിന് അവലംബങ്ങളോ പുറംകണ്ണികളോ നൽകിയിട്ടുണ്ട്, പക്ഷെ വരികൾക്കിടയിൽ ആവശ്യമുള്ളത്ര അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതിനാൽ വസ്തുതകളുടെ ഉറവിടം വ്യക്തമാകുന്നില്ല. ദയവായി വസ്തുതകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുക. (October 2013) |
മുട്ടം എന്നാൽ : കീറാൻ പ്രയാസമുള്ള വിറക്; ചരിവ്; കടലിലോ കായലിലോ ജലത്തിലേക്കു തള്ളിനിൽക്കുന്ന കുന്ന്; ഗ്രാമം
മുട്ടം പഞ്ചായത്തിന്റെ സമ്പദ് വ്യവസ്ഥ ആശ്രയിച്ചിരിക്കുന്നത് കൃഷിയെയാണ്. റബ്ബറാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ ഇവിടെ നെല്ല്, കപ്പ, തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, കാപ്പി, കുരുമുളക്, മഞ്ഞൾ, കൈതച്ചക്ക (പൈനാപ്പിൾ) എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൃഷി വികസന കാര്യങ്ങൾക്കായി കൃഷി ഭവൻ എന്ന സർക്കാർ സ്ഥാപനവും പ്രവർത്തനക്ഷമതമാണ്. മൃഗസംരക്ഷനത്തിനായി ഒരു മൃഗാശുപത്രിയും, മിൽമ ക്ഷീര സഹകരണ സംഘവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ വൻകിട വ്യവസായങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല എങ്കിലും ചെറുകിട വ്യവസായങ്ങൾ പ്രവര്ത്തിക്കുന്നുണ്ട്.
വാർത്താവിനിമയ രംഗത്ത് ഭാരത് സഞ്ചാർ നിഗം ലിമിറ്റെഡ് (B. S. N. L ) സേവനമനുഷ്ടിക്കുന്നു. കൂടാതെ രണ്ട് പോസ്റ്റ് ആഫീസുകളും പ്രവർത്തിക്കുന്നുണ്ട്.
ഗതാഗതത്തിനായി പ്രധാനമായും റോഡുകളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാന രാജപാത - ൩൩(33) തൊടുപുഴ - പുളിയന്മല റോഡും സംസ്ഥാന രാജപാത - ൪൪ (44)(കേരളം) ശബരിമല-നേര്യമംഗലം റോഡും ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവ അടുത്തുള്ള പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.
ഇവിടെ റയിൽവെ ഇല്ല. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൌൻ, ആലുവ എന്നിവ അടുത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
തുടങ്ങനാട്
കാക്കൊമ്പ്
ഇടപ്പള്ളി(ഇല്ലിചാരി)
ഇലവീഴാപൂഞ്ചിറയെന്ന പേരിൽ നിന്നുതന്നെ ഈ സ്ഥലനാമത്തിന്റെ അർഥം മനസ്സിലാക്കാം "ഇല വീഴാത്ത തടാകമുള്ള പുൽമേടുകൾ നിറഞ്ഞ ഒരിടം" നല്ല വെയിലുള്ള സമയത്ത് ഇവിടെ നിന്നും നോക്കിയാൽ ഇടുക്കി, ആലപ്പുഴ, കൊച്ചി എന്നീ സ്ഥലങ്ങളുടെ വിഹഗവീക്ഷണം കാണാൻ സാധിക്കും. ഇവിടേയ്ക്ക് മുട്ടത്തുനിന്നും കാഞ്ഞാർ വഴിയും കാഞ്ഞിരം കവല, മേലുകാവ് വഴിയും എത്തിച്ചേരാൻ സാധിക്കും. ഇതിന് കുടയത്തൂർ വിന്ധ്യൻ എന്നും പിന്തന്മേട് എന്നും വിളിപ്പേരുണ്ട്. മലയുടെ വടക്ക് ഭാഗത്തായി ഒരു ഗുഹാമുഖം ഉണ്ട്. വിനോദയാത്രക്കാർ മലയിറങ്ങുമ്പോൾ കൈയ്യിൽ ഒരു ചിറ്റീന്തിന്റെ ചില്ലയും ഒടിച്ചാണ് വരുന്നത്
തയ്യക്കാവ് ഭഗവതി ക്ഷേത്രം,
ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം.
സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (സുറിയാനി പള്ളി),
പ. കന്യകമറിയത്തിന്റെ ക്നാനായ കത്തോലിക്കാ പള്ളി, ഊരക്കുന്നു
വി. സെബാസ്ത്യനോസ് പള്ളി (സിബിഗിരി)
വി. തോമസ് ഫൊറോനാ പള്ളി തുടങ്ങനാട്,
ദ് പെന്തക്കോസ്ത് മിഷൻ,
വി. മത്ഥിയാസ് സി. എസ്. ഐ. പള്ളി എള്ളുംപുറം.
വി. യൗസേപ്പിതാവിന്റെ പള്ളി, ജോസ് മൌണ്ട്, ഇല്ലിചാരി
പ. മറിയത്തിന്റെ പള്ളി, കാകൊമ്പ്
മുഹയിദ്ദീൻ ജുംഅ മസ്ജിദ്,
സബാഹ മസ്ജിദ്,
മലങ്കര മഖാം ജുംഅ മസ്ജിദ്, പെരുമറ്റം.
1) ഇടുക്കി ജില്ലാ കോടതി
2) ടെലിഫോൺ എക്സേഞ്ച്
3) ഇടുക്കി ജില്ല ജയിൽ
4) കൃഷിഭവൻ
5) വില്ലേജ് ആഫീസ്
6) മൃഗാശുപത്രി
7) വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഓഫീസ്.
8) മൈനർ ഇറിഗേഷൻ ഓഫിസ്
9) പഞ്ചായത്ത് ഓഫീസ്
10) സോയിൽ കൺസർവേഷൻ ഓഫിസ്,
11) സാമൂഹ്യ ആരോഗ്യ കേന്ദ്രം
12) ആയുർവ്വേദ ഡിസ്പെപെൻസറി,
13 ) ജില്ലാ ഹോമിയോ ആശുപത്രി
14)ഫോറസ്റ്റ് റേഞ്ച് ഓഫീസ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.