മിർസ മസ്റൂർ അഹമദ്
From Wikipedia, the free encyclopedia
ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനത്തിന്റെ അഞ്ചാമത്തേതും ഇപ്പോഴത്തേതുമായിട്ടുള്ള നേതാവാണ് മിർസ മസ്റൂർ അഹമദ് (Urdu: مرزا مسرور احمد) (ജനനം 15 September 1950). ഖലീഫത്തുൽ മസീഹ അഞ്ചാമൻ എന്നാണ് ഔദ്യോഗിക സ്ഥാനനാമം. മുങാമിയും നാലാമത്തെ ഖലീഫത്തുൽ മസീഹുമായ മിർസ താഹിറിന്റെ മരണത്തെതുടർന്ന് 2003 ഏപ്രിൽ 22നു സ്ഥാനാരോഹണം. പാകിസ്താൻ സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജ്യം വിടേണ്ടി വന്ന മസ്റൂർ അഹമദ് ഇപ്പോൾ ലണ്ടൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
മിർസ മസ്റൂർ അഹമദ് | |
---|---|
Caliph of the Messiah Amir al-Mu'minin | |
Khalifatul Masih V | |
ഭരണകാലം | 22 April 2003–present |
മുൻഗാമി | മിർസ താഹിർ അഹമദ് |
ജീവിതപങ്കാളി | Sahibzadi Amatul Sabooh Begum
(m. 1977) |
പേര് | |
മിർസ മസ്റൂർ അഹമദ് | |
പിതാവ് | Mirza Mansoor Ahmad |
മാതാവ് | Sahibzadi Nasira Begum |
ഒപ്പ് |
മസ്റൂർ അഹമദ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരെ ഇടയ്ക്കിടെ സന്ദർശിക്കുകയും, സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്ലാമിന്റെ പഠിപ്പിക്കലുകളെക്കുറിച്ച് ക്യാപിറ്റൽ ഹിൽലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലും, യൂറോപ്യൻ പാർലമെന്റ്, യുണൈറ്റഡ് കിംഗ്ഡം പാർലമെന്റ്, കാനഡയിലെ പാർലമെന്റ്, ഡച്ച് പാർലമെന്റ് എന്നി വേദികളിലും മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയും പരിഹാരങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[1][2][3]