![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Mirza_Ghulam_Ahmad_%2528c._1897%2529.gif/640px-Mirza_Ghulam_Ahmad_%2528c._1897%2529.gif&w=640&q=50)
മിർസ ഗുലാം അഹമദ്
ഇസ്ലാം മതവിഭാഗ സ്ഥാപകൻ / From Wikipedia, the free encyclopedia
ഇസ്ലാമിൽ നിന്ന് വഴി മാറിയ അഹമദിയ്യ പ്രസ്ഥാനത്തിൻറെ (ഖാദിയനിസം) സ്ഥാപകനാണ് മിർസാ ഗുലാം അഹമദ് ഖാദിയാനി (ജീവിതകാലം:1835-1908)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1835 ഫെബ്രുവരി 13 നു ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനനം. പ്രതീക്ഷിത മസീഹും മഹദിയും ദൈവനിയുക്തനായ ഖലീഫയുമായി മിർസ ഗുലാം അഹമദിനെ അദ്ദേഹത്തിന്റെ അനുയായികളായ ഖാദിയാനികൾ കരുതുന്നു. എന്നാൽ മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് വിശ്വസിക്കുന്ന മുസ്ലിം സമൂഹം ഗുലാം അഹമദിനെ പ്രവാചകനായോ മറ്റോ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ അനുയായികളെയും മുസ്ലിങ്ങളായി ലോകത്തുള്ള മുസ്ലിങ്ങൾ അംഗീകരിക്കുന്നില്ല.[1][2] ബ്രിട്ടീഷ് കാർക്ക് വേണ്ടി മുസ്ലിംകളെ ഭിന്നിപ്പിക്കാൻ ആയിരുന്നു ഖാദിയാനി താനാണ് വാഗ്ദത്ത മിശിഹാ എന്ന പ്രഖ്യാപനം നടത്താൻ കാരണമെന്ന് കരുതപ്പെടുന്നു. അദ്ദേഹം മരിച്ചത് 1908 മെയ് 26 നു ആണ്.
![](http://upload.wikimedia.org/wikipedia/commons/thumb/e/e6/Mirza_Ghulam_Ahmad_%28c._1897%29.gif/320px-Mirza_Ghulam_Ahmad_%28c._1897%29.gif)