മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
From Wikipedia, the free encyclopedia
മികച്ച പിന്നണിഗായികയ്ക്കുള്ള ഭാരത സർക്കാറിന്റെ ചലച്ചിത്രപുരസ്കാരം(രജത കമലം)(National Film Award for Best Female Playback Singer) നേടിയവരുടെ പട്ടിക താഴെകൊടുക്കുന്നു. ഇതുവരെയുള്ളതിൽ വെച്ച് എറ്റവും പ്രായമേറിയ പുരസ്കാരജേതാവ് ലതാ മങ്കേഷ്കറാണ്, എറ്റവും പ്രായം കുറഞ്ഞത് ഉത്തര ഉണ്ണിക്കൃഷ്ണനും. ഏറ്റവും കൂടുതൽ തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടി എന്ന ബഹുമതി കെ.എസ് ചിത്രയുടെ പേരിലാണുള്ളത്. ആറുതവണ കെ. എസ് ചിത്രയ്ക്ക് ഭാരതത്തിലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
കൂടുതൽ വിവരങ്ങൾ Superlative, മികച്ച ഗായിക ...
Superlative | മികച്ച ഗായിക | |
---|---|---|
ഏറ്റവും കൂടുതൽ തവണ പുരസ്കാരം ലഭിച്ചത് | കെ. എസ്. ചിത്ര (1985, 1986, 1988, 1996, 1997, 2004) | 6 തവണ |
ഏറ്റവും പ്രായം കൂടിയ വിജയി | ലതാ മങ്കേഷ്കർ | 62-ആം വയസ്സിൽ |
ഏറ്റവും പ്രായം കുറഞ്ഞ വിജയി | ഉത്തര ഉണ്ണിക്കൃഷ്ണൻ | 10-ആം വയസ്സിൽ |
അടയ്ക്കുക
വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | ദേശീയപുരസ്കാരം | |
വിഭാഗം | Indian Cinema | |
നിലവിൽ വന്നത് | 1968 | |
ആദ്യം നൽകിയത് | 1968 | |
അവസാനം നൽകിയത് | 2014 | |
ആകെ നൽകിയത് | 45 | |
നൽകിയത് | Directorate of Film Festivals | |
കാഷ് പുരസ്കാരം | ₹50,000 (US$780) | |
വിവരണം | ഒരു വർഷത്തിൽ പുറത്തിറങ്ങിയ എല്ലാ ഇന്ത്യൻ ചലചിത്രങ്ങളിലും വെച്ച് എറ്റവും മികച്ച ഗായിക | |
ആദ്യം ലഭിച്ചത് | പി. സുശീല |
അടയ്ക്കുക