മലയാള മനോരമ ദിനപ്പത്രം
മലയാളത്തിലെ പ്രമുഖ ദിനപ്പത്രം / From Wikipedia, the free encyclopedia
മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപത്രങ്ങളിലൊന്നാണ് മലയാള മനോരമ (Malayala Manorama). വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാളപത്രവും ഇന്ത്യയിലാകമാനമുള്ള കണക്കെടുത്താൽ പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാളമനോരമ.[1][൧] കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ് പത്രത്തിന്റെ പ്രസാധകർ. നസ്റാണി ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ.
വസ്തുതകൾ തരം, Format ...
തരം | ദിനപത്രം |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | മലയാള മനോരമ ഗ്രൂപ്പ് |
എഡീറ്റർ | മാമ്മൻ മാത്യു |
സ്ഥാപിതം | 1888 |
ഭാഷ | മലയാളം |
ആസ്ഥാനം | കോട്ടയം |
ഔദ്യോഗിക വെബ്സൈറ്റ് | manoramaonline.com |
അടയ്ക്കുക