![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9b/Senna_siamea_leaves_and_flowers_03.jpg/640px-Senna_siamea_leaves_and_flowers_03.jpg&w=640&q=50)
മഞ്ഞക്കൊന്ന
From Wikipedia, the free encyclopedia
18 മീറ്ററോളം ഉയരം വയ്ക്കുന്ന മഞ്ഞക്കൊന്ന തണൽ മരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Senna siamea).നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. കൊക്കോ, കാപ്പി, ചായത്തോട്ടങ്ങളിൽ തണൽമരമായി ഉപയോഗിക്കാറുണ്ട്. തിളപ്പിച്ച് ഊറ്റിയശേഷം ഇലയും ഇളംതണ്ടും കായയും ഭക്ഷ്യയോഗ്യമാണ്. മ്യാന്മറിലും തായ്ലാന്റിലും ഇത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. Kaeng khilek എന്ന പ്രസിദ്ധ തായ് വിഭവത്തിൽ ഇത് ഉപയോഗിക്കുന്നു. ഈ മരത്തിലടങ്ങിയിരിക്കുന്ന ബരകോൽ എന്ന സംയുക്തം ഒരു ഔഷധമാണ്. ഇത് മണ്ണിൽ നൈട്രജൻ ഉണ്ടാക്കാറില്ല. തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്[1]. പന്നികൾക്ക് ഇലകൾ വിഷമാണ്. ഇലകൾ പൊതുവേ വിഷമാണ്[2]. പലയിടത്തും മഞ്ഞക്കൊന്ന ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു[3].
കൊന്ന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊന്ന (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ മഞ്ഞക്കൊന്ന, ശാസ്ത്രീയ വർഗ്ഗീകരണം ...
മഞ്ഞക്കൊന്ന | |
---|---|
![]() | |
മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Caesalpinioideae |
Tribe: | Cassieae |
Subtribe: | Cassiinae |
Genus: | Senna |
Species: | S. siamea |
Binomial name | |
Senna siamea (Lam.) Irwin et Barneby | |
Synonyms | |
|
അടയ്ക്കുക