![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/91/Capricornus_constellation_map.svg/langml-640px-Capricornus_constellation_map.svg.png&w=640&q=50)
മകരം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ഭാരതത്തിൽ മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ് മകരം രാശി(Capricornus). ഗ്രീക്ക് നക്ഷത്ര രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. രാശി ചക്രത്തിൽ പത്താമത്തേതായ ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനു, വൃശ്ചികം രാശികൾ സമീപത്തുള്ളതിനാൽ തിരിച്ചറിയാൻ സാധിക്കും.
മകരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മകരം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ
![]() Click for larger image | |
List of stars in Capricornus | |
ചുരുക്കെഴുത്ത്: | Cap |
Genitive: | Capricorni |
Symbolism: | the Horned Goat |
റൈറ്റ് അസൻഷൻ: | 21 h |
ഡെക്ലിനേഷൻ: | −20° |
വിസ്തീർണ്ണം: | 414 sq. deg. (40th) |
പ്രധാന നക്ഷത്രങ്ങൾ: | 9, 13 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
49 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 4 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: | δ Cap (Deneb Algedi) (3.0m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: | HD 192310 (28.78 ly) |
മെസ്സിയർ വസ്തുക്കൾ: | 1 |
Meteor showers: | Alpha Capricornids Chi Capricornids Sigma Capricornids Tau Capricornids Capricorniden-Sagittariids |
സമീപമുള്ള നക്ഷത്രരാശികൾ: | Aquarius Aquila Sagittarius Microscopium Piscis Austrinus |
അക്ഷാംശം +60° നും −90° നും ഇടയിൽ ദൃശ്യമാണ് September മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/57/%E0%B4%AE%E0%B4%95%E0%B4%B0%E0%B4%82_%E0%B4%B0%E0%B4%BE%E0%B4%B6%E0%B4%BF.jpg/320px-%E0%B4%AE%E0%B4%95%E0%B4%B0%E0%B4%82_%E0%B4%B0%E0%B4%BE%E0%B4%B6%E0%B4%BF.jpg)
88 ആധുനിക നക്ഷത്രരാശികളിൽ ഒന്നാണ് മകരം. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രരാശികളിലും മകരം ഉൾപ്പെട്ടിരുന്നു. ഗരുഡൻ, ധനു, സൂക്ഷ്മദർശിനി, ദക്ഷിണമീനം, കുംഭം എന്നിവയാണ് ഇതിന്റെ അതിർത്തിയിൽ കിടക്കുന്ന ഗണങ്ങൾ. രാശിചക്രത്തിലെ ഏറ്റവും ചെറിയ നക്ഷത്രസമൂഹമാണിത്.