![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/09/Pandit_Bhimsen_Joshi_%2528cropped%2529.jpg/640px-Pandit_Bhimsen_Joshi_%2528cropped%2529.jpg&w=640&q=50)
ഭീംസെൻ ജോഷി
ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിൽ, വിശേഷിച്ച് ഖയാൽ വായ്പ്പാട്ടിൽ വിശാരദനായ സംഗീതജ്ഞനാണ് ഭീം / From Wikipedia, the free encyclopedia
ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിൽ, വിശേഷിച്ച് ഖയാൽ വായ്പ്പാട്ടിൽ വിശാരദനായ സംഗീതജ്ഞനാണ് ഭീംസെൻ ഗുരുരാജ് ജോഷി (ജ. ഫെബ്രുവരി 14, 1922 - മ.ജനുവരി 24, 2011). സംഗീതക്കച്ചേരികൾക്കും പഠനത്തിനും ഗവേഷണത്തിനും പ്രചരണത്തിനും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനുമൊക്കെയായി ജീവിതം ഉഴിഞ്ഞു വച്ച അദ്ദേഹം ഖാൻ സാഹിബ് അബ്ദുൾകരീം ഖാന്റെ പ്രശസ്തമായ കിരാന ഘരാനയുടെ പ്രയോക്താവായിരുന്നു.
ഭീംസെൻ ജോഷി | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഭീംസെൻ ഗുരുരാജ് ജോഷി |
പുറമേ അറിയപ്പെടുന്ന | പണ്ഡിറ്റ് (പ.) ഭീംസെൻ ജോഷി, പഡിറ്റ്ജി, ഭാരത്രത്ന പണ്ഡിറ്റ് ഭീംസെൻ ജോഷി , ഭീം-അണ്ണ, അണ്ണ, മുതലായ |
ജനനം | (1922-02-04)ഫെബ്രുവരി 4, 1922 ഗഡഗ്, കർണ്ണാടകം |
ഉത്ഭവം | ഗഡഗ്, കർണ്ണാടകം |
മരണം | ജനുവരി 24, 2011(2011-01-24) (പ്രായം 88) പൂനെ, മഹാരാഷ്ട്ര |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതംl, ഖയാൽ, തുമ്രി, ഭജൻ, അഭംഗ്, മുതലായ. |
തൊഴിൽ(കൾ) | ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞൻ |
വർഷങ്ങളായി സജീവം | 1941–2011 |
പണ്ഡിറ്റ് ഭീംസെൻ ജോഷി എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2008-ൽ ഭീംസെൻ ജോഷിയ്ക്കാണ് ലഭിച്ചത്.[1] 1999-ൽ അദ്ദേഹത്തിന് ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ ലഭിച്ചിരുന്നു.
തന്റെ ഗുരു സവായ് ഗന്ധർവയുടെ അറുപതാം ജന്മദിനം പ്രമാണിച്ച് 1947-ൽ പൂനയിൽ വച്ചു നടന്ന സുപ്രധാന സംഗീതോത്സവമായ സവായ് ഗാന്ധർവ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രശസ്തിയിലേക്കുള്ള യാത്രയുടെ തുടക്കം. പൂനയിലെ സുപ്രധാന സംഗീതോത്സവമായ സവായ് ഗാന്ധർവ സംഗീതോത്സവം എല്ലാ വർഷവും ഡിസംബറിൽ ആഘോഷിച്ചു വരുന്നു.
വാർദ്ധക്യസഹജമായ അസുഖം മൂലം 2011-ജനുവരി 24-ന് രാവിലെ 8 മണിക്ക് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.