From Wikipedia, the free encyclopedia
വളരെയധികം കവചിത വാഹനങ്ങൾ, കാലാൾ വ്യുഹങ്ങൾ എന്നിവയും കൂടാതെ വ്യോമ പിന്തുണയുമായി എതിരാളിയുടെ പ്രതിരോധനിര തകർക്കുകയും വേഗത്തിൽ വ്യോമപിന്തുണയോടെ പ്രതിരോധകരെ വളഞ്ഞാക്രമിക്കുകയും ചെയ്യുന്ന യുദ്ധതന്ത്രമാണ് ബ്ലിറ്റ്സ്ക്രീഗ്'(German, "മിന്നലാക്രമണം"ⓘ.[1][2][3] ബ്ലിറ്റ്സ്ക്രീഗ് യുദ്ധതന്ത്രത്തിലൂടെ ശ്രമിക്കുന്നത് നിരന്തരമായി മാറുന്ന ഒരു യുദ്ധരംഗം സൃഷ്ട്ടിച്ച് എതിരാളിയുടെ സംതുലിതാവസ്ഥ തകർത്ത് പൂർണമായ ഒരു കൂട്ടക്കുരുതിയിലുടെ പരാജയപ്പെടുത്താനാണ്.[2][3][4][5]
രണ്ടു ലോകമഹായുദ്ധങ്ങൾക്കുമിടയിൽ(ഇന്റർവാർ കാലഘട്ടം) പൂർണ്ണതയിലെത്തിയ വ്യോമ, ടാങ്ക് സാങ്കേതികവിദ്യകൾ എതിരാളിയുടെ വ്യുഹങ്ങളിലേക്ക് അവരുടെ ശക്തമായകേന്ദ്രങ്ങൾ മറികടന്ന് വളഞ്ഞാക്രമിക്കുന്ന(Kesselschlacht) ജർമൻ പരമ്പരാഗത മിന്നലാക്രമണ സങ്കേതങ്ങളുമായി(Bewegungskrieg) വ്യവസ്ഥാനുസൃതമായി ചേർക്കപ്പെട്ടു.[3][6] പോളണ്ട് അധിനിവേശകാലത്ത് പടിഞ്ഞാറൻ മാധ്യമപ്രവർത്തകർ ഈ യുദ്ധരീതിയെ വിശേഷിപ്പിക്കാൻ ബ്ലിറ്സ്ക്രീഗ് എന്ന പദം ഉപയോഗിച്ചു.[7] ഒരു ജർമൻ സൈനിക ആനുകാലികമായ Deutsche Wehr(ജർമൻ പ്രതിരോധം)ഇൽ മിന്നലാക്രമണത്തെ ബ്ലിറ്സ്ക്രീഗ് എന്ന വിശേഷിപ്പിച്ചിട്ടുണ്ട്.[8] 1939-40 കാലഘട്ടത്തിലെ യുദ്ധങ്ങളിൽ ജർമൻ അതിവേഗ ദൗത്യങ്ങൾ വ്യാപക വിജയമായിരുന്നു. 1940ഓടെ പാശ്ചാത്ത്യ മാധ്യമങ്ങൾ ബ്ലിറ്സ്ക്രീഗ് എന്ന പദം വ്യാപകമായി ഉപയോഗിച്ചു. പെട്ടെന്നുള്ള ആക്രമങ്ങളും എതിരാളിയുടെ പൊതുവെയുള്ള തയ്യാറില്ലായ്മയും ജർമൻ ആക്രമത്തിന്റെ വേഗതയോടു പിടിച്ചുനിൽക്കാൻ പറ്റാത്തതും ഈ യുദ്ധരീതി മുതലെടുത്തു.[9][10] ഫ്രാൻസിലെ യുദ്ധത്തിൽ ഫ്രഞ്ച് സൈന്യം തങ്ങളുടെ കാലാൾസേനാ പ്രതിരോധനിരകൾ പുഴയോരങ്ങളിൽ സജ്ജീകരിക്കാൻ ശ്രമിക്കിച്ചെങ്കിലും ജർമൻ സൈന്യം പ്രതീക്ഷിച്ചതിലും നേരത്തെ ആക്രമം ആരംഭിച്ചു.[10]
രണ്ടാം ലോകയുദ്ധകാലത്ത് ഇംഗ്ലീഷ്-ജർമൻ മാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടെങ്കിലും ബ്ലിറ്സ്ക്രീഗ് ജർമൻ പ്രതിരോധസേന(Wehrmacht) ഒരു ഔദ്യോഗിക സൈനിക പദമായി പ്രചാരണത്തിനല്ലാതെ ഉപയോഗിച്ചിരുന്നില്ല.[9] കുർട് സ്റ്റുഡന്റ്, ഫ്രാൻസ് ഹാൽഡർ, ജൊഹാൻ അഡോൾഫ് വോൺ കീൽമാൻസെഗ് തുടങ്ങിയ ചില ഉന്നത ഓഫീസർമാർ ഇതൊരു സൈനിക ആശയമായിരുന്നു എന്നതിനെ ചോദ്യം ചെയ്തിച്ചിട്ടുണ്ട്. കീൽമാൻസെഗിന്റെ അനുമാന പ്രകാരം ബ്ലിറ്റ്സ്ക്രീഗ് എന്ന് പലരും ധരിക്കുന്നത് "സാഹചര്യങ്ങൾക്കനുസൃതമായി ഉദ്ഭവിച്ച പ്രതിവിധികളാണ്". സ്റ്റുഡന്റ് ഇതിനെ വിവരിക്കുന്നത് "പരിതഃസ്ഥിതികളിൽ നിന്ന് സ്വാഭാവികമായി ഉയർന്നുവന്ന" ആശയമാണ്.[11] ജർമൻ പ്രതിരോധസേന ഒരിക്കലും ഇതൊരു ഔദ്യോഗിക ആശയമായി ഏറ്റെടുത്തിരുന്നില്ല. 2005ൽ ചരിത്രകാരനായ കാൾ-ഹെയ്ൻസ് ഫ്രേയ്സർ അനുമാനിച്ചത് കമാൻഡർമാർ പുത്തൻ സാങ്കേതികവിദ്യകൾ പരമ്പരാഗത സൈനിക തത്ത്വങ്ങൾക്കനുസൃതമായി ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചതിന്റെയും ശരിയായസമയത്ത് ശരിയായ സ്ഥലത്ത് ശരിയായ യൂണിറ്റുകളെ ഉപയോഗിച്ചതിന്റെയും ഫലമാണ് ബ്ലിറ്റ്സ്ക്രീഗ് എന്നാണ്.[12] ആധുനികചരിത്രകാരന്മാർ ഇന്ന് ബ്ലിറ്റ്സ്ക്രീഗിനെ മനസ്സിലാക്കുന്നത് 19ആം നൂറ്റാണ്ടിലെ ജർമൻ സൈനികതന്ത്രങ്ങളോടൊപ്പം ഇന്റർവാർ കാലഘട്ടത്തിലെ സാങ്കേതികവിദ്യയുടെ ഉപയോഗമായാണ്.[13] ആധുനിക ചരിത്രകാരന്മാർ ബ്ലിറ്സ്ക്രീഗ് എന്നപദം രണ്ടാം ലോകയുദ്ധത്തിന്റ ആദ്യകാലത്ത് ജർമ്മനി ഉപയോഗിച്ചിരുന്ന മിന്നലാക്രമണങ്ങളെ പൊതുവെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഫ്രേയ്സറുടെ അഭിപ്രായത്തിൽ, ഹെയ്ൻസ് ഗുഡറിയന്റെ സൈനിക വാഹന വ്യൂഹങ്ങളേപ്പറ്റിയുള്ള അഭിപ്രായങ്ങൾ പരിഗണിച്ച് ബ്ലിറ്സ്ക്രീഗ് എന്നത് ആധുനിക മിന്നലാക്രമണങ്ങൾക്കുള്ള പര്യായമായി ഉപഗയോഗിക്കാം.[14]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.