ബ്രൗസർ യുദ്ധങ്ങൾ
വിപണിയിൽ മേധാവിത്വം നേടുന്നതിനു വേണ്ടി വെബ് ബ്രൗസറുകൾ തമ്മിലുള്ള മൽസരങ്ങൾ / From Wikipedia, the free encyclopedia
വിപണിയിൽ മേധാവിത്വം നേടുന്നതിനു വേണ്ടി നിലവിൽ നടക്കുന്നതും മുൻപ് നടന്നതുമായ വെബ് ബ്രൗസറുകൾ തമ്മിലുള്ള മൽസരങ്ങളെ ബ്രൗസർ യുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രധാനമായും രണ്ട് കാലഘട്ടങ്ങളെ ഇതു വഴി സൂചിപ്പിക്കാറുണ്ട്: 1990 കളുടെ അവസാനം വിപണിയിൽ മേധാവിത്വമുള്ള നെറ്റ്സ്കേപ്പ് നാവിഗേറ്ററും മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോററും നടന്ന മൽസരം. ഇതിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ നെറ്റ്സ്കേപ്പ് നാവിഗേറ്ററിനെ മറികടക്കുകയുണ്ടായി. മറ്റൊന്ന് 2003 മുതൽ നിലവിലെ വരെ ഇന്റർനെറ്റ് എക്സ്പ്ലോററും ശേഷം വന്ന ബ്രൗസറുകളായ മോസില്ല ഫയർഫോക്സ്, സഫാരി, ഓപ്പറ, 2008 ൽ പുറത്തിറങ്ങിയ ഗൂഗിൾ ക്രോം തുടങ്ങിയവ തമ്മിലുള്ള മൽസരമാണ്.