ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ്, പിലാനി
From Wikipedia, the free encyclopedia
രാജസ്ഥാനിലെ പിലാനിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ബിറ്റ്സ്' എന്നറിയപ്പെടുന്ന ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ്[1][2]. ബിറ്റ്സിന് ബിറ്റ്സ്, പിലാനി - ദുബായ് [3], ബിറ്റ്സ്, പിലാനി - ഗോവ [4], ബിറ്റ്സ്, പിലാനി - ഹൈദരാബാദ് [5] എന്നീ കാമ്പസുകളുമുണ്ട്. പുറമേ ബാംഗ്ലൂരിൽ ഒരു എക്സ്റ്റൻഷൻ സെന്ററും (extension centre) ഉണ്ട്. ഈ സ്ഥാപനം ബിർള എജ്യൂക്കേഷനൽ ട്രസ്റ്റ് (BET) -നു കീഴിലുള്ളതാണ്. 2009 ഇന്ത്യ റ്റുടേ, ഔട്ലുക് എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ റ്റെക്നോളജി വിദ്യാഭ്യാസസ്ഥാപനമായി ബിറ്റ്സിനെ തെരഞ്ഞെടുത്തു. [6] വർഷങ്ങളായി ഇന്ത്യയിലെ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഐ. ഐ. ടി. കളോടൊപ്പം ബിറ്റ്സും സ്ഥാനം കണ്ടെത്തുന്നു. ഏഷ്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിലും ബിറ്റ്സ് സ്ഥാനം നേടി[7].
ആദർശസൂക്തം | ज्ञानं परम् बलं gyanam paramam balam "Knowledge is Power Supreme" |
---|---|
തരം | Private |
സ്ഥാപിതം | 1929. Became Deemed University in 1964 |
ചാൻസലർ | കുമാര്‍ മംഗലം ബിർള |
വൈസ്-ചാൻസലർ | പ്രൊഫ. എൽ . കെ. മഹേശ്വരി |
കാര്യനിർവ്വാഹകർ | 347 |
ബിരുദവിദ്യാർത്ഥികൾ | 2000 annual intake |
185 annual intake | |
സ്ഥലം | Pilani (1929), India Goa (2004), India Hyderabad (2008), India Dubai (2000), UAE |
Alumni | BITSAA |
അഫിലിയേഷനുകൾ | ACU, WACE |
വെബ്സൈറ്റ് | BITS-Pilani, Pilani Campus, BITS-Pilani, Goa Campus BITS-Pilani, Hyderabad Campus BITS-Pilani, Dubai Campus |
പ്രമാണം:''Molecule (Sciences), Lotus (Humanities), Rocket (Technology)'' |