![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d0/India_Goa_Big_Vagator_Beach_with_Fort_Chapora.jpg/640px-India_Goa_Big_Vagator_Beach_with_Fort_Chapora.jpg&w=640&q=50)
ഗോവ
ഇന്ത്യയിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
ഗോവ ഉച്ചാരണംⓘ (Konkani: गोंय /ɡɔ̃j/) വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്.
ഗോവ | |
അപരനാമം: | |
[[Image:|180px|]] | |
തലസ്ഥാനം | പനാജി |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
പി.എസ്. ശ്രീധരൻ പിള്ള പ്രമോദ് സാവന്ത്[1] |
വിസ്തീർണ്ണം | 3702ച.കി.മീ |
ജനസംഖ്യ | 1,400,000 |
ജനസാന്ദ്രത | 363/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | കൊങ്കണി |
![]() | |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d0/India_Goa_Big_Vagator_Beach_with_Fort_Chapora.jpg/640px-India_Goa_Big_Vagator_Beach_with_Fort_Chapora.jpg)
പനാജിയാണ് ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ് ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.