![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/59/H.B._Mor_Baselios_Thomas_I.jpg/640px-H.B._Mor_Baselios_Thomas_I.jpg&w=640&q=50)
ബസേലിയോസ് തോമസ് പ്രഥമൻ
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ 3ാമത്തെ കാതോലിക്ക / From Wikipedia, the free encyclopedia
സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ മഫ്രിയോനോയും (കാതോലിക്കോസ്) മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനും ആണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. ഇദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം ഇന്ത്യയുടെ കാതോലിക്ക എന്നാണ് എങ്കിലും 'കിഴക്കിന്റെ മഫ്രിയോനോ' എന്ന് കൂടി അറിയപ്പെടുന്നു. മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ എന്ന നിലയിൽ ഇദ്ദേഹം ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളാണ്.[1]
വസ്തുതകൾ ശ്രേഷ്ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ്, സഭ ...
ശ്രേഷ്ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് | |
---|---|
ഇന്ത്യയുടെ കാതോലിക്കോസ് | |
![]() | |
സഭ | സുറിയാനി ഓർത്തഡോക്സ് സഭ |
നിയമനം | 26 ജൂലൈ 2002 |
മുൻഗാമി | ബസേലിയോസ് പൗലോസ് ദ്വിതീയൻ |
വൈദിക പട്ടത്വം | സെപ്റ്റംബർ 1958 |
പദവി | മഫ്രിയോനോ |
വ്യക്തി വിവരങ്ങൾ | |
ജനനം | (1929-07-22) 22 ജൂലൈ 1929 (94 വയസ്സ്) പുത്തൻകുരിശ്, കേരളം, ഭാരതം |
ദേശീയത | ഭാരതീയൻ |
വിഭാഗം | മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ |
ഭവനം | മൗണ്ട് സീനായി കാതോലിക്കേറ്റ് അരമന, കോതമംഗലം |
അടയ്ക്കുക