ഫ്രണ്ട്സ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫ്രണ്ട്സ്. സംവിധാനം സിദ്ധിക്ക്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യപ്രാധാന്യമുള്ള ഈ മൂന്ന് കഥാപാത്രങ്ങളായി രംഗത്ത് വരുന്നത്. ഇവർക്കൂടാതെ മീന, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. ഈ സിനിമയുടെ വൻ വിജയത്തെത്തുടർന്ന് തമിഴിൽ ഈ സിനിമ പുനർനിർമ്മിക്കുകയുണ്ടായി. സിദ്ധിക്ക് തന്നെയായിരുന്നു തമിഴ് പതിപ്പിന്റേയും സംവിധായകൻ. വിജയ് ആയിരുന്നു തമിഴ് പതിപ്പിലെ നായകൻ.
ഈ ലേഖനം ഫ്രണ്ട്സ് എന്ന മലയാളചലച്ചിത്രത്തെക്കുറിച്ചാണ്. മറ്റുള്ളവയ്ക്ക് ഫ്രണ്ട്സ് (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ ഫ്രണ്ട്സ്, സംവിധാനം ...
ഫ്രണ്ട്സ് | |
---|---|
സംവിധാനം | സിദ്ധിക്ക് |
നിർമ്മാണം | ലാൽ ഹരി സരിത |
രചന | സിദ്ധിക്ക് |
അഭിനേതാക്കൾ | ജയറാം മുകേഷ് ശ്രീനിവാസൻ മീന |
സംഗീതം | ഇളയരാജ |
ഗാനരചന | കൈതപ്രം ആർ.കെ. ദാമോദരൻ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൗരിശങ്കർ |
സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് ഹരിശ്രീ കമ്പൈൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 2 കോടി |
ആകെ | 11 കോടി |
അടയ്ക്കുക