From Wikipedia, the free encyclopedia
ഫെയർബാങ്ക്സ് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു പ്രധാന പട്ടണമാണ്. അലാസ്ക ഉൾനാടൻ മേഖലയിലെ ഏറ്റവു വലിയ പട്ടണവുമാണിത്. ഫെയർബാങ്ക്സ് ഒരു ഹോം റൂൾ പട്ടണവും ഫെയർബാങ്ക്സ നോർത്ത് സ്റ്റാർ ബറോയുടെ ആസ്ഥാനവുമാണ്. 2014 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തലെ ജനസംഖ്യ 32,469 ആയിരുന്നു. പട്ടണം ഉൾപ്പെടെ, ഫെയർബാങ്ക്സ നോർത്ത് സ്റ്റാർ ബോറോയിലെ ആകെ ജനസംഖ്യ 99,357 ആണ്. ഇതനുസരിച്ച് ഫെയർബാങ്ക്സ് പട്ടണം, ആങ്കറേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന യു.എസിലെ രണ്ടാമത്തെ മെട്രോപോളിറ്റൻ മേഖലയാണ്. ആങ്കറേജ് നഗരത്തിന് 358 മൈൽ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫെയർബാങ്ക് സിറ്റി "ദ ഗോൾഡൻ ഹാർട്ട് ഓഫ് അലാസ്ക" എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1902 ൽ ഇവിടെ സ്വർണ്ണ ശേഖരം കണ്ടുപിടിച്ചിരുന്നു.
ഫെയർബാങ്ക്സ്, അലാസ്ക | ||
---|---|---|
City | ||
സിറ്റി ഓഫ് ഫെയർബാങ്ക്സ് | ||
Downtown Fairbanks in 2009 | ||
| ||
Motto(s): The Golden Heart City | ||
Location within Fairbanks North Star Borough and the U.S. state of Alaska | ||
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് | |
സംസ്ഥാനം | അലാസ്ക | |
Borough | Fairbanks North Star | |
Incorporated | November 10, 1903[1] | |
• Mayor | John Eberhart[2] | |
• State senators | Click Bishop (R)[3] Pete Kelly (R) | |
• State reps. | Scott Kawasaki (D) Steve Thompson (R) Adam Wool (D)[3] | |
• City | [[1 E+7_m²|84.6 ച.കി.മീ.]] (32.7 ച മൈ) | |
• ഭൂമി | 82.5 ച.കി.മീ.(31.9 ച മൈ) | |
• ജലം | 2.1 ച.കി.മീ.(0.8 ച മൈ) | |
ഉയരം | 136 മീ(446 അടി) | |
(2010) | ||
• City | 32,070 Ranked 2nd | |
• കണക്ക് (2014) | 32,469 | |
• ജനസാന്ദ്രത | 379.7/ച.കി.മീ.(981.9/ച മൈ) | |
• നഗരപ്രദേശം | 51,926 | |
• മെട്രോപ്രദേശം | 97,581 | |
Demonym(s) | Fairbanksan | |
സമയമേഖല | UTC-9 (AKST) | |
• Summer (DST) | UTC-8 (AKDT) | |
ZIP code | 99701, 99702, 99703, 99705, 99706, 99707, 99708, 99709, 99710, 99711, 99712, 99714, 99716, 99725 (Ester), 99767, 99775-(UAF), 99790 | |
Area code | 907 | |
FIPS code | 02-24230 | |
GNIS feature ID | 1401958 | |
വെബ്സൈറ്റ് | ci |
ഫെയർബാങ്ക്സ് നിലനിൽക്കുന്ന പ്രദേശത്ത് ഒരു ശാശ്വതമായ അലാസ്കൻ തദ്ദേശീയ താമസകേന്ദ്രമില്ലായിരുന്നെല്ലെങ്കിൽക്കൂടി ആയിരക്കണക്കിന് വർഷങ്ങളായി അത്തബാസ്കൻ ജനത ഈ പ്രദേശം ഉപയോഗിച്ചുവന്നിരുന്നു. യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാങ്ക്സ് സ്ഥിതിചെയ്യുന്ന ഭൂഭാഗത്തു നടത്തിയ ഒരു പുരാവസ്തു ഉത്ഘനനത്തിൽ ഈ സൈറ്റിൽനിന്ന് ഏകദേശം 3,500 വർഷം പഴക്കമുള്ള ഒരു തദ്ദേശീയ ക്യാമ്പ് കണ്ടെത്തിയിരുന്നു. ഈ സൈറ്റിൽനിന്നു ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ തദ്ദേശീയ പ്രവർത്തനങ്ങൾ കാലാനുസൃതമായി വേട്ടയാടുന്നതിനും മത്സ്യബന്ധനത്തിനും മാത്രമായിട്ടായിരുന്നുവെന്ന് അനുമാനിക്കപ്പെട്ടു. ഇതുകൂടാതെ, ഫോർട്ട് വെയ്ൻ റൈറ്റിന് സമീപത്തുള്ള പുരാവസ്തുഗവേഷണ സൈറ്റുകൾ 10,000 വർഷംവരെ പഴക്കമുള്ളതാണ് വെളിവാക്കപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാക്സ് സൈറ്റിൽ നിന്നും കുഴിച്ചെടുത്ത അമ്പിൻമുനകൾ ഏഷ്യയിൽനിന്നു കണ്ടെടുത്ത സമാന വസ്തുക്കളുമായി പൊരുത്തപ്പെട്ടതിൽനിന്നു വ്യക്തമാകുന്നത് വടക്കേ അമേരിക്കയിലേയ്ക്കുള്ള മനുഷ്യ വ്യാപനം ഒരു ലാന്റ് ബ്രിഡ്ജ് വഴിയാണെന്ന ആദ്യത്തെ തെളിവുകൾ നൽകിയിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.