ഫെമെൻ
From Wikipedia, the free encyclopedia
2008-ൽ ഉക്രൈനിൽ രൂപീകരിച്ച ഒരു ഫെമിനിസ്റ്റ് സംഘടനയാണ് ഫെമെൻ (FEMEN) (Ukrainian: Фемен). ഇപ്പോൾ പാരീസ് പാരീസ് ആണ് ഇവരുടെ ആസ്ഥാനം.[7] വിവാദങ്ങളുണ്ടാക്കുന്നതരം[8][9] പ്രതിഷേധങ്ങൾ മാറുമറയ്ക്കാതെ നടത്തുന്നതിലൂടെയാണ് ഈ സംഘടന പ്രശസ്തി നേടിയത്. ലൈംഗിക ടൂറിസം,[1][8] മത സംഘടനകൾ,[10] ലിംഗവിവേചനം, സ്വവർഗ്ഗാനുരാഗികളോടുള്ള വിവേചനം,[11] മറ്റ് സാമൂഹിക, രാഷ്ട്രീയ ആന്താരാഷ്ട്രീയ വിഷയങ്ങൾ എന്നിവ ഈ സംഘടനയുടെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
സ്ഥാപിതം | 2008 ഏപ്രിൽ 10[1] |
---|---|
സ്ഥാപകർ | അന്ന ഹട്സോൾ[1] |
തരം | പ്രതിഷേധ സംഘടന |
Focus | സ്ത്രീ സ്വാതന്ത്ര്യം[2] |
Location | |
പ്രധാന വ്യക്തികൾ | അന്ന ഹട്സോൾ[1] ഓക്സാന ഷാച്ച്കോ[5] അലക്സാണ്ട്ര ഷെവ്ചെങ്കോ[6] ഇന്ന ഷെവ്ചെങ്കോ[5] |
മുദ്രാവാക്യം | സെക്സ്ട്രീമിസം[2] |
വെബ്സൈറ്റ് | femen.org |
"പുരുഷമേധാവിത്വത്തിനെ അതിന്റെ മൂന്ന് രൂപങ്ങളായ സ്ത്രീ ലൈംഗിക ചൂഷണം, ഏകാധിപത്യം, മതം എന്നിവയെ ചെറുക്കുന്നതിലൂടെ പ്രതിരോധിക്കുന്നു" എന്നാണ് ഫെമെൻ അവകാശപ്പെടുന്നത്.[12] "സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനായി സെക്സ്ട്രീമിസം ഉപയോഗിക്കുക" എന്നത് ഫെമെന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.[7] പ്രതിഷേധത്തിനിടെ ഫെമെൻ പ്രവർത്തകരെ പോലീസ് പല തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.[12][13]