From Wikipedia, the free encyclopedia
ലോകത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ[2] പക്ഷികളിലൊന്നാണ് ഫിലിപ്പീൻ പരുന്ത്. Pithecophaga jefferyi എന്ന ശാസ്ത്രീയനാമമുള്ള ഈ പരുന്ത് വലിയ ഫിലിപ്പീൻ പരുന്ത്, കുരങ്ങുതീനിപ്പരുന്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ പക്ഷി ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. Accipitridae കുടുംബത്തിൽ പെടുന്ന ഈ പക്ഷിക്ക് പക്ഷിരാജാവ് എന്നർത്ഥം വരുന്ന Haribon, Haring Ibon എന്നീ പേരുകളുമുണ്ട്. ബനോഗ് എന്നാണ് ഇതിന്റെ തദ്ദേശനാമം.[3]
Philippine Eagle | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Falconiformes (or Accipitriformes, q.v.) |
Family: | |
Genus: | Pithecophaga Ogilvie-Grant, 1897 |
Species: | P. jefferyi |
Binomial name | |
Pithecophaga jefferyi Ogilvie-Grant, 1897 | |
കാണപ്പെടുന്ന പ്രദേശങ്ങളുടെ ഭൂപടം |
1896-ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ ജോൺ വൈറ്റ്ഹെഡാണ് ഈ പരുന്തുവർഗ്ഗത്തെ ആദ്യമായി നിരീക്ഷിച്ചത്. പരുന്തിനെ ആദ്യമായി നിരീക്ഷിച്ച ബോങ്കയിലെ തദ്ദേശവാസികൾ ഈ പക്ഷി കുരങ്ങുകളെ മാത്രമേ ഭക്ഷിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് കുരങ്ങുതീനിപ്പരുന്ത് എന്നാണ് ഈ പക്ഷിക്ക് ആദ്യം പേരിട്ടത്. ശാസ്ത്രനാമത്തിലെ ജീനസ് നാമവും ഇങ്ങനെ ഉണ്ടായതാണ് (Pithecophage = കുരങ്ങുതീനി).[4] എന്നാൽ മറ്റ് ജന്തുക്കളെയും പരുന്ത് തിന്നുമെന്ന് പിന്നീട് മനസ്സിലായതിനാലും മറ്റ് പരുന്തുകളെയും ഈ നാമം കൊണ്ട് വിവക്ഷിച്ചിരുന്നെന്നതിനാലും 1978-ൽ പേര് ഫിലിപ്പീൻ പരുന്ത് എന്നാക്കി മാറ്റി. 1995-ൽ ഈ പരുന്തിനെ ഫിലിപ്പീൻസ് ഒരു ഔദ്യോഗികചിഹ്നമായി പ്രഖ്യാപിച്ചു. ഈ സ്പീഷീസിന് മറ്റ് ഉപസ്പീഷീസുകളൊന്നുമില്ല.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.