ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരം From Wikipedia, the free encyclopedia
ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) അഥവാ സ്വർണ്ണപ്പന്ത്. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.[1] സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്തെ കോൺഗ്രസ് ഹാളിൽ വച്ച് പുരസ്കാര പ്രഖ്യാപനം നടത്തുന്നു.[2][3][4]
കായികപുരസ്കാരം | |
---|---|
കായിക ഇനം | അസോസിയേഷൻ ഫുട്ബോൾ |
നൽകുന്നത് | ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിന് ഫിഫ നൽകുന്ന പുരസ്കാരം. |
ഇംഗ്ലീഷ് പേര് | FIFA Ballon d'Or |
ചരിത്രം | |
ആദ്യം നൽകിയത് | 2010 |
ആകെ തവണ | 6 |
ആദ്യ ജേതാവ് | ലയണൽ മെസ്സി (2010) |
കൂടുതൽ തവണ | ലയണൽ മെസ്സി (4 തവണ) |
ഏറ്റവുമൊടുവിൽ | കരീം ബെൻസീമ (2022) |
വെബ്സൈറ്റ് | www |
2010-ൽ അർജന്റീനയുടെ ലയണൽ മെസ്സിക്കാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. പിന്നീടുള്ള രണ്ടു വർഷങ്ങളിലും (2011-ലും 2012-ലും) പുരസ്കാരം നിലനിർത്തിക്കൊണ്ട് ആദ്യത്തെ ഹാട്രിക് നേട്ടവും മെസ്സി സ്വന്തമാക്കിയിരുന്നു.[5] ഏറ്റവുമൊടുവിൽ 2015-ലെ പുരസ്കാരവും മെസ്സിക്കായിരുന്നു. ഇതോടെ നാലു ഫിഫ ബാലൺ ഡി ഓർ പുരസ്കാരങ്ങളും 2009-ലെ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഉൾപ്പെടെ അഞ്ചു ലോക ഫുട്ബോളർ പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.[6] 2013-ലെയും 2014-ലെയും ഫിഫ ബാലൺ ഡി ഓർ പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ലഭിച്ചത്.[6]
1956 മുതൽ 2009 വരെ മികച്ച ലോക ഫുട്ബോളറിനു ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരമാണ് നൽകിയിരുന്നത്. ഈ പുരസ്കാരത്തെയും ഫ്രഞ്ച് ഫുട്ബോളിലെ ബാലൺ ഡി ഓർ പുരസ്കാരത്തെയും ചേർത്തുകൊണ്ട് ഫിഫ ബാലൺ ഡി ഓർ എന്ന പേരിൽ പുരസ്കാരം നൽകിത്തുടങ്ങിയത് 2010 മുതൽക്കാണ്.[7] ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തോടൊപ്പം മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള വിമെൻസ് വേൾഡ് പ്ലെയർ ഓഫ് ദി ഇയർ, മികച്ച പരിശീലകനുള്ള വേൾഡ് കോച്ച് ഓഫ് ദി ഇയർ, മികച്ച ഗോളിനുള്ള പുസ്കാസ് സമ്മാനം, ഫിഫ വേൾഡ് XI സമ്മാനം, എന്നിവയും പ്രഖ്യാപിക്കാറുണ്ട്.
2009 വരെ മികച്ച ലോക ഫുട്ബോളർക്കു ഫിഫ നൽകിയിരുന്നത് വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരമാണ്. 2010 മുതലാണ് ഫിഫ ബാലൺ ഡി ഓർ പുരസ്കാരം നൽകിത്തുടങ്ങിയത്. 2010 മുതലുള്ള ജേതാക്കളുടെ പട്ടിക താഴെ ചേർക്കുന്നു. 1956 മുതൽ 2009 വരെയുള്ള ജേതാക്കളുടെ പട്ടികയ്ക്കായി യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ എന്ന താൾ കാണുക.
വർഷം[൧] | ചിത്രം | ജേതാവ് | രാജ്യം/ക്ലബ്ബ് | അന്തിമ പട്ടികയിലുണ്ടായിരുന്നവർ |
---|---|---|---|---|
2010 | ലയണൽ മെസ്സി[1] | അർജന്റീന/എഫ്.സി. ബാഴ്സലോണ | ആന്ദ്രേ ഇനിയേസ്റ്റ, സാവി | |
2011 | ലയണൽ മെസ്സി[1] | അർജന്റീന/എഫ്.സി. ബാഴ്സലോണ | ക്രിസ്റ്റ്യാനോ റൊണാൾഡോ, സാവി | |
2012 | ലയണൽ മെസ്സി[1] | അർജന്റീന/എഫ്.സി. ബാഴ്സലോണ | ക്രിസ്റ്റ്യാനോ റൊണാൾഡോ, ആന്ദ്രെ ഇനിയേസ്റ്റ | |
2013 | ക്രിസ്റ്റ്യാനോ റൊണാൾഡോ[1] | പോർച്ചുഗൽ/റയൽ മാഡ്രിഡ് | ലയണൽ മെസ്സി, ഫ്രാങ്ക് റിബറി | |
2014 | ക്രിസ്റ്റ്യാനോ റൊണാൾഡോ[1] | പോർച്ചുഗൽ/റയൽ മാഡ്രിഡ് | ലയണൽ മെസ്സി, മാനുവൽ ന്യൂയർ | |
2015 | ലയണൽ മെസ്സി[1] | അർജന്റീന/എഫ്.സി. ബാഴ്സലോണ | ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ | |
2016 | ക്രിസ്റ്റ്യാനോ റൊണാൾഡോ[1] | പോർച്ചുഗൽ/റയൽ മാഡ്രിഡ് | ലയണൽ മെസ്സി, അന്റോയിൻ ഗ്രീസ്മാൻ | |
2017 | ക്രിസ്റ്റ്യാനോ റൊണാൾഡോ[1] | പോർച്ചുഗൽ/റയൽ മാഡ്രിഡ് | ലയണൽ മെസ്സി, നെയ്മർ |
൧ ^ പ്രസ്തുത വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നത്. പുരസ്കാരം പ്രഖ്യാപിക്കുന്നത് അടുത്ത വർഷമാകാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.