ഫയറ്റെവില്ലെ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിലെ കംബർലാൻഡ് കൗണ്ടിയിലെ ഒരു നഗരമാണ് ഫയറ്റെവില്ലെ. കംബർലാൻഡ് കൗണ്ടിയുടെ ആസ്ഥാനവുംകൂടിയാണിത്.[4] നഗരത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന യുഎസ് കരസേനയുടെ പ്രധാന ആയുധസംഭരണകേന്ദ്രമായ ഫോർട്ട് ബ്രാഗിന്റെ പേരിലാണ് നഗരം കൂടുതലായി അറിയപ്പെടുന്നത്.
ഫയറ്റെവില്ലെ, വടക്കൻ കരോലിന | |
---|---|
City of Fayetteville | |
View of the Market House and Downtown Fayetteville | |
Location in Cumberland County and the state of North Carolina. | |
Coordinates: 35°3′9″N 78°52′41″W | |
Country | United States |
State | North Carolina |
County | Cumberland |
Settled | 1783 |
നാമഹേതു | Gilbert du Motier, Marquis de Lafayette |
• Mayor | Mitch Colvin (D) |
• City Manager | Doug Hewett |
• City | 147.7 ച മൈ (382.6 ച.കി.മീ.) |
• ഭൂമി | 145.9 ച മൈ (377.8 ച.കി.മീ.) |
• ജലം | 1.9 ച മൈ (4.8 ച.കി.മീ.) |
ഉയരം | 263 അടി (80 മീ) |
(2010) | |
• City | 2,00,564 US: 110th |
• കണക്ക് (2019)[1] | 2,11,657 |
• മെട്രോപ്രദേശം | 3,86,662 |
സമയമേഖല | UTC−5 (Eastern (EST)) |
• Summer (DST) | UTC−4 (EDT) |
ZIP code | 28301, 28302, 28303, 28304, 28305, 28306, 28307 (Fort Bragg), 28308 (Pope AAF), 28309, 28310 (Fort Bragg), 28311, 28312, 28314,28387,28374 |
ഏരിയ കോഡ് | 910 |
FIPS code | 37-22920[2] |
GNIS feature ID | 1020226[3] |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
നാഷണൽ സിവിക് ലീഗിൽ നിന്ന് മൂന്ന് തവണ ഓൾ-അമേരിക്ക സിറ്റി അവാർഡ് ഫയെറ്റെവില്ലെ നഗരത്തിനു ലഭിച്ചിട്ടുണ്ട്. 2010 ലെ യു.എസ് സെൻസസ് പ്രകാരം 200,564[5] ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2019 ൽ കണക്കുകൂട്ടിയതു പ്രകാരം 211,657 ആയിരുന്നു. വടക്കൻ കരോലിനയിലെ ആറാമത്തെ വലിയ നഗരമാണിത്. കേപ് ഫിയർ നദിയോരത്ത്, തീരദേശ സമതല പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സാൻഡ്ഹിൽസ് മേഖലയിലാണ് നഗരം നിലനിൽക്കുന്നത്.
2019 ൽ 526,719 ജനസംഖ്യ കണക്കാക്കപ്പെട്ടെ ഫയെറ്റെവില്ലെ മെട്രോപൊളിറ്റൻ പ്രദേശം തെക്കുകിഴക്കൻ വടക്കൻ കരോലിനയിലെ ഏറ്റവും വലുതും സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പ്രദേശവുമാണ്. ഫയറ്റെവില്ലെയിലെ മെട്രോയുടെ ഗ്രാമീണ പ്രദേശങ്ങളിൽ ഫോർട്ട് ബ്രാഗ്, ഹോപ് മിൽസ്, സ്പ്രിംഗ് ലേക്ക്, റെയ്ഫോർഡ്, പോപ്പ് ഫീൽഡ്, റോക്ക്ഫിഷ്, സ്റ്റെഡ്മാൻ, ഈസ്റ്റോവർ എന്നിവ ഉൾപ്പെടുന്നു. ഫയറ്റെവില്ലെയുടെ മേയർ ആദ്യ ഔദ്യോഗിക കാലാവധിയിൽ തുടരുന്ന മിച്ച് കോൾവിൻ ആണ്.[6]