പെൻസിൽവാനിയ /ˌpɛnsɪlˈveɪnjə/ ⓘ (Pennsylvania German: Pennsylvaani or Pennsilfaani), അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് പെൻസിൽവാനിയ എന്നറിയപ്പെടുന്ന ഈ സംസ്ഥാനം അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ, മദ്ധ്യ അറ്റ്‍ലാന്റിക് പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നു. അപ്പലേച്യൻ പർവതം സംസ്ഥാനത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. ഐക്യനാടുകളിൽ രൂപീകൃതമായ 13 ആദിമ സ്ഥാപിത സംസ്ഥാനങ്ങളിലൊന്നാണിത്. 13 ആദ്യകോളനികളുടെ മധ്യഭാഗത്തായിരുന്നു പെൻസിൽവാനിയയുടെ സ്ഥാനം. ഇതിനാൽ കീസ്റ്റോൺ സ്റ്റേറ്റ് എന്നറിയപ്പെടുന്നു. അമേരിക്കൻ സർക്കാർ, ഭരണഘടനാ രൂപവത്കരണ വേളകളിലെ സുപ്രധാന മുഹൂർത്തങ്ങൾക്കു വേദിയായ സംസ്ഥാനമാണിത്.
Commonwealth of Pennsylvania | |||||
| |||||
വിളിപ്പേരുകൾ: Keystone State, Quaker State, Coal State, Oil State, State of Independence | |||||
ആപ്തവാക്യം: Virtue, Liberty and Independence | |||||
തലസ്ഥാനം | Harrisburg | ||||
ഏറ്റവും വലിയ നഗരം | Philadelphia | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Delaware Valley | ||||
വിസ്തീർണ്ണം | യു.എസിൽ 33rd സ്ഥാനം | ||||
- മൊത്തം | 46,055 ച. മൈൽ (119,283 ച.കി.മീ.) | ||||
- വീതി | 280 മൈൽ (455 കി.മീ.) | ||||
- നീളം | 160 മൈൽ (255 കി.മീ.) | ||||
- % വെള്ളം | 2.7 | ||||
- അക്ഷാംശം | 39° 43′ N to 42° 16′ N | ||||
- രേഖാംശം | 74° 41′ W to 80° 31′ W | ||||
ജനസംഖ്യ | യു.എസിൽ 6th സ്ഥാനം | ||||
- മൊത്തം | 12,281,054 | ||||
- സാന്ദ്രത | 274.02/ച. മൈൽ (105.80/ച.കി.മീ.) യു.എസിൽ 10th സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Davis[1] 3,213 അടി (979 മീ.) | ||||
- ശരാശരി | 1,099 അടി (335 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Delaware River[1] സമുദ്രനിരപ്പ് | ||||
രൂപീകരണം | December 12 1787 (2nd) | ||||
ഗവർണ്ണർ | Ed Rendell (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | Joseph B. Scarnati III (R) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | Arlen Specter (R) Bob Casey, Jr. (D) | ||||
U.S. House delegation | List | ||||
സമയമേഖല | Eastern: UTC-5/-4 | ||||
ചുരുക്കെഴുത്തുകൾ | PA Penna. US-PA | ||||
വെബ്സൈറ്റ് | www | ||||
സംസ്ഥാനത്തിൻറെ പേരിനു കാരണക്കാരനായ സർ വില്ല്യം പെന്നിൻറെ പുത്രനു് 1681 ൽ ലഭിച്ച രാജകീയ ഭൂമിയിൽനിന്നാണ് ഈ നഗരത്തിൻറെ തുടക്കം. ഡിലാവെയർ നദിയ്ക്കു സമാന്തരമായുള്ള പെൻസിൽവാനിയയുടെ ഭാഗവും ഇന്നത്തെ ഡിലാവെയർ സംസ്ഥാനത്തിന്റെ ഭാഗവും ഒന്നുചേർന്ന് ആദ്യകാലത്ത് ന്യൂ സ്വീഡൻ കോളനി സംഘടിപ്പിക്കപ്പെട്ടിരുന്നു. 1787 ഡിസംബർ 12-ന് അമേരിക്കൻ ഭരണഘടനയാൽ അംഗീകരിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായിരുന്നു ഇത്. അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ പ്രഖ്യാപനവും ഐക്യനാടുകളുടെ ഭരണഘടനയുടെ രൂപരേഖയും തയ്യാറാക്കിയ ഇൻഡിപ്പെൻഡൻസ് ഹാൾ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ഫിലാഡൽഫിയയിൽ സ്ഥിതിചെയ്യുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, ഗെറ്റിസ്ബർഗ് യുദ്ധം നടന്നത് സംസ്ഥാനത്തിന്റെ തെക്കൻ മദ്ധ്യ പ്രദേശത്തായിരുന്നു. 1777-78 കാലത്തെ കടുത്ത ശൈത്യകാലത്ത് ഫിലാഡെൽഫിയയ്ക്കു സമീപമുള്ള വാലി ഫോർഡ് ആയിരുന്നു ജനറൽ ജോർജ്ജ് വാഷിംങ്ടൺ മുഖ്യ കാര്യാലയം.
കോമൺവെൽത്തിൻറെ അതിരുകൾ തെക്കുകിഴക്കായി ഡെലേവയറും തെക്ക് മേരിലാൻഡ്, തെക്കു പടിഞ്ഞാറ് വെസ്റ്റ് വെർജീനിയ, പടിഞ്ഞാറ് ഓഹിയോ, വടക്കുപടിഞ്ഞാറ് ഈറി തടാകം, കനേഡിയൻ മേഖലയായ ഒന്റാറിയോ, വടക്ക് ന്യൂയോർക്ക്, കിഴക്ക് ന്യൂ ജർസി എന്നിവയാണ്. ഐക്യനാടുകളുടെ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ പെൻസിൽവാനിയ 33 ആമത്തെ സ്ഥാനവും, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ആറാം സ്ഥാനവും, 50 അമേരിക്കൻ ഐക്യനാടുകളിൽ ജനസാന്ദ്രതയിൽ ഒമ്പതാം സ്ഥാനവുമാണ്. ഈ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ ഫിലാഡൽഫിയ (1,560,297), പിറ്റ്സ്ബർഗ് (305,801), അല്ലെൻടൌൺ (118,577), ഈറി (100,671), റീഡിംഗ് (89,893) എന്നിവയാണ്. സംസ്ഥാന തലസ്ഥാനവും ഇവിടുത്തെ ഒമ്പതാമത്തെ വലിയ നഗരവുമാണ് ഹാരിസ്ബർഗ്ഗ്. ഈറി തടാകത്തിനും ഡിലാവെയർ അഴിമുഖത്തിനും സമാന്തരമായി പെൻസിൽവാനിയയ്ക്ക് ഏകദേശം 140 മൈൽ (225 കിലോമീറ്റർ) തീരപ്രദേശമുണ്ട്.[2]
ഭൂമിശാസ്ത്രം
പെൻസിൽവാനിയയുടെ വിസ്തൃതി, വടക്കു മുതൽ തെക്കുവരെ 170 മൈലും (274 കിലോമീറ്റർ) കിഴക്കുമുതൽ പടിഞ്ഞാറു വരെ 283 മൈലുമാണ് (455 കിലോമീറ്റർ).[3] ആകെയുള്ള 46,055 ചതുരശ്ര മൈൽ (119,282 കി.m2) ഭൂപ്രദേശത്തിൽ, 44,817 ചതുരശ്ര മൈൽ (116,075 കി.m2) കരപ്രദേശവും, 490 ചതുരശ്ര മൈൽ (1,269 കി.m2) ഉൾനാടൻ ജലാശയങ്ങളും 749 ചതുരശ്ര മൈൽ (1,940 കി.m2) ഈറി തടാകം ഉൾക്കൊള്ളുന്ന ജലപ്രദേശവുമാണ്.[4] ഇത് അമേരിക്കൻ ഐക്യനാടുകളിലെ 33 ാമത്തെ വലിയ സംസ്ഥാനമാണ്.
പെൻസിൽവാനിയയ്ക്ക് ഈറി തടാകത്തിനു സമാന്തരമായി 51 മൈൽ (82 കി.മീ)[5] തീരപ്രദേശവും ഡിലാവെയർ അഴിമുഖത്തിനു സമാന്തരമായി 57 മൈൽ (92 കി.മീ)[6] തീരപ്രദേശവുമുണ്ട്. സംസ്ഥാനത്തിൻറെ അതിരുകൾ തെക്ക് മാസൺ-ഡിക്സൺ ലൈൻ (39 ° 43 'N), പെൻസിൽവാനിയ-ഡെലാവേർ അതിർത്തിയിലെ ട്വൽവ്-മൈൽ സർക്കിൾ, കിഴക്ക് ഡെലാവർ നദി, പടിഞ്ഞാറ് വശത്തെ ഒരു ചെറിയ ഭാഗം ത്രികോണമായി വടക്കോട്ട് ഈറി തടാകത്തിലേയ്ക്ക് നീളുന്നതൊഴികെ 80 ° 31' W പടിഞ്ഞാറ് വരെയും, 42 ° N വടക്കു് വരെയുമാണ്.
ഫിലാഡൽഫിയ, റീഡിംഗ്, ലബനോൻ, ലാൻകാസ്റ്റർ എന്നിവയുൾപ്പെടെയുള്ള നഗരങ്ങൾ തെക്കുകിഴക്കും, പിറ്റ്സ്ബർഗ് തെക്കു പടിഞ്ഞാറായും, അല്ലെൻടൗൺ, ബെത്‍ലഹേം, ഈസ്റ്റൺ എന്നീ ട്രൈ-സിറ്റികൾ സംസ്ഥാനത്തിന്റെ മധ്യ-കിഴക്കായും സ്ഥിതിചെയ്യുന്നു (ഈ ഭാഗം ലെഹിഗ് വാലി എന്നാണ് അറിയപ്പെടുന്നത്). വടക്കു കിഴക്കൻ ഭാഗം സ്ക്രാൻടണിലെ പഴയ ആന്ത്രാസിറ്റ് കൽക്കരി ഖനന സമൂഹം, വിൽകേസ് ബാരെ, പിറ്റ്സ്റ്റൺ സിറ്റി (ഗ്രേറ്റർ പിറ്റ്സ്റ്റൺ), ഹാസ്ല്ട്ടൺ എന്നിവ ഉൾപ്പെടുന്ന മേഖലയാണ്. ഈറി നഗരം സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കോമൺവെൽത്തിന്റെ വടക്കൻ-മദ്ധ്യ മേഖലയായി വില്ല്യംസ്പോർട്ടും കിഴക്കൻ-മദ്ധ്യ മേഖലയായി യോർക്ക്, സുസ്ക്വെഹാന്ന നദിയോരത്തുള്ള സംസ്ഥാന തലസ്ഥാനം ഹാരിസ്ബർഗ്ഗ് എന്നിവയും പടിഞ്ഞാൻ-മദ്ധ്യ മേഖലയായി അൽറ്റൂണ, ജോൺസ്ടൌൺ എന്നിവയും വർത്തിക്കുന്നു. അല്ലെഘെനി പീഠഭൂമി, റിഡ്ജ് ആൻറ് വാലി, അറ്റ്‍ലാന്റിക് കോസ്റ്റൽ പ്ലെയിൻ, പീഡ്മോണ്ട്, ഈറി പ്ലെയിൻ എന്നിങ്ങനെ 5 മേഖലകളാണ് സംസ്ഥാനത്തുള്ളത്.
സമീപ സംസ്ഥാനങ്ങൾ
- ന്യൂയോർക്ക് (വടക്ക്)
- ഒന്റാറിയോ, കാനഡ (വടക്കുപടിഞ്ഞാറ്)
- മേരിലാൻറ് (തെക്ക്)
- ഡെലാവെയർ (തെക്കുകിഴക്ക്)
- വെസ്റ്റ് വിർജീനിയ (തെക്കുപടിഞ്ഞാറ്)
- ന്യൂ ജേർസി (കിഴക്ക്)
- ഒഹായോ (പടിഞ്ഞാറ്)
കാലാവസ്ഥ
പെൻസിൽവാനിയയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി വൈവിധ്യമാർന്ന കാലാവസ്ഥകളെ സൃഷ്ടിക്കുന്നു. അതിനാൽ മുഴുവൻ സംസ്ഥാനവും തണുത്ത ശൈത്യവും ഈർപ്പമുള്ള വേനൽക്കാലവും അനുഭവിക്കുന്നു. രണ്ടു പ്രധാന മേഖലകളിലായി ചേർന്നു കിടക്കുന്നതിനാൽ തെക്കുകിഴക്കൻ മൂല ഒഴികെയുള്ള സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈർപ്പമുള്ള കോണ്ടിനെന്റൽ കാലാവസ്ഥയാണ് (Köppen climate classification Dfa) അനുഭവപ്പെടാറുള്ളത്. ഏറ്റവും വലിയ നഗരമായ ഫിലാഡെൽഫിയയിൽ ഈർപ്പമുള്ള ഉപോഷ്ണമേഖല കാലാവസ്ഥ (Köppen Cfa) ചില സവിശേഷതകളുണ്ട്. ഈ കാലാവസ്ഥ ഡിലാവെയറിൻറെ ഭൂരിഭാഗത്തിലും തെക്ക് മേരിലാന്റ് വരെയും വ്യാപിച്ചു കിടക്കുന്നു. സംസ്ഥാനത്തിന്റെ മലഞ്ചെരിവുകൾ നിറഞ്ഞ ഉൾഭാഗത്തേയ്ക്കു നീങ്ങുമ്പോൾ ശൈത്യകാലത്തെ കാലാവസ്ഥാ തണുപ്പായി മാറുകയും മൂടിക്കെട്ടിയ ദിവസങ്ങളുടെ എണ്ണം കൂടുകയും മഞ്ഞുവീഴ്ചയുടെ തോതും വളരെ കൂടുതലായിവരുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, പ്രത്യേകിച്ച് ഈറി തടാകത്തിനടുത്തുള്ള പ്രദേശങ്ങളിൽ, വർഷം തോറും 100 ഇഞ്ചുവരെ (250 സെന്റീമീറ്റർ) മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്, കൂടാതെ സംസ്ഥാനം മുഴുവനായും വർഷം മുഴുവൻ ധാരാളം അന്തരീക്ഷ ഊറൽ ലഭിക്കുന്നതാണ്. വാർഷികമായി ചുഴലിക്കൊടുങ്കാറ്റുകളുടെ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ അത് ധാരാളമായുണ്ടാകാം. 2011 ൽ 30 ചുഴലിക്കൊടുങ്കാറ്റുകൾ വരെ രേഖപ്പെടുത്തിയിട്ടുണ്ട്.[7]
Monthly Average High and Low Temperatures For Various Pennsylvania Cities (in °F) | ||||||||||||
City | Jan. | Feb. | Mar. | Apr. | May. | Jun. | Jul. | Aug. | Sep. | Oct. | Nov. | Dec. |
---|---|---|---|---|---|---|---|---|---|---|---|---|
Scranton | 33/19 | 37/21 | 46/28 | 59/38 | 70/48 | 78/56 | 82/61 | 80/60 | 72/52 | 61/41 | 49/33 | 38/24 |
Erie | 34/21 | 36/21 | 44/27 | 56/38 | 67/48 | 76/58 | 80/63 | 79/62 | 72/56 | 61/45 | 50/37 | 38/27 |
Pittsburgh | 36/21 | 39/23 | 49/30 | 62/40 | 71/49 | 79/58 | 83/63 | 81/62 | 74/54 | 63/43 | 51/35 | 39/25 |
Harrisburg | 37/23 | 41/25 | 50/33 | 62/42 | 72/52 | 81/62 | 85/66 | 83/64 | 76/56 | 64/45 | 53/35 | 41/27 |
Philadelphia | 40/26 | 44/28 | 53/34 | 64/44 | 74/54 | 83/64 | 87/69 | 85/68 | 78/60 | 67/48 | 56/39 | 45/30 |
Allentown | 36/20 | 40/22 | 49/29 | 61/39 | 72/48 | 80/58 | 84/63 | 82/61 | 75/53 | 64/41 | 52/33 | 40/24 |
Sources:[8][9][10][11][12] |
ചരിത്രം
യൂറോപ്യന്മാർ കോമൺവെത്തിലെത്തുന്നതിനും താമസമാക്കുന്നതിനും വളരെക്കാലങ്ങൾക്കു മുമ്പുതന്ന ഈ മേഖല ഡിലാവെയർ (ലെന്നി ലെനപ്പ് എന്നു അറിയപ്പെടുന്നു) വർഗ്ഗക്കാരുടെ ഉപ വിഭാഗങ്ങളായ സുസ്ക്വെഹാന്നോക്ക്, ഇറോക്വോസ്, ഇറിയസ്, ഷാവ്നീ, ഇനിയും പേരു നിർവ്വചിക്കപ്പെടാത്ത മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങൾ അധിവസിച്ചിരുന്നു. ca. 1715–55 കാലഘട്ടത്തിൽ പെൻസിൽവാനിയയുടെ മധ്യഭാഗത്ത് ടസ്കറോറ നേഷൻ താത്കാലിക വാസസ്ഥലമാക്കിയിരുന്നു.[13]
പതിനേഴാം നൂറ്റാണ്ട്
അമേരിക്കയിലെ തങ്ങളുടെ കൊളോണിയൽ പ്രദേശങ്ങളുടെ ഭാഗമായി ഡാലിയർ നദിയ്ക്ക് ഇരുഭാഗത്തുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഇംല്ളീഷുകാരും ഡച്ചുകാരും അവകാശപ്പെട്ടിരുന്നു..[14][15][16] ഡച്ചുകാരാണ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം ആദ്യം കൈവശപ്പെടുത്തിയത്.[17] 1631 ജൂൺ 3 ഓടെ ഡച്ചുകാർ ഡിലാവെയറിലെ ഇന്നത്തെ ലെവീസിൽ സ്വാനെൻഡായെൽ കോളനി സ്ഥാപിച്ചുകൊണ്ട് ഡെൽമാർവ ഉപദ്വീപിൽ ആധിപത്യം സ്ഥാപിച്ചു.[18] 1638 ൽ സ്വീഡൻ, ഡെലവേറിലെ ഇന്നത്തെ വിൽമിംഗ്ടണിൽ ഫോർട്ട് ക്രിസ്റ്റീന പ്രദേശത്ത് ന്യൂ സ്വീഡൻ കോളനി സ്ഥാപിച്ചു. ന്യൂ സ്വീഡൻ ലോവർ ഡെലാവെയർ നദീ മേഖലയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം മേഖലയിലും അവകാശവാദമുന്നയിക്കുകയും (ഇന്നത്തെ ഡെലാവെയർ, ന്യൂ ജേഴ്സി, പെൻസിൽവാനിയ ഭാഗങ്ങൾ) അവിടം നിയന്ത്രിക്കുകയും ചെയ്തുവെങ്കിലും അവിടെ ഏതാനും ചില കോളനികളിൽ മാത്രമാണ് വാസമുറപ്പിച്ചത്.[19][20]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.