From Wikipedia, the free encyclopedia
പെരുങ്കൊക്കൻ പ്ലോവറിന്[2] [3][4][5] ആംഗലത്തിൽ great stone-curlew എന്നും great thick-knee എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Esacus recurvirostris' എന്നാണ്.തെക്കേ ഏഷ്യയിൽ ഇന്ത്യ,പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേയും തെക്കു-കിഴ്ശ്ക്കൻ ഏഷ്യയിലേയും സ്ഥിര വാസിയാണ്. ഇവയെ നദി-യ്ഹടാക തീരങ്ങളിൽ പ്രത്യേകിച്ച് ചരലുകൾ ഉള്ളിടത്ത് കാണുന്നു.പറക്കുമെങ്കിലും ശത്രുവിനെ കണ്ടാൽ ഓടുകയാണ് ചെയ്യുന്നത്. ആഴം കുറഞ്ഞ വെള്ളത്തിൽ ഇരതേടുന്നവയാണ്. പതുക്കെ ഇടയ്ക്ക് ഓടിയും ഇര തേടുന്നു.
പെരുങ്കൊക്കൻ പ്ലോവർ | |
---|---|
ശ്രീലങ്കയിലെയാല ദേശീയോദ്യാനത്തിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Charadriiformes |
Family: | Burhinidae |
Genus: | Esacus |
Species: | E. recurvirostris |
Binomial name | |
Esacus recurvirostris (Cuvier, 1829) | |
Distribution of E. recurvirostris in dark green. E. magnirostris in light green |
ഈ പക്ഷിക്ക് 49-55 സെ.മീ നീളം കാണും.കൊക്കിന് 7 സെ.മീ. നീളം.കൊക്കിന്റെ അറ്റം കഋത്തതും തുടക്ക് ഭാഗം മഞ്ഞയുമാണ്.കൊക്കിനു മുകളിൽ നേരീയ വളവുണ്ടാകും. നെറ്റിത്തടവും കണ്ണിനെ ചുറ്റിയുള്ള കഴുത്തിലെ വളയവും വെള്ള നിറമാണ്. കണ്ണിനോട് ചേർന്ന് ചേർന്ന് മുകളിലും താഴേയുമായി വീതികൂടിയ രണ്ടു കറുത്ത വരകളുണ്ട്.ചിറകിൽ വീതികൂടിയ കറുത്ത വരയുണ്ട്.അടിവശത്തും നെഞ്ചിലും വരകളില്ലാതെ ചാര- തവിട്ടു നിറമാണുള്ളത്.ബാക്കി അടിഭാഗം വെഌഅയാണ്.കണ്ണുകൾക്ക് നല്ല മഞ്ഞ നിറമാണ്.കാലുകൾ മങ്ങിയ പച്ച കലർന്ന മഞ്ഞനിറം. പൂവനും പിടയും ഒരേപോളെയാണ്. പ്രായമാവാത്തവയ്ക്ക് അല്പം മങ്ങിയ നിറമാണ്.
പ്രാണികളും ധാന്യങ്ങളുമാണ് പ്ര ധാന ഭക്ഷണം. വലിയ പ്രാണികളേയും ഞണ്ടുകളേയും ഭക്ഷണമാക്കാറുണ്ട്.
ജലത്തിനറീകിൽ ചെറിയ കല്ലുകൾക്കിടയിൽ ഒരു മുട്ടയാണ് ഇടുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.