തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഒരു തീരദേശ പട്ടണമാണ് പുലിക്കാട് അഥവാ പഴവേർകാട്. ചെന്നൈയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഈ പ്രദേശത്താണ് പ്രശസ്തമായ പുലിക്കാട് തടാകം സ്ഥിതിചെയ്യുന്നത്. ഈ തടാകം ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ ദ്വീപായ ശ്രീഹരിക്കോട്ടയെ ബംഗാൾ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്നു.
1502-ൽ വിജയനഗര ഭരണാധികാരികളുടെ അനുമതിയോടെ പോർച്ചുഗീസുകാർ പുലിക്കാട്ടിൽ വാണിജ്യം ആരംഭിക്കുകയും ഒരു കോട്ട നിർമ്മിക്കുകയും ചെയ്തു. 1609-ൽ ഡച്ചുകാർ പുലിക്കാട്ട് കോട്ട കൈവശപ്പെടുത്തി. 1622-ൽ അവർ പുലിക്കാട് നിർമ്മിച്ച ശ്മശാനം ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. 1690 വരെ ഡച്ച് അധീന തീരപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. 1825-ൽ ബ്രിട്ടീഷുകാർ പുലിക്കാട് പിടിച്ചെടുത്ത് മദ്രാസ് പ്രവിശ്യയോടു കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിനും തമിഴ്നാടിനും ഇടയിൽ സ്ഥിതിചെയ്യുന്ന പുലിക്കാട്ട് തടാകത്തോടു ചേർന്നാണ് ഈ പ്രദേശം. എല്ലാവർഷവും പുലിക്കാട് പക്ഷിസങ്കേതത്തിൽ അരയന്നക്കൊക്ക് ഉൾപ്പെടെ നിരവധി പക്ഷികൾ ദേശാടനത്തിനെത്തുന്നു. ആദിനാരായണ പെരുമാൾ ക്ഷേത്രത്തിൽ എല്ലാവർഷവും ഏപ്രിൽ മാസത്തിൽ പ്രത്യേക ആഘോഷം നടക്കാറുണ്ട് .[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.