പാർക് ചാൻ-വൂക്
From Wikipedia, the free encyclopedia
ദക്ഷിന കൊറിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നിർമാതാവും, മുൻ നിരൂപകനുമാണ് പാർക് ചാൻ-വൂക് (കൊറിയൻ ഉച്ചാരണം: [pak̚t͡ɕʰanuk̚ ]; ജനനം 1963 ഓഗസ്റ്റ് 23). ദക്ഷിണകൊറിയയിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്ര നിർമാതാക്കളിലൊരാളാണ് ഇദ്ദേഹം. ജോയിന്റ് സെക്യൂരിറ്റി ഏരിയ, തേസ്റ്റ്, ദ വെൻജിയൻസ് ട്രിലോജി (2002 -ലെ സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ്, 2003-ലെ ഓൾഡ് ബോയ്, 2005 -ലെ ലേഡി വെൻജിയൻസ് എന്നീ ചിത്രങ്ങൾ) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. സുന്ദരമായ ഫ്രെയിമുകൾ കറുത്ത തമാശ, ഞെട്ടിപ്പിക്കുന്ന വിഷയങ്ങൾ എന്നിവയൊക്കെയാണ് പാർക് ചാൻ വൂകിന്റെ ചിത്രങ്ങളുടെ എടുത്തുപറയാവുന്ന പ്രത്യേകതകൾ.
ഇതൊരു കൊറിയൻ പേരാണ്; ഇതിൽ കുടുംബപ്പേര് പാർക് എന്നാണ്.
വസ്തുതകൾ പാർക് ചാൻ-വൂക്, ജനനം ...
പാർക് ചാൻ-വൂക് | |
---|---|
ജനനം | (1963-08-23) ഓഗസ്റ്റ് 23, 1963 (60 വയസ്സ്) |
മറ്റ് പേരുകൾ | ബാക്രിഡാമേ (박리다매) |
തൊഴിൽ | ചലച്ചിത്രസംവിധായകൻ തിരക്കഥാകൃത്ത് പ്രൊഡ്യൂസർ മുൻ ചലച്ചിത്ര ക്രിട്ടിക് |
സജീവ കാലം | 1992 - ഇന്നുവരെ |
Korean name | |
Hangul | 박찬욱 |
Hanja | 朴贊郁 |
Revised Romanization | Bak Chanuk |
McCune–Reischauer | Pak Ch'anuk |
അടയ്ക്കുക