കൊറിയൻ ചലച്ചിത്രം From Wikipedia, the free encyclopedia
സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ് (복수는 나의 것 "പ്രതികാരം എന്റേതാണ്") 2002-ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണകൊറിയൻ ത്രില്ലർ ചലച്ചിത്രമാണ്. പാർക് ചാൻ-വൂക് ആണ് സംവിധായകൻ. റയു എന്നയാൾ തന്റെ സഹോദരിക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യാനായി വേണ്ട പണം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതും അതോടനുബന്ധിച്ച സംഭവവികാസങ്ങളും മറ്റൊരു വ്യക്തിയുടെ പ്രതികാരവുമാണ് കഥ. ദ വെൻജിയൻസ് ട്രിലോജിയുടെ ആദ്യ ചിത്രമാണിത്. ഓൾഡ്ബോയ്, ലേഡി വെൻജിയൻസ് എന്നിവയാണ് ഈ ട്രിലോജിയിലെ മറ്റുള്ള ചിത്രങ്ങൾ.
സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ് | |
---|---|
സംവിധാനം | പാർക് ചാൻ-വൂക് |
നിർമ്മാണം | ഇം ജ്യിൻ-ഗ്യു |
രചന | പാർക് ചാൻ-വൂക് ലീ ജേ-സൂൺ ലീ മൂ-യങ് ലീ യങ്-ജോങ് |
അഭിനേതാക്കൾ | സോങ് കാങ്-ഹോ ഷിൻ ഹാ-ക്യുൻ ബേ ഡോണ |
സംഗീതം | ബൈക് ഹ്യുൻ-ജ്ഹിൻ ജാങ് യോങ്-ഗ്യു |
ഛായാഗ്രഹണം | കിം ബ്യുങ് ഇൽ |
ചിത്രസംയോജനം | കിം സാങ്-ബം |
സ്റ്റുഡിയോ | സ്റ്റുഡിയോ ബോക്സ് |
വിതരണം | സിജെ എന്റർടൈന്മെന്റ് ടാർട്ടാൻ ഫിലിംസ് |
റിലീസിങ് തീയതി |
|
ഭാഷ | കൊറിയൻ |
സമയദൈർഘ്യം | 129 മിനിട്ടുകൾ |
ആകെ | US$1,954,937[1] |
റയു ബധിരനും മൂകനുമാണ്. ഒരു ഫാക്ടറിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. വൃക്ക രോഗിയായ സഹോദരിക്ക് മാറ്റിവയ്ക്കുവാൻ വൃക്ക ആവശ്യമുണ്ട്. റയുവിന്റെ വൃക്ക ഇതിന് യോജിക്കില്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ കിട്ടുന്ന പണം റയു ഒരു ബ്ലാക്ക് മാർക്കറ്റ് വൃക്ക വിൽപ്പനസംഘത്തിന്റെ അടുത്ത് കൊണ്ടുപോകുന്നു. തന്റെ ഒരു വൃക്കയ്ക്ക് പകരം തന്റെ സഹോദരിക്ക് ആവശ്യമായ തരം വൃക്ക വേണം എന്നാണ് റയു ആവശ്യപ്പെടുന്നത്. റയുവിന്റെ വൃക്കയും പണവും തട്ടിയെടുത്ത് ഈ സംഘം സ്ഥലം വിടുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം ഒരു ദാതാവിനെ ലഭിക്കുന്നുവെങ്കിലും ഓപ്പറേഷന് നൽകാനുള്ള പണം റയുവിന്റെ കൈവശമില്ല.
പണം സ്വരൂപിക്കുവാനായി റയുവിന്റ കാമുകിയായ യിയോങ്-മി എന്ന കമ്യൂണിസ്റ്റ്കാരി റയുവിനെ പിരിച്ചുവിട്ട മുതലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാം എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു. ഡോങ് ജിനിന്റെ മകളായ യു-സാനിനെ അവർ തട്ടിക്കൊണ്ടുപോകുന്നു. റയു അവളെ മേൽനോട്ടം നടത്തുന്ന ജോലിക്കാരനാന് എന്നാണ് യു-സാൻ കരുതുന്നത്. റയു, യിയോങ്-മി എന്നിവർ ചേർന്ന് ഡോങ് ജിനിൽ നിന്ന് മോചനദ്രവ്യം വാങ്ങുന്നു. ഇക്കാര്യമറിയുന്ന റയുവിന്റെ സഹോദരി ഇവർക്കൊരു ഭാരമാകാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നു.
റയു തന്റെ സഹോദരിയുടെ മൃതദേഹം നഗരപ്രാന്തത്തിലുള്ള ഒരു നദിക്കരികിലേയ്ക്ക് മറവ് ചെയ്യാനായി കൊണ്ടുപോകുന്നു. യു-സണിനെ ഇയാൾ കൂടെക്കൂട്ടുന്നു. മറവുചെയ്യലിൽ മുഴുകിയിരുന്നതിനാലും ചെവി കേൾക്കാത്തതിനാലും യു-സൺ നദിയിൽ മുങ്ങിമരിക്കുമ്പോൾ റയുവിന് രക്ഷിക്കാൻ സാധിക്കുന്നില്ല. റയുവിന്റെ പിന്നിൽ യു-സൺ മുങ്ങിമരിക്കുന്നു.
ഡോങ്-ജിൻ തന്റെ മകളുടെ മരണത്തിൽ ദു:ഖിതനാണ്. ഇയാൾ മകളെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുവാൻ സ്വകാര്യ ഡിക്റ്ററ്റീവുകളെ ചുമതലപ്പെടുത്തുന്നു. ഡോങ്-ജിൻ യിയോങ്-മിയെ കണ്ടെത്തുകയും അവളെ പീഡിപ്പിക്കുകയും ചെയ്യുന്നു. യു-സണിന്റെ മരണത്തിൽ അവൾ മാപ്പുചോദിക്കുന്നു. പക്ഷേ തന്റെ സുഹൃത്തുക്കൾ തീവ്രവാദികളാണെന്നും താൻ മരിക്കുകയാണെങ്കിൽ അവർ നിങ്ങളെ കൊല്ലുമെന്നും അവൾ ഭീഷണിപ്പെടുത്തുന്നു. ഭീഷണി വകവയ്ക്കാതെ (യിയോങ്-മിയുടെ നിറുത്താതെയുള്ള സംസാരം നിറുത്താൻ വേണ്ടി) ഡോങ്-ജിൻ അവളെ കൊല്ലുന്നു.
റയുവും ഡോങ്-ജിനും എതിരാളികളുടെ വീട്ടിലെത്തി കാത്തിരിക്കുന്നു. വീട്ടിലെത്തുന്ന റയുവ്നെ കീഴ്പ്പെടുത്തി ഡോങ് ജിൻ തന്റെ മകൾ മരിച്ച നദീതീരത്ത് കൊണ്ടുപോകുന്നു. റയുവിനെ വെള്ളത്തിലിറക്കി നിറുത്തി ഡോങ്-ജിൻ അയാളുടെ കാലിൽ മുറിവേൽപ്പിക്കുന്നു. റയു മുങ്ങിമരിക്കുന്നു.
റയുവിന്റെ കഷണങ്ങളാക്കിയ ശവശരീരം കുഴിച്ചുമൂടുവാനായി ഡോങ്-ജിൻ ഒരു കുഴി കുഴിക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ അവിടെ വരുന്നു. ഡൊങ്-ജിനിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം ഒരു കുറിപ്പ് ഇവർ അയാളുടെ നെഞ്ചിൽ ഒരു കത്തികൊണ്ട് തറച്ചുവയ്ക്കുന്നു. ഇവർ യിയോങ്-മിയുടെ സുഹൃത്തുക്കളാണെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരിച്ചുകൊണ്ടിരിക്കുന്ന ഡോങ്-ജിൻ അയാളുടെ രക്തം പുരണ്ട ആയുധങ്ങൾ റയുവിന്റെ ശരീരഭാഗങ്ങൾ നിറച്ച ചാക്ക് എന്നിവ ഉപേക്ഷിച്ച് ഇവർ പോകുന്നു.
സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ് 2002 മാർച്ച് 29-നാണ് ദക്ഷിണകൊറിയയിൽ റിലീസ് ചെയ്തത്. US$1,954,937 ലോകമാസകലമുള്ള പ്രദർശനങ്ങളിൽ നിന്ന് ലഭിച്ചു.[1]
2002 -ലെ മികച്ച ചലച്ചിത്രമായി ഹാരി നോൾസ് (ഐന്റ് ഇറ്റ് കൂൾ ന്യൂസ്) തിരഞ്ഞെടുത്തു. കഥയും അഭിനയവും മികച്ചതാണെന്ന് ഇദ്ദേഹം വിലയിരുത്തി.[2] എച്ച്ഡിഫെസ്റ്റിലെ ബോബോ ഡെങ് ചിത്രത്തിൽ വയലൻസ് വളരെയധികമുണ്ടെന്നും അത് കഥയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നുവെന്നും നിരീക്ഷിച്ചു.[3] ഇഫിലിംക്രിട്ടിക്കിലെ എലൈൻ പെറോൺ കിം ബ്യുങ് ഇലിന്റെ സിനിമോട്ടോഗ്രാഫിയെ വളരെയധികം പ്രകീർത്തിച്ചു.[4]
2010 ജനുവരിയിൽ അമേരിക്കൻ റീമേക്ക് അവകാശം വാർണർ ബ്രദേഴ്സ് നേടി.[6] ബ്രയാൻ ടക്കറിനെ സ്ക്രീൻ പ്ലേ എഴുതുവാനായി ചുമതലപ്പെടുത്തി.[7][8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.