വാൻഡ മിസ് ജോക്വിം എന്നുമറിയപ്പെടുന്ന പാപ്പിലിയോനന്തെ മിസ് ജോക്വിം (Singapore orchid and the Princess Aloha orchid and incorrectly as Vanda 'Miss Agnes Joaquim') സിംഗപ്പൂരിലെ ദേശീയ പുഷ്പമായ ഒരു ഹൈബ്രിഡ് ഓർക്കിഡ് കൾട്ടിവറാണ്.[1] സിംഗപ്പൂരിന്റെ അതുല്യതയെയും ഹൈബ്രിഡ് കൾച്ചറിനെയും പ്രതിനിധീകരിക്കുന്നതിനായി 1981 ഏപ്രിൽ 15 ന് ഈ ഓർക്കിഡ് തിരഞ്ഞെടുക്കപ്പെട്ടു.

വസ്തുതകൾ Papilionanthe Miss Joaquim, Genus ...
Papilionanthe Miss Joaquim
Thumb
GenusPapilionanthe
Hybrid parentagePapilionanthe teres (Vanda teres) × Papilionanthe hookeriana (Vanda hookeriana)
അടയ്ക്കുക

ചരിത്രം

ഓർക്കിഡ് വളരെക്കാലമായി വാൻഡ മിസ് ജോക്വിം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.[2] അഷ്‌കെൻ ഹോവാകിമിയൻ (ആഗ്നസ് ജോക്വിം) അവരുടെ പൂന്തോട്ടത്തിലെ മുളയുടെ കൂട്ടങ്ങൾക്കിടയിൽ ഈ ഓർക്കിഡിനെ കണ്ടെത്തുകയും തുടർന്ന് അവരുടെ പേര് ഈ ഓർക്കിഡിന് നൽകുകയായിരുന്നു. 1893-ൽ ഓർക്കിഡ് വിദഗ്ദ്ധനായ ഹെൻറി റിഡ്‌ലി മാത്രമല്ല, 1896-ലും സമകാലിക ഓർക്കിഡ് കർഷകരും ഓർക്കിഡ് റിവ്യൂ ഉൾപ്പെടെയുള്ള ഓർക്കിഡ് ജേണലുകളും ഒരു ഹൈബ്രിഡായി ഇത് അംഗീകരിക്കപ്പെട്ടു. സ്വാഭാവികവും കൃത്രിമവുമായ സങ്കരയിനങ്ങളെ വേർതിരിക്കുന്ന സാണ്ടറിന്റെ ഓർക്കിഡ് ഹൈബ്രിഡുകളുടെ സമ്പൂർണ്ണ ലിസ്റ്റിൽ വാൻഡ 'മിസ് ജോക്വിം' ഒരു കൃത്രിമ ഹൈബ്രിഡായി പട്ടികപ്പെടുത്തി. ബർമീസ് വാൻഡ ടെറസും (ഇപ്പോൾ പാപ്പിലിയോനന്തെ ടെറസ് എന്നറിയപ്പെടുന്നു) മലയൻ വാൻഡ ഹുക്കീരിയാനയും (ഇപ്പോൾ പാപ്പിലിയോനാന്തെ ഹുക്കീരിയാന എന്നറിയപ്പെടുന്നു) തമ്മിലുള്ള ഒരു സങ്കരയിനമാണ് വാൻഡ 'മിസ് ജോക്വിം'. രണ്ട് ഇനങ്ങളിൽ ഏതിന്റെ വിത്തിൽ നിന്നാണ് ഉത്പാദിപ്പിച്ചതെന്നും ഏതിൽ നിന്ന് പരാഗണം നടത്തിയെന്നും അജ്ഞാതമാണ്. സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ് ഡയറക്ടർ ഹെൻറി റിഡ്‌ലിക്ക് ആണ് ഈ ഹൈബ്രിഡ് പ്രദർശിപ്പിച്ചത്. റിഡ്‌ലി അത് നിരീക്ഷിക്കുകയും നിരീക്ഷണം രേഖപ്പെടുത്തുകയും ഗാർഡനേഴ്‌സ് ക്രോണിക്കിളിന് അതിന്റെ വിവരണം അയയ്ക്കുകയും ചെയ്തിരുന്നു. അതിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഹോർട്ടികൾച്ചറിസ്റ്റ് എന്ന നിലയിൽ പ്രശസ്തയായിരുന്ന സിംഗപ്പൂരിൽ താമസിച്ചിരുന്ന മിസ് ജോക്വിം എന്ന യുവതി സിംഗപ്പൂരിലെ എല്ലാ പൂന്തോട്ടത്തിലും മിക്കവാറും കൃഷി ചെയ്യുന്ന സസ്യങ്ങൾ ആയ വാൻഡ ഹുക്കീരിയാന Rchb f., വാൻഡ ടെറസ്, എന്നീ രണ്ടിനങ്ങളിൽ നിന്ന് സങ്കരയിനം സൃഷ്ടിക്കുന്നതിൽ വിജയിച്ചതായി വിവരണം നല്കിയിരുന്നു.[3][4]

1981 ഏപ്രിൽ 15 ന് സിംഗപ്പൂർ സാംസ്കാരിക മന്ത്രി എസ്. ധനബാലൻ ഈ ഇനത്തെ സിംഗപ്പൂരിന്റെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചിരുന്നു.[5]പോഡ് പേരന്റ് പി. ടെറസ് വാർ ആൻഡേർസോണിയും പോളൻ പേരന്റ് പി. ഹുക്കേറിയാനയും ആണെന്ന് നിർണ്ണയിക്കാൻ മാതൃവഴി പാരമ്പര്യമായി ലഭിച്ച ക്ലോറോപ്ലാസ്റ്റ് ഡിഎൻഎയിൽ നിന്നുള്ള ഡിഎൻഎ സീക്വൻസുകൾ ഉപയോഗിച്ചു.[2]രണ്ട് പേരന്റ് സ്പീഷീസുകളും ഇപ്പോൾ പാപ്പിലിയോനാന്തെ ജനുസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ 2019-ൽ സ്വീകാര്യമായ പേര് പാപ്പിലിയോനാന്തെ മിസ് ജോക്വിം എന്നായിതീർന്നു.[6]

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.